AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

FIFA World Cup 2026 Round of 32: ഇനി കളി മാറും; ഫിഫ ലോകകപ്പിൽ ‘റൗണ്ട് ഓഫ് 32’ പോരാട്ടങ്ങൾക്ക് തുടക്കം; മത്സരക്രമവും ഇന്ത്യൻ സമയവും അറിയാം

FIFA World Cup 2026 Knockout Stage Details in Malayalam : ഫിഫ ലോകകപ്പില്‍ ഇനി നോക്കൗട്ട് (റൗണ്ട് ഓഫ് 32) പോരാട്ടങ്ങളുടെ ആവേശത്തിലേക്ക് കടക്കുകയാണ്. റൗണ്ട് ഓഫ് 32-ലേക്ക് യോഗ്യത നേടിയ ടീമുകളുടെ വിവരങ്ങളും മത്സരങ്ങളുടെ സമയക്രമവും പരിശോധിക്കാം.

FIFA World Cup 2026 Round of 32:  ഇനി കളി മാറും; ഫിഫ ലോകകപ്പിൽ ‘റൗണ്ട് ഓഫ് 32’ പോരാട്ടങ്ങൾക്ക് തുടക്കം; മത്സരക്രമവും ഇന്ത്യൻ സമയവും അറിയാം
ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി, നെയ്മർ എന്നിവരുടെ ഒരു കട്ടൗട്ട്Image Credit source: PTI
Jayadevan AM
Jayadevan AM | Published: 28 Jun 2026 | 03:20 PM

ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്ക് പരിസമാപ്തിയായതോടെ ഫിഫ ലോകകപ്പില്‍ ഇനി നോക്കൗട്ട് (റൗണ്ട് ഓഫ് 32) പോരാട്ടങ്ങളുടെ ആവേശത്തിലേക്ക് കടക്കുകയാണ്. റൗണ്ട് ഓഫ് 32-ലേക്ക് യോഗ്യത നേടിയ ടീമുകളുടെ വിവരങ്ങളും മത്സരങ്ങളുടെ സമയക്രമവും പരിശോധിക്കാം. മെക്സിക്കോ, ദക്ഷിണാഫ്രിക്ക ടീമുകളാണ് ഗ്രൂപ്പ് എയില്‍ നിന്ന് യോഗ്യത നേടിയത്. സ്വിറ്റ്സർലൻഡ്, കാനഡ, ബോസ്നിയ ആന്റ് ഹെർസഗോവിന ടീമുകള്‍ ഗ്രൂപ്പ് ബിയില്‍ നിന്ന് നോക്കൗട്ടിലെത്തി. ബ്രസീല്‍, മൊറോക്കോ ടീമുകളാണ് ഗ്രൂപ്പ് സിയില്‍ നിന്ന് യോഗ്യത നേടിയത്. മറ്റ് ഗ്രൂപ്പുകളിലെ വിവരം ചുവടെ:

  • ഗ്രൂപ്പ് D: യുഎസ്എ, ഓസ്ട്രേലിയ, പരാഗ്വേ
  • ഗ്രൂപ്പ് E: ജർമ്മനി, ഐവറി കോസ്റ്റ്, ഇക്വഡോർ
  • ഗ്രൂപ്പ് F: നെതർലൻഡ്സ്, ജപ്പാൻ, സ്വീഡൻ
  • ഗ്രൂപ്പ് G: ബെൽജിയം, ഈജിപ്ത്
  • ഗ്രൂപ്പ് H: സ്പെയിൻ, കാംബോ വെര്‍ദെ
  • ഗ്രൂപ്പ് I: ഫ്രാൻസ്, നോർവേ, സെനഗൽ
  • ഗ്രൂപ്പ് J: അർജന്റീന, ഓസ്ട്രിയ, അൾജീരിയ
  • ഗ്രൂപ്പ് K: കൊളംബിയ, പോർച്ചുഗൽ, ഡിആർ കോംഗോ
  • ഗ്രൂപ്പ് L: ഇംഗ്ലണ്ട്, ഘാന, ക്രൊയേഷ്യ

മത്സരക്രമം അറിയാം (ഇന്ത്യന്‍ സമയം):

ജൂൺ 29 തിങ്കളാഴ്ച പുലർച്ചെ 12:30-ന് ലോസ് ആഞ്ചലസ് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്ക കാനഡയെ നേരിടും. രാത്രി 10:30-ന് ഹൂസ്റ്റൺ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തില്‍ ബ്രസീൽ ജപ്പാനുമായി ഏറ്റുമുട്ടും.

ജൂൺ 30 ചൊവ്വാഴ്ച പുലർച്ചെ 2 മണിക്ക് ബോസ്റ്റൺ സ്റ്റേഡിയത്തിൽ ജർമ്മനിയും പരാഗ്വേയും തമ്മിലാണ് മത്സരം. രാവിലെ 6:30-ന് എസ്റ്റാഡിയോ മോണ്ടെറെയിൽ നടക്കുന്ന മത്സരത്തിൽ നെതർലൻഡ്സ് മൊറോക്കോയെ നേരിടുമ്പോൾ, രാത്രി 10:30-ന് ഡാളസ് സ്റ്റേഡിയത്തിൽ ഐവറി കോസ്റ്റും നോർവേയും തമ്മിൽ ഏറ്റുമുട്ടും.

Also Read: ഒരിടത്ത് അ‌വധി, മറ്റൊരിടത്ത് തമ്മിലടി; ഇക്വഡോറിന്റെ ചരിത്ര ജയം ജർമ്മൻ ടീമിൽ തീയിട്ടു!

ജൂലൈ 1 ബുധനാഴ്ച പുലർച്ചെ 2:30-ന് ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഫ്രാൻസ് സ്വീഡനെ നേരിടും. രാവിലെ 6:30-ന് മെക്സിക്കോ സിറ്റി സ്റ്റേഡിയത്തിൽ മെക്സിക്കോ ഇക്വഡോറിനെയും, രാത്രി 9:30-ന് അറ്റ്ലാന്റ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ട് ഡിആർ കോംഗോയെയും നേരിടും.

ജൂലൈ 2 വ്യാഴാഴ്ച പുലർച്ചെ 1:30-ന് സിയാറ്റിൽ സ്റ്റേഡിയത്തിൽ ബെൽജിയം സെനഗലുമായി ഏറ്റുമുട്ടും. രാവിലെ 5:30-ന് സാൻ ഫ്രാൻസിസ്കോ ബേ ഏരിയ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ യുഎസ്എ ബോസ്നിയ ആന്റ് ഹെർസഗോവിനയെ നേരിടും.

ജൂലൈ 3 വെള്ളിയാഴ്ച പുലർച്ചെ 12:30-ന് ലോസ് ആഞ്ചലസ് സ്റ്റേഡിയത്തിൽ സ്പെയിൻ ഓസ്ട്രിയയെ നേരിടും. പുലർച്ചെ 4:30-ന് ടൊറന്റോ സ്റ്റേഡിയത്തിലാണ് പോര്‍ച്ചുