Nita Ambani’s Diamond Bag: ദീപാവലി ആഘോഷത്തിൽ തിളങ്ങാൻ 17 കോടിയുടെ ഡയമണ്ട് ബാ​ഗ്… നിതാ അംബാനിയുടെ ലുക്ക് ട്രെൻഡിങ്ങാകുന്നു

Nita Ambani's Viral Look with diamond bag at diwali celebration: വൈറ്റ് ​ഗോൾഡിൽ നിർമ്മിച്ച ബാ​ഗിൽ 2,712 വജ്രക്കല്ലുകൾ പതിപ്പിച്ചിരുന്നു. ഏകദേശം 2 മില്യൺ ഡോളർ അതായത് ഏകദേശം 17 കോടി രൂപ വിലമതിക്കുന്ന ഈ ഹാൻഡ്‌ബാഗ് ബ്രേസ്ലെറ്റായും ഉപയോഗിക്കാം എന്നത് മറ്റൊരു സവിശേഷത.

Nita Ambani’s Diamond Bag: ദീപാവലി ആഘോഷത്തിൽ തിളങ്ങാൻ 17 കോടിയുടെ ഡയമണ്ട് ബാ​ഗ്... നിതാ അംബാനിയുടെ ലുക്ക് ട്രെൻഡിങ്ങാകുന്നു

Nita Ambani Viral Look

Published: 

15 Oct 2025 | 02:53 PM

മുംബൈ: തന്റെ പ്രവർത്തനങ്ങൾ കൊണ്ടു മാത്രമല്ല ലുക്ക് കൊണ്ടും വാർത്തകളിൽ ഇടം പിടിക്കാറുള്ള സെലിബ്രറ്റിയാണ് റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സണും സ്ഥാപകയുമായ നീത അംബാനി. ഇപ്പോൾ നിത വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത് തന്റെ മുംബൈയിൽ സെലിബ്രിറ്റി ഡിസൈനർ മനീഷ് മൽഹോത്ര സംഘടിപ്പിച്ച ദീപാവലി ആഘോഷത്തിൽ തിളങ്ങിയതിന്റെ പേരിലാണ്. അവരുടെ കയ്യിലുണ്ടായിരുന്ന ഏകദേശം 17 കോടി രൂപ വിലമതിക്കുന്ന, വജ്രങ്ങൾ പതിപ്പിച്ച ഹെർമീസ്‌ (Hermès) ഹാൻഡ്‌ബാഗാണ് ഇപ്പോൾ പ്രധാന ചർച്ചാവിഷയം.

ഇതിനൊപ്പം തന്നെ നിതയുടെ ഡ്രസ്സും കോസ്ട്യൂമും എല്ലാം ശ്രദ്ധിക്കപ്പെട്ടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത മെറ്റാലിക് സാരിയും, കണ്ണാടി പതിപ്പിച്ച സ്ലീവ്‌ലെസ് ബ്ലൗസുമാണ് നിത ധരിച്ചത്. കൂടെ സിൽവർ പീപ്-ടോ ഹീൽസും. ന്യൂഡ് ലിപ്‌സും, കൺമഷി എഴുതിയ കണ്ണുകളും, ഒതുക്കമുള്ള ബൺ ഹെയർസ്റ്റൈലും ഉൾപ്പെടുന്ന ലളിതമായ മേക്കപ്പ് അവരുടെ ലുക്കിന് പൂർണ്ണത നൽകി.

എന്നാൽ, ഈ ലുക്കിലെ ശ്രദ്ധാകേന്ദ്രം അവരുടെ അത്യപൂർവമായ ‘ഹെർമീസ്‌ സാക് ബിജൗ ബിർകിൻ’ ബാഗുതന്നെയായിരുന്നു. ഐക്കണിക് ബിർകിൻ ബാഗിന്റെ ഈ മിനിയേച്ചർ പതിപ്പാണിത്. വൈറ്റ് ​ഗോൾഡിൽ നിർമ്മിച്ച ബാ​ഗിൽ 2,712 വജ്രക്കല്ലുകൾ പതിപ്പിച്ചിരുന്നു. ഏകദേശം 2 മില്യൺ ഡോളർ അതായത് ഏകദേശം 17 കോടി രൂപ വിലമതിക്കുന്ന ഈ ഹാൻഡ്‌ബാഗ് ബ്രേസ്ലെറ്റായും ഉപയോഗിക്കാം എന്നത് മറ്റൊരു സവിശേഷത. ലോകത്ത് ഇത്തരത്തിലുള്ള മൂന്ന് വജ്രം പതിച്ച ബാഗുകൾ മാത്രമേ നിലവിലുള്ളൂ. മുതലത്തോലിന്റെ ഘടനയും, വജ്രം പതിപ്പിച്ച ഹാൻഡിലുകളും, ലോക്കും ഉൾപ്പെടെയുള്ള സൂക്ഷ്മമായ വിശദാംശങ്ങൾ ഹെർമീസിന്റെ അതുല്യമായ കരവിരുതിനെ എടുത്തു കാണിക്കുന്നു.

ഹൃദയത്തിന്റെ ആകൃതിയിലുള്ള കൊളംബിയൻ എമറാൾഡ് കമ്മലുകളും, കാൻഡി രൂപത്തിലുള്ള എമറാൾഡ് മോട്ടീഫുകളുള്ള ബ്രേസ്‌ലെറ്റും നിതയുടെ ഔട്ട്ഫിറ്റിന് പൂർണത നൽകി.

പരിപാടിയിൽ നീത അംബാനിയോടൊപ്പം മരുമകൾ രാധികാ മർച്ചന്റും ഉണ്ടായിരുന്നു. കസ്റ്റം ഡിസൈൻ ചെയ്ത വെള്ള മനീഷ് മൽഹോത്ര സാരിയും ഡയമണ്ട് ആഭരണങ്ങളും ധരിച്ച് രാധികയും മറ്റൊരു ശ്രദ്ധാകേന്ദ്രമായിരുന്നു.

 

 

 

,

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്