Papaya Seeds: പപ്പായയേക്കാൾ ഗുണം അതിന്റെ വിത്തിനോ? വെറുതേ കളയല്ലേ

Health Benefits of Papaya Seeds: നമ്മളിൽ ഭൂരിഭാഗം പേരും പപ്പായ കഴിച്ച ശേഷം അതിന്റെ വിത്തുകൾ കളയാറാണ് പതിവ്. എന്നാൽ ഇങ്ങനെ വെറുതെ കളയുന്ന കറുത്ത വിത്തുകൾ പോഷകങ്ങളുടെ വലിയ കലവറയാണെന്ന് നിങ്ങൾക്ക് അറിയാമോ? നമ്മൾ കഴിക്കുന്ന പപ്പായയുടെ പൾപ്പിനേക്കാൾ കൂടുതൽ ആരോഗ്യഗുണങ്ങൾ അതിന്റെ വിത്തുകളിൽ ഉണ്ടെന്ന് പറയപ്പെടുന്നു.

Papaya Seeds: പപ്പായയേക്കാൾ ഗുണം അതിന്റെ വിത്തിനോ?  വെറുതേ കളയല്ലേ

പ്രതീകാത്മക ചിത്രം

Published: 

28 Jun 2026 | 01:09 PM

പപ്പായ ഇഷ്ടമില്ലാത്തവർ വളരെ ചുരുക്കമാണ്. രുചിയും അവയുടെ ആരോഗ്യഗുണങ്ങളും പഴങ്ങൾക്കിടയിൽ പപ്പായയുടെ ഡിമാൻഡ് ഉയർത്തുന്നു. നമ്മളിൽ ഭൂരിഭാഗം പേരും പപ്പായ കഴിച്ച ശേഷം അതിന്റെ വിത്തുകൾ കളയാറാണ് പതിവ്. എന്നാൽ ഇങ്ങനെ വെറുതെ കളയുന്ന കറുത്ത വിത്തുകൾ പോഷകങ്ങളുടെ വലിയ കലവറയാണെന്ന് നിങ്ങൾക്ക് അറിയാമോ? നമ്മൾ കഴിക്കുന്ന പപ്പായയുടെ പൾപ്പിനേക്കാൾ കൂടുതൽ ആരോഗ്യഗുണങ്ങൾ അതിന്റെ വിത്തുകളിൽ ഉണ്ടെന്ന് പറയപ്പെടുന്നു. എന്താണ് ആ ഗുണങ്ങളെന്ന് അറിഞ്ഞാലോ….

പപ്പായ വിത്തിന്റെ ആരോഗ്യഗുണങ്ങൾ

ദഹനപ്രക്രിയ സുഗമമാക്കുന്നു

പപ്പായ വിത്തുകളുടെ ഏറ്റവും വലിയ ഗുണമാണ് ദഹനപ്രക്രിയയെ സുഗമമാക്കുന്നു എന്നുള്ളത്. പപ്പായ വിത്തുകളിൽ പാപ്പെയ്ൻ, കൈമോപാപ്പെയ്ൻ തുടങ്ങിയ എൻസൈമുകൾ അടങ്ങിയിട്ടുണ്ട്.  ഇത് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ പ്രോട്ടീനുകളെ എളുപ്പത്തിൽ വിഘടിപ്പിക്കാൻ സഹായിക്കുന്നു. ഇത് ദഹനം സുഗമമാക്കുകയും ഗ്യാസ്, അസിഡിറ്റി, മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരമാവുകയും ചെയ്യും.

കരളിന്റെ ആരോഗ്യം

ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാൻ  പപ്പായ വിത്തുകൾക്ക് പ്രത്യേക കഴിവുണ്ട്. പ്രത്യേകിച്ച് കരളിന്റെ കോശങ്ങളെ സംരക്ഷിക്കുന്നതിനും ഫാറ്റി ലിവർ പോലുള്ള പ്രശ്നങ്ങൾ തടയുന്നതിനും ഇത് മികച്ചതാണ്. ലിവർ സിറോസിസ് ബാധിച്ചവർക്ക് പോലും ഡോക്ടറുടെ നിർദ്ദേശപ്രകാരം പപ്പായ വിത്ത് ചെറിയ അളവിൽ നൽകുന്നത് ഗുണം ചെയ്യാറുണ്ട്.

ALSO READ: വീടുകളിലെ ചൂടിന് വിട; നിർമ്മാണ സമയത്ത് ഇത്രയും ശ്രദ്ധിച്ചാൽ മതി

രോഗപ്രതിരോധ ശേഷി

വിറ്റാമിൻ സി, ശക്തമായ ആന്റിഓക്‌സിഡന്റുകൾ എന്നിവ പപ്പായ വിത്തിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ ഫ്രീ റാഡിക്കലുകളോട് പോരാടുകയും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. വിട്ടുമാറാത്ത അണുബാധകളിൽ നിന്നും വീക്കങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കാൻ ഇത് സഹായിക്കും.

കുടലിലെ വിരകളെ നശിപ്പിക്കുന്നു

പപ്പായ വിത്തുകളിൽ അടങ്ങിയിരിക്കുന്ന ‘കാർപെയ്ൻ’ എന്ന ഘടകം കുടലിലെ ദോഷകരമായ ബാക്ടീരിയകളെയും വിരകളെയും നശിപ്പിക്കാൻ സഹായിക്കുന്നു. പ്രകൃതിദത്തമായ രീതിയിൽ വയറ് ശുദ്ധീകരിക്കാൻ ഇത് ഉത്തമമാണ്.

വൃക്കകളുടെ സംരക്ഷണം

വൃക്കകളുടെ സുഗമമായ പ്രവർത്തനത്തിനും പപ്പായ വിത്ത് സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. വൃക്കയിലെ കോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് തടയാൻ ഇതിലെ ആന്റിഓക്‌സിഡന്റുകൾക്ക് സാധിക്കും.

പപ്പായ വിത്ത് എങ്ങനെ കഴിക്കണം?

  1. പപ്പായ വിത്തുകൾ കഴുകി ഉണക്കിപ്പൊടിച്ച് സൂക്ഷിക്കാം. ഇത് കുരുമുളക് പൊടിക്ക് പകരമായി സാലഡുകളിലോ സൂപ്പുകളിലോ വിതറി കഴിക്കാവുന്നതാണ്.
  2. നിങ്ങൾ തയ്യാറാക്കുന്ന ഹെൽത്തി സ്മൂത്തികളിലോ ജ്യൂസുകളിലോ ഒന്നോ രണ്ടോ പപ്പായ വിത്തുകൾ ചേർത്ത് അടിച്ചെടുക്കാം.
  3. പപ്പായ വിത്ത് ചവച്ചരച്ച് കഴിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് കുറച്ച് തേൻ ചേർത്ത് കഴിക്കാവുന്നതാണ്.
  4. പപ്പായ വിത്തുകൾ ആരോഗ്യത്തിന് വളരെ നല്ലതാണെങ്കിലും അവ അമിതമായ അളവിൽ കഴിക്കരുത്.
  5. ഒരു ദിവസം അര ടീസ്പൂൺ മുതൽ ഒരു ടീസ്പൂൺ വരെ മാത്രം കഴിക്കുന്നതാണ് ഉചിതം.
  6. ഗർഭിണികളും കുട്ടികളും ഇത് കഴിക്കുന്നത് ഒഴിവാക്കണം.

നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ആരോഗ്യവിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല. ടിവി9 മലയാളം ഇത്  സ്ഥിരീകരിക്കുന്നില്ല.

English Summary:

Papaya seeds, which are often discarded, contain a variety of bioactive compounds that may offer several health benefits. They have antibacterial, antioxidant, and anti-parasitic properties, and they may support digestion due to the enzyme papain, which helps break down proteins.

Follow Us
മണിപ്ലാന്റ് ഇലകൾ മഞ്ഞ നിറമായോ? കാരണം ഇതായിരിക്കും
കെഎസ്ആര്‍ടിസിയില്‍ ഗവിക്ക് പോയാലോ? ഈ ടൂര്‍ പാക്കേജ് എടുത്തോളൂ
രാത്രിയിൽ ഉറക്കമില്ലേ? കാരണം നിങ്ങൾ തന്നെ
ഒരു ദിവസം എത്ര നിലക്കടല കഴിക്കാം?
കീർത്തി സുരേഷും ഭർത്താവ് ആൻ്റണിയും തിരുപ്പതി ദർശനം നടത്തുന്നു
നായ കുറുകെ ചാടി, നിയന്ത്രണം വിട്ട ഓട്ടോ കാറിൽ ഇടിച്ച് അപകടം
കാളപ്പുറത്തെത്തി പ്രതിഷേധിക്കുന്ന കർഷകൻ, വ്യത്യസ്തം
ശക്തമായ തിര, 33 വയസ്സുകാരൻ മുങ്ങി, ദൃശ്യങ്ങൾ