Navratri 2026: നവരാത്രി സ്പെഷ്യൽ ‘നവം’ ഉണ്ടാക്കിയാലോ? ഓട്സും അവലും മതി!

Navratri Special Recipe: ഈ ദിനങ്ങളിൽ വ്രതാനുഷ്ഠാനങ്ങളോടെയും പ്രത്യേക ഭക്ഷണക്രമങ്ങളോടെയുമാണ് ഭക്തർ ആഘോഷങ്ങളിൽ പങ്കുചേരുന്നത്. നവരാത്രി കാലത്ത് തയ്യാറാക്കാൻ പറ്റിയ തികച്ചും വ്യത്യസ്തവും ആരോഗ്യകരവുമായ ഒരു സ്പെഷ്യൽ വിഭവമാണ് 'നവം'. നമ്മുടെ അടുക്കളയിൽ സാധാരണയായുള്ള ചേരുവകൾ ചേർത്ത് നവം തയ്യാറാക്കിയാലോ... റെസിപ്പി ഇതാ....

Navratri 2026: നവരാത്രി സ്പെഷ്യൽ നവം ഉണ്ടാക്കിയാലോ? ഓട്സും അവലും മതി!

നവരാത്രി

Updated On: 

19 Oct 2026 | 09:51 PM

ഭക്തിസാന്ദ്രമായ ഒമ്പത് ദിവസങ്ങൾ…. നവരാത്രി എന്നത് ഹിന്ദുമത വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും ഭക്തിനിർഭരവുമായ ഒരു ആഘോഷമാണ്. ഒമ്പത് രാത്രികളും പത്ത് പകലുകളും നീണ്ടുനിൽക്കുന്ന ഈ ഉത്സവത്തിൽ ആദിപരാശക്തിയുടെ ഒമ്പത് ഭാവങ്ങളെയാണ് പ്രധാനമായും ആരാധിക്കുന്നത്.

ഈ ദിനങ്ങളിൽ വ്രതാനുഷ്ഠാനങ്ങളോടെയും പ്രത്യേക ഭക്ഷണക്രമങ്ങളോടെയുമാണ് ഭക്തർ ആഘോഷങ്ങളിൽ പങ്കുചേരുന്നത്. നവരാത്രി കാലത്ത് തയ്യാറാക്കാൻ പറ്റിയ തികച്ചും വ്യത്യസ്തവും ആരോഗ്യകരവുമായ ഒരു സ്പെഷ്യൽ വിഭവമാണ് ‘നവം’. നമ്മുടെ അടുക്കളയിൽ സാധാരണയായുള്ള ചേരുവകൾ ചേർത്ത് നവം തയ്യാറാക്കിയാലോ… റെസിപ്പി ഇതാ….

ആവശ്യമായ ചേരുവകൾ

  • അവൽ – 1 കപ്പ്
  • ഓട്സ് – 1/2 കപ്പ്
  • ശർക്കര – 1/2 കപ്പ്
  • ചിരകിയ തേങ്ങ – 1/4 കപ്പ്
  • പഴം – 1 എണ്ണം (ചെറുതായി അരിഞ്ഞത്)
  • ഈന്തപ്പഴം – 4 എണ്ണം (ചെറുതായി അരിഞ്ഞത്)
  • അണ്ടിപ്പരിപ്പ് – 1/8 കപ്പ്
  • ഉണക്കമുന്തിരി – 1/8 കപ്പ്
  • എള്ള് – 2 ടീസ്പൂൺ
  • നെയ്യ് – 1 ടീസ്പൂൺ
  • വെള്ളം – 1/4 കപ്പ്
  • ചുക്കുപൊടി / ഏലക്കായ പൊടി – 1/2 ടീസ്പൂൺ

