AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Orange Ginger Shot: ഇതൊരു ഒന്നൊന്നര ഐറ്റമാണ്! ഓറഞ്ച് – ഇഞ്ചി കോമ്പോയുടെ ഗുണങ്ങൾ അറിയാതെ പോകരുത്

Orange Ginger Shot Benefits For Heart: ഓറഞ്ചിലെ വിറ്റാമിൻ സിയും ഇഞ്ചിയിലെ ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ഒത്തുചേരുമ്പോൾ ആരോ​ഗ്യത്തിന് അതൊരു കരുത്തായി മാറുന്നു. ഹൃദയാഘാത സാധ്യത കുറയ്ക്കാനും ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും സഹായിക്കുന്ന ഈ മാന്ത്രിക കൂട്ടിനെക്കുറിച്ച് കൂടുതൽ അറിയാം.

Orange Ginger Shot: ഇതൊരു ഒന്നൊന്നര ഐറ്റമാണ്! ഓറഞ്ച് – ഇഞ്ചി കോമ്പോയുടെ ഗുണങ്ങൾ അറിയാതെ പോകരുത്
Orange Ginger ShotImage Credit source: Roos Koole/Moment/Getty Images
Neethu Vijayan
Neethu Vijayan | Published: 07 Feb 2026 | 11:35 AM

ആരോഗ്യ കാര്യത്തിൽ ഒരല്പം ശ്രദ്ധ നൽകുന്നവർക്കിടയിൽ ഇന്ന് ഏറ്റവും തരംഗമായിക്കൊണ്ടിരിക്കുന്ന ഒന്നാണ് ‘വെൽനസ് ഷോട്ടുകൾ’ (Wellness Shots). അതിൽ തന്നെ ഹൃദയാരോഗ്യത്തിനും രോഗപ്രതിരോധ ശേഷിക്കും ഒരുപോലെ ഗുണകരമായ ‘ഓറഞ്ച്-ഇഞ്ചി ഷോട്ട്’ ആണ് ഇപ്പോൾ താരം. ആരോഗ്യം സംരക്ഷിക്കാൻ മണിക്കൂറുകൾ നീളുന്ന ചിട്ടകൾ വേണമെന്ന് നിർബന്ധമില്ല, ചിലപ്പോൾ ഒരു ചെറിയ ഗ്ലാസ് ജ്യൂസ് മതിയാകും. പ്രകൃതിദത്തമായ ഗുണങ്ങൾ ഒത്തുചേരുന്ന ഓറഞ്ചും ഇഞ്ചിയും ചേർത്തുള്ള ജ്യൂസിന് നിരവധി ആരോ​ഗ്യ ​ഗുണങ്ങളാണുള്ളത്.

ഓറഞ്ചിലെ വിറ്റാമിൻ സിയും ഇഞ്ചിയിലെ ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ഒത്തുചേരുമ്പോൾ ആരോ​ഗ്യത്തിന് അതൊരു കരുത്തായി മാറുന്നു. ഹൃദയാഘാത സാധ്യത കുറയ്ക്കാനും ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും സഹായിക്കുന്ന ഈ മാന്ത്രിക കൂട്ടിനെക്കുറിച്ച് കൂടുതൽ അറിയാം.

ഹൃദയാരോഗ്യം മെച്ചപ്പെടുത്തും

ഓറഞ്ചിൽ ധാരാളമായി അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. കൂടാതെ ഇഞ്ചിയിലുള്ള ‘ജിഞ്ചറോൾ’ എന്ന ഘടകം രക്തയോട്ടം സുഗമമാക്കുകയും ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും വളരെ നല്ലതാണ്. ഇത് ഹൃദയാഘാതത്തിനുള്ള സാധ്യതയെ വലിയൊരു പരിധിവരെ തടയും.

രോഗപ്രതിരോധ ശേഷി

വിറ്റാമിൻ സി-യുടെ കലവറയാണ് ഓറഞ്ചെന്ന് നമുക്കറിയാം. ഇഞ്ചിയിലാകട്ടെ ആൻ്റി-ബാക്ടീരിയൽ ഗുണങ്ങളും ധാരാളം അടങ്ങിയിരിക്കുന്നു. ഇവ രണ്ടും ചേരുമ്പോൾ ശരീരത്തിനെ അണുബാധകളിൽ നിന്നും ജലദോഷം, പനി തുടങ്ങിയ രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നു.

ALSO READ: സ്ട്രെസ് കുറയ്ക്കാൻ ഈ ചായ മതിയത്രേ…. എല്ലാം ശംഖുപുഷ്പത്തിന്റെ പവറാണ്

ദഹനപ്രക്രിയ

ഭക്ഷണം കഴിഞ്ഞതിന് ശേഷം ഗ്യാസ്, വയറുവീർക്കൽ തുടങ്ങിയ അസ്വസ്ഥതകൾ അനുഭവപ്പെടുന്നവർ ധാരാളമാണ്. ഇവർക്ക് ഇഞ്ചി മികച്ചൊരു മരുന്നാണ്. ഇത് ദഹനരസങ്ങളുടെ ഉത്പാദനം വർദ്ധിപ്പിക്കുകയും ഉദരരോഗങ്ങൾ ശമിപ്പിക്കുകയും ചെയ്യുന്നു. ഭക്ഷണശേഷമുള്ള ഏതൊരു ബുദ്ധിമുട്ടും കുറയ്ക്കാൻ ഈ ഒരൊറ്റ ജ്യൂസ് മതിയാകും.

ശരീരഭാരം കുറയ്ക്കാൻ

ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഈ ഡ്രിങ്ക് നിങ്ങളെ സഹായിക്കും. ഇത് അനാവശ്യ കൊഴുപ്പ് എരിച്ചുകളയാൻ ശരീരത്തെ പ്രേരിപ്പിക്കുന്നു.

ഓറഞ്ച്-ഇഞ്ചി ഷോട്ട് തയ്യാറാക്കുന്ന വിധം

ആവശ്യമായ സാധനങ്ങൾ: ഫ്രഷ് ഓറഞ്ച് നീര് – 1 കപ്പ്, ഇഞ്ചി നീര് – 1 ടേബിൾ സ്പൂൺ, തേൻ – 1 ടീസ്പൂൺ (ആവശ്യമെങ്കിൽ), ഒരു നുള്ള് മഞ്ഞൾപ്പൊടിയും കുരുമുളക് പൊടിയും (ഗുണം വർദ്ധിപ്പിക്കാൻ)

തയ്യാറാക്കുന്ന രീതി: എല്ലാ ചേരുവകളും കൂടി നന്നായി യോജിപ്പിക്കുക. ഇത് അരിച്ചെടുത്ത് ഒരു ചെറിയ ഗ്ലാസിൽ ഒഴിച്ച് കുടിക്കാം.

 

Follow Us