AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Over-Exercising Side Effects: അമിത വ്യായാമം ഹൃദയത്തെ ബാധിക്കുമോ? ഡോക്ടർ പറയുന്നു

Over-Exercising Damage: ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ളവർ ഒരിക്കലും കഠിനമായ വ്യായമം ചെയ്യരുത്. പക്ഷേ, മിക്കപ്പോഴും ഇത്തരം കാര്യങ്ങളൊന്നും ശ്രദ്ധിക്കാതെയാണ് അധികപേരും വ്യായാമം ആരംഭിക്കുന്നത്. അവബോധമില്ലാതെ വ്യായാമം ചെയ്യുന്നത് ഗുണമുണ്ടാക്കില്ലെന്ന് മാത്രമല്ല ശരീരത്തിനും മനസിനും ഒരുപോലെ ദോഷകരമാവുകയും ചെയ്യും.

Over-Exercising Side Effects: അമിത വ്യായാമം ഹൃദയത്തെ ബാധിക്കുമോ? ഡോക്ടർ പറയുന്നു
Over Exercising Image Credit source: Maskot/DigitalVision/Getty Images
neethu-vijayan
Neethu Vijayan | Published: 22 Dec 2025 17:51 PM

ശരീരം ഫിറ്റ് ആയി സൂക്ഷിക്കുന്നത് എപ്പോഴും ആരോഗ്യത്തിന് ​ഗുണകരമാണ്. വ്യായാമം ഇല്ലാതെ ജീവിക്കുന്നത് പല തരത്തിലുള്ള അസുഖങ്ങളിലേക്കും കാരണമാകാറുണ്ട്. അതുകൊണ്ടാണ് ഡോക്ടർമാർ പോലും സ്ഥിരമായ വ്യായാമം നിർദേശിക്കുന്നത്. എന്നാൽ വ്യായാമം ചെയ്യുന്നതിന് മുമ്പ് നമ്മൾ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. പ്രായം, ആരോഗ്യാവസ്ഥ, മറ്റ് അസുഖങ്ങൾ, ശാരീരികമായ അവശതകൾ അടക്കമുള്ള ജീവിതരീതികൾ അങ്ങനെ പല കാര്യങ്ങളും ശ്രദ്ധിച്ചാൽ മാത്രമെ വ്യായാമത്തിലേക്ക് കടക്കാവൂ.

ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ളവർ ഒരിക്കലും കഠിനമായ വ്യായമം ചെയ്യരുത്. പക്ഷേ, മിക്കപ്പോഴും ഇത്തരം കാര്യങ്ങളൊന്നും ശ്രദ്ധിക്കാതെയാണ് അധികപേരും വ്യായാമം ആരംഭിക്കുന്നത്. ഇത്തരം അവബോധമില്ലാതെ വ്യായാമം ചെയ്യുന്നത് ഗുണമുണ്ടാക്കില്ലെന്ന് മാത്രമല്ല ശരീരത്തിനും മനസിനും ഒരുപോലെ ദോഷകരമാവുകയും ചെയ്യും. അമിത പരിശീലനം ഹൃദയ സിസ്റ്റത്തെ തുടർച്ചയായി സമ്മർദ്ദത്തിലാക്കുന്നുവെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്.

Also Read: 2026ലെങ്കിലും തടി കുറയ്ക്കണ്ടേ… ഭക്ഷണം കഴിച്ചുകൊണ്ട് ശരീരഭാരം കുറയ്ക്കാം; ഇങ്ങനെ

വിട്ടുമാറാത്ത സമ്മർദ്ദം ക്രമരഹിതമായ ഹൃദയമിടപ്പ്, നിരന്തരമായ ക്ഷീണം, തലകറക്കം, അല്ലെങ്കിൽ ഹൃദയപേശികളുടെ വീക്കം എന്നിവയിലേക്ക് നയിക്കുന്നു. പ്രായമായവരിൽ മാത്രമല്ല, ആരോഗ്യമുള്ള ചെറുപ്പക്കാരിലും ഡോക്ടർമാർ ഈ പ്രശ്നങ്ങൾ കണ്ടുവരുന്നതായി പറയുന്നുണ്ട്. അമിതമായതോ ഘടനാരഹിതമായതോ ആയ വ്യായാമം സമ്മർദ്ദ ഹോർമോണുകളെ ഉയർത്തുകയും ഹൃദയമിടപ്പിനെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.

മുന്നറിയിപ്പ്

തുടർച്ചയായ പേശി വേദന, വ്യായാമം ചെയ്യാൻ പറ്റാതെ വരിക, ശ്വാസതടസ്സം, തലകറക്കം അല്ലെങ്കിൽ നെഞ്ചുവേദന തുടങ്ങിയ ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത്. ശരിയായ ജലാംശം, വിശ്രമം എന്നിവ അത്യാവശ്യമായ സാഹചര്യങ്ങളിലാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. മതിയായ പോഷകാഹാരം, ശരിയായ ഉറക്കം, ജലാംശം എന്നിവ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. കടുത്ത വ്യായാമങ്ങളിലേക്ക് കടക്കും മുമ്പ് വാം അപ് ആവശ്യമാണ്. ഇതിന് അറിവുള്ളവരുടെ പരിശീലനം തേടുക. അല്ലാത്ത പക്ഷം അത് ദോഷകരമായി മാറാനുള്ള സാധ്യതകളേറെയാണ്.