ALSO READ: ദുർഗ്ഗാദേവിയുടെ അനുഗ്രഹത്താൽ നന്മകൾ നിറയട്ടെ; ഏവർക്കും മഹാനവമി ആശംസകൾ

തയ്യാറാക്കുന്ന വിധം

  1. ഒരു പാനിലേക്ക് അവലും ഓട്സും ഇട്ട് ചെറുതീയിൽ ചൂടാക്കുക.
  2. ഇവ രണ്ടും മൊരിഞ്ഞ് ക്രിസ്പിയായി വരുമ്പോൾ അണ്ടിപ്പരിപ്പും എള്ളും ചേർത്ത് 2 മിനിറ്റ് കൂടി വറുത്തെടുത്ത് മാറ്റിവെക്കുക.
  3. മറ്റൊരു പാനിൽ ശർക്കരയും 1/4 കപ്പ് വെള്ളവും ചേർത്ത് ഉരുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ നെയ്യ് കൂടി ചേർത്ത് ഇളക്കുക.
  4. ശർക്കര ഉരുകി പാവാകുമ്പോൾ വറുത്തുവെച്ചിരിക്കുന്ന അവൽ-ഓട്സ് മിശ്രിതം ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
  5. ഇതിലേക്ക് ചെറുതായി അരിഞ്ഞ പഴം, ഈന്തപ്പഴം, ഉണക്കമുന്തിരി, ചിരകിയ തേങ്ങ എന്നിവ ചേർത്ത് നന്നായി ഇളക്കുക.
  6. ഒടുവിൽ രുചിക്കും മണത്തിനുമായി ചുക്കുപൊടിയോ ഏലക്കായ പൊടിയോ ചേർത്ത് ഇളക്കി തീ അണയ്ക്കാം.

നവരാത്രി ആഘോഷം

മഹിഷാസുരൻ എന്ന അസുരനെ വധിച്ച് ദുർഗ്ഗാദേവി വിജയം വരിച്ചതിന്റെ ഓർമ്മ പുതുക്കലാണ് നവരാത്രി. ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ഠ,
കൂഷ്മാണ്ഡ, സ്കന്ദമാതാ, കാത്യായനി, കാളരാത്രി, മഹാഗൗരി, സിദ്ധിദാത്രി എന്നിങ്ങനെ ഓരോ ദിവസവും ദേവിയുടെ ഓരോ വ്യത്യസ്ത രൂപങ്ങളെയാണ് ആരാധിക്കുന്നത്.

കേരളത്തിൽ നവരാത്രി ആഘോഷങ്ങൾ പ്രധാനമായും അറിവിന്റെയും വിദ്യയുടെയും ഉത്സവമായാണ് കൊണ്ടാടുന്നത്. അഷ്ടമി ദിവസം വൈകുന്നേരം പുസ്തകങ്ങളും ആയുധങ്ങളും തൊഴിൽ ഉപകരണങ്ങളും ദേവിക്ക് മുന്നിൽ പൂജയ്ക്കായി വെക്കുന്നു. മഹാനവമി പൂർണ്ണമായും ഗ്രന്ഥപൂജയ്ക്കും പ്രാർത്ഥനയ്ക്കുമായി മാറ്റിവെക്കുന്നു. വിജയദശമി, പൂജയെടുപ്പിന് ശേഷം കുഞ്ഞുങ്ങളെ എഴുത്തിനിരുത്തുന്ന (വിദ്യാരംഭം) വിശുദ്ധ ദിനമാണിത്.

English Summary:

Navam recipe is a special sweet dish prepared during Navratri, combining nutritious ingredients to create a delicious festive treat. The recipe includes flattened rice, oats, jaggery, grated coconut, banana, dates, cashews, raisins, sesame seeds and ghee, flavoured with dry ginger or cardamom powder.

Loading...
Unable to load recommendations.
Follow Us
വെറും 20 മിനിറ്റ് മതി; തടി കുറയ്ക്കാൻ ഇതാ ഒരു ബെസ്റ്റ് വർക്കൗട്ട്!
നാടൻ കോഴിമുട്ട എങ്ങനെ തിരിച്ചറിയാം
ഒറ്റ പനിക്കൂർക്ക മതി! ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം
അറിയാതെ പോലും വെറും വയറ്റിൽ ഈ ഭക്ഷണങ്ങൾ കഴിക്കരുത്
സെക്കൻ്റുകൾ കൊണ്ട് സംഭവിച്ച അപകടം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്