8th Pay Commission: ജീവനക്കാരുടെ ശമ്പളത്തിൽ 35 ശതമാനം വരെ വർദ്ധനവ്; അക്കൗണ്ടിൽ എത്തുന്നത് എത്ര?
8th Pay Commission Updates: 2025 നവംബറിലാണ് കേന്ദ്രസർക്കാർ എട്ടാം ശമ്പളകമ്മീഷനെ നിയോഗിച്ചത്. റിപ്പോർട്ട് സമർപ്പിക്കാൻ 18 മാസത്തെ സമയം നൽകിയിട്ടുണ്ട്. അതിനനുസരിച്ച് 2027 പകുതിയോടെ മാത്രമേ റിപ്പോർട്ട് സമർപ്പിക്കുകയുള്ളൂ.
ഏഴാം കമ്മീഷന് അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ എട്ടാം, ശമ്പള കമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് കേന്ദ്രസർക്കാർ ജീവനക്കാരും പെൻഷൻകാരും. 2025 ഡിസംബർ 31ന് ഏഴാം ശമ്പളകമ്മീഷന്റെ കാലാവധി അവസാനിക്കും. അതിനാൽ, സാധാരണഗതിയിൽ ജനുവരി 1ന് പുതിയ ശമ്പളകമ്മീഷൻ പ്രാബല്യത്തിൽ വരണം. എന്നാൽ ഈ ശമ്പള പരിഷ്കരണം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.
2025 നവംബറിലാണ് കേന്ദ്രസർക്കാർ എട്ടാം ശമ്പളകമ്മീഷനെ നിയോഗിച്ചത്. റിപ്പോർട്ട് സമർപ്പിക്കാൻ 18 മാസത്തെ സമയം നൽകിയിട്ടുണ്ട്. അതിനനുസരിച്ച് 2027 പകുതിയോടെ മാത്രമേ റിപ്പോർട്ട് സമർപ്പിക്കുകയുള്ളൂ. ശേഷം, മറ്റ് നടപടിക്രമങ്ങൾക്ക് മാസങ്ങൾ പിന്നെയും എടുത്തേക്കും. അതുകൊണ്ട് തന്നെ 2028-ഓടെയെ വർദ്ധിപ്പിച്ച ശമ്പളം കൈകളിലെത്തുകയുള്ളൂ.
ശമ്പള വർദ്ധനവ് എത്ര?
ആറാം ശമ്പള കമ്മീഷനിൽ ശരാശരി 40 ശതമാനവും ഏഴാം കമ്മീഷനിൽ 23 മുതൽ 25 ശതമാനം വരെയുമായിരുന്നു വർദ്ധനവ്. എട്ടാം ശമ്പള കമ്മീഷനിൽ 20 ശതമാനം മുതൽ 35 ശതമാനം വരെ ശമ്പള വർദ്ധനവ് ഉണ്ടായേക്കാമെന്നാണ് വിദഗ്ധരുടെ നിഗമനം. ഫിറ്റ്‌മെന്റ് ഫാക്ടർ 2.4നും 3.0നും ഇടയിലായിരിക്കും. ഇത് ഗണ്യമായ വർദ്ധനവിന് കാരണമായേക്കാം, പ്രത്യേകിച്ച് മിനിമം, എൻട്രി ലെവലുകളിലെ ജീവനക്കാർക്ക്.
അടുത്ത 12-18 മാസത്തെ പണപ്പെരുപ്പം, 16-ാം ധനകാര്യ കമ്മീഷന് ശേഷമുള്ള സാമ്പത്തിക ഇടം, സർക്കാരിന്‍റെ സാമ്പത്തിക സ്ഥിതി തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാകും അന്തിമ ശമ്പള വർദ്ധനവ് തീരുമാനിക്കുന്നത്. അലവൻസുകളിലും ഡിഎ പുനഃക്രമീകരണത്തിലും സർക്കാർ ബാലൻസ്ഡ് ആയ സമീപനം സ്വീകരിക്കാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.