അരി കേടാകുന്നു എന്ന പരാതി ഇനി വേണ്ട; ഈ രണ്ട് സാധനങ്ങൾ മാത്രം അരിപ്പാത്രത്തിൽ വെക്കൂ
How to Keep Rice Free of Insects: അരി വാങ്ങി സൂക്ഷിച്ചാൽ ദിവസങ്ങൾക്കകം അതിൽ കറുത്ത വണ്ടുകളോ ചെറിയ പുഴുക്കളോ നിറയുന്നത് സാധാരണയാണ്. ഇതുകാരണം പലപ്പോഴും വൻതോതിൽ അരി കളയേണ്ടി വരാറുമുണ്ട്. എന്നാൽ അടുക്കളയിലുള്ള തികച്ചും പ്രകൃതിദത്തമായ രണ്ട് ചേരുവകൾ ഉപയോഗിച്ച് അരിയെ ഒരു വർഷം വരെ കേടുകൂടാതെയും വണ്ടുകളില്ലാതെയും സൂക്ഷിക്കാൻ സാധിക്കുമെന്ന് അറിയാമോ?
മലയാളികളുടെ അടുക്കളകളിൽ നേരിടുന്ന ഏറ്റവും വലിയൊരു തലവേദനയാണ് അരിയിലെ പുഴുക്കളും വണ്ടുകളും. കുറച്ചധികം അരി വാങ്ങി സൂക്ഷിച്ചാൽ ദിവസങ്ങൾക്കകം അതിൽ കറുത്ത വണ്ടുകളോ ചെറിയ പുഴുക്കളോ നിറയുന്നത് സാധാരണയാണ്. ഇതുകാരണം പലപ്പോഴും വൻതോതിൽ അരി കളയേണ്ടി വരാറുമുണ്ട്. എന്നാൽ അടുക്കളയിലുള്ള തികച്ചും പ്രകൃതിദത്തമായ രണ്ട് ചേരുവകൾ ഉപയോഗിച്ച് അരിയെ ഒരു വർഷം വരെ കേടുകൂടാതെയും വണ്ടുകളില്ലാതെയും സൂക്ഷിക്കാൻ സാധിക്കുമെന്ന് അറിയാമോ? കെമിക്കലുകൾ ഒന്നും തന്നെയില്ലാതെ ചെയ്യാവുന്ന ഈ എളുപ്പവഴികൾ എങ്ങനെയെന്ന് നോക്കിയാലോ….
അരിപ്പാത്രത്തിൽ വെക്കേണ്ടവ
വഴനയില
ബിരിയാണിയിലും മറ്റ് കറികളിലും നല്ല മണത്തിനായി ഉപയോഗിക്കുന്ന വഴനയില വണ്ടുകളെ ഓടിക്കാൻ ഏറ്റവും മികച്ചതാണ്. അരി സൂക്ഷിക്കുന്ന പാത്രത്തിന്റെ വിവിധ തട്ടുകളിലായി 4-5 ഉണങ്ങിയ വഴനയിലകൾ ഇട്ടുവെക്കുക. വഴനയിലയുടെ ശക്തമായ സുഗന്ധം വണ്ടുകൾക്കും പുഴുക്കൾക്കും ഒട്ടും സഹിക്കാൻ പറ്റാത്തതാണ്. ഈ മണം ഉള്ളടത്തോളം കാലം വണ്ടുകൾ അരിയിലേക്ക് അടുക്കില്ല.
ഉണക്കമുളക്
പലതരം ധാന്യങ്ങൾ ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാൻ നമ്മുടെ അമ്മൂമ്മമാർ പണ്ടുകാലം മുതലേ ഉപയോഗിച്ചുവരുന്ന ഒരു പരമ്പരാഗത രീതിയാണിത്. നന്നായി ഉണങ്ങിയ 3-4 വറ്റൽമുളക് അരിപ്പാത്രത്തിന്റെ ഉള്ളിലേക്ക് ഇറക്കി വെക്കുക. മുളക് പൊട്ടി വിത്തുകൾ പുറത്തുപോകാത്ത രീതിയിൽ വേണം വെക്കാൻ. ഉണക്കമുളകിന്റെ രൂക്ഷമായ മണവും എരിവും വണ്ടുകളെയും മറ്റ് പ്രാണികളെയും അരിപ്പാത്രത്തിൽ നിന്ന് പൂർണ്ണമായും അകറ്റി നിർത്തും.
ALSO READ: തൈര് വെള്ളം പോലെയാകുന്നോ? കട്ടത്തൈര് ഉണ്ടാക്കാൻ ആരും പറയാത്ത ആ രഹസ്യ വിദ്യ ഇതാ!
ഇവയും ഉപകരിക്കും
വേപ്പില: വഴനയില ലഭ്യമല്ലെങ്കിൽ നന്നായി ഉണക്കിയ വേപ്പില ഒരു ചെറിയ കോട്ടൺ തുണിയിൽ കെട്ടി അരിപ്പാത്രത്തിൽ വെക്കുന്നതും മികച്ച ഫലം തരും. അരി എപ്പോഴും വായു കടക്കാത്ത നല്ലൊരു എയർ ടൈറ്റ് പാത്രത്തിൽ വേണം സൂക്ഷിക്കാൻ. നനഞ്ഞ കൈകളോ നനവുള്ള തവിയോ ഉപയോഗിച്ച് ഒരിക്കലും അരി എടുക്കരുത്. ഈർപ്പം തട്ടിയാൽ പ്രാണികൾ വളരെ പെട്ടെന്ന് പെരുകും.
ഇതിനകം തന്നെ അരിയിൽ വണ്ടുകൾ വന്നിട്ടുണ്ടെങ്കിൽ, ആ അരി അല്പസമയം നല്ല വെയിലത്ത് പരത്തിയിടുക. ചൂട് തട്ടുമ്പോൾ വണ്ടുകൾ തനിയെ പുറത്തുപോയ്ക്കോളും. അതിനുശേഷം പാത്രം നന്നായി കഴുകി ഉണക്കി മുകളിൽ പറഞ്ഞ രീതി പരീക്ഷിക്കുക.
English Summary:
Natural method to keep stored rice free from insects by using dried neem leaves and bay leaves. Their natural aroma is believed to repel common storage pests without affecting the quality or taste of the rice. It also explains that insects usually appear because of moisture, warm temperatures, and prolonged storage.