AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Pregnancy Tips: ഗർഭകാലത്ത് സ്ത്രീകളിൽ ഇരുമ്പ് കുറയുന്നത് എന്തുകൊണ്ട്? പോഷകാഹാര വിദഗ്ധൻ പറയുന്നു

Iron Deficiency During Pregnancy: ഗർഭകാലത്ത് എന്ത് ഭക്ഷണങ്ങൾ കഴിക്കണം, ഏതൊക്കെ ഭക്ഷണങ്ങൾ ഒഴിവാക്കണം എന്നത് വളരെ പ്രധാനമാണ്. പ്രസവാനന്തരം ആരോഗ്യം നിലനിർത്തുന്നതിനും പിന്തുണയ്ക്കുന്നതിനും ഗർഭധാരണത്തിന് മുമ്പ് ഇരുമ്പിന്റെ അളവ് പരിഹരിക്കേണ്ടത് വളരെ പ്രധാനമാണ്.

Pregnancy Tips: ഗർഭകാലത്ത് സ്ത്രീകളിൽ ഇരുമ്പ് കുറയുന്നത് എന്തുകൊണ്ട്? പോഷകാഹാര വിദഗ്ധൻ പറയുന്നു
Pregnancy Image Credit source: Getty Images
neethu-vijayan
Neethu Vijayan | Published: 23 Nov 2025 17:53 PM

സ്ത്രീയുടെ ജീവിതത്തിലെ ഏറെ സന്തോഷകരവും എന്നാൽ വളരെ ശ്രദ്ധയോടെയും നോക്കികാണേണ്ട അവസ്ഥയാണ് ഗർഭകാലം. ഗർഭകാലത്ത് സ്ത്രീകളിൽ ഇരുമ്പിന്റെ ആവശ്യകത വളരെ കൂടുതലാണ്. കാരണം ഇത് കുഞ്ഞിൻ്റെ വളർച്ചയ്ക്കും അമ്മയുടെ ശരീരത്തിൽ രക്തത്തിൻ്റെ അളവിനും അത്യാവശ്യമായ ഘടകമാണ്. ഇരുമ്പിന്റെ കുറവ് മൂലം വിളർച്ച, ക്ഷീണം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടായേക്കാം. ഗർഭാവസ്ഥയുടെ ഒരു പ്രധാന സമയത്ത് ഇരുമ്പിന്റെ ആഗിരണം നിങ്ങളുടെ ശരീരം പരിമിതപ്പെടുത്തുന്നു.

അതിനാൽ ഗർഭകാലത്ത് എന്ത് ഭക്ഷണങ്ങൾ കഴിക്കണം, ഏതൊക്കെ ഭക്ഷണങ്ങൾ ഒഴിവാക്കണം എന്നത് വളരെ പ്രധാനമാണ്. പ്രസവാനന്തരം ആരോഗ്യം നിലനിർത്തുന്നതിനും പിന്തുണയ്ക്കുന്നതിനും ഗർഭധാരണത്തിന് മുമ്പ് ഇരുമ്പിന്റെ അളവ് പരിഹരിക്കേണ്ടത് വളരെ പ്രധാനമാണ്.

ഗർഭകാലത്ത് ഇരുമ്പിന്റെ കുറവ്

‌ഗർഭകാലത്ത് ഇരുമ്പിന്റെ അളവ് ഉയർത്തുക എന്നത് അസാധ്യമായ കാര്യമാണ്. എല്ലാ സ്ത്രീകളിലും സാധാരണയായി കാണുന്ന ഏറ്റവും കുറവുകളിൽ ഒന്നാണ് ഇരുമ്പ്. ഇത് ഗർഭകാലത്താണ് ഏറ്റവും കൂടുതൽ എടുത്തുകാണിക്കുന്നത്. ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് പ്രസവാനന്തര കാലത്താണ്. ഹെപ്സിഡിൻ എന്ന ഗേറ്റ് കീപ്പർ മൂലമാണ് ​ഗർഭകാലത്ത് ഇരുമ്പിൻ്റെ അളവ് കുറയുന്നത്. ഗർഭധാരണവും പ്രസവാനന്തര സങ്കീർണതകളും തടയുന്നതിന് ഗർഭധാരണത്തിനു മുമ്പുള്ള സമയത്ത് ഇരുമ്പിന്റെ അളവ് നിരീക്ഷിക്കേണ്ടത് നിർണായകമാണ്.

ALSO READ: പഞ്ചസാരയ്ക്ക് പകരം ശർക്കര; ഗുണമോ ദോഷമോ? ശരീരത്തിന് സംഭവിക്കുന്നത് ഇത്….

ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ

ഇലക്കറികൾ

ഇരുമ്പ്, പൊട്ടാസ്യം, വിറ്റാമിൻ കെ, ബി എന്നിവയുടെ നല്ല ഉറവിടമാണ് ഇലക്കറികൾ. അതുകൊണ്ട് തന്നെ ചീര, ബ്രൊക്കോളി പോലുള്ള ഇലക്കറികൾ കഴിക്കുന്നത് വിളർച്ചയെ തടയുന്നു. ചീരയിൽ ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണം വർധിപ്പിക്കുന്ന വിറ്റാമിൻ സിയും ഇതിലുണ്ട്.

ബീറ്റ്റൂട്ട്

ഇരുമ്പ്, കോപ്പർ, ഫോസ്ഫറസ്, മഗ്നീഷ്യം, വിറ്റാമിനുകൾ ബി 1, ബി 2, ബി 6, ബി 12, സി എന്നിവയാൽ സമ്പന്നമാണ് ബീറ്റ്റൂട്ട്. അതിനാൽ ബീറ്റ്റൂട്ട് കഴിക്കുന്നത് ഹീമോഗ്ലോബിൻറെ അളവ് കൂടാനും വിളർച്ച തടയാനും സഹായിക്കും.

മാതള നാരങ്ങ

കാത്സ്യം, ഇരുമ്പ്, അന്നജം, നാരുകൾ എന്നിവ മാതള നാരങ്ങയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. മാതളത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിൻറെ ആഗിരണം വർധിപ്പിച്ച് വിളർച്ചയും ക്ഷീണവും ഇല്ലാതാക്കുന്നു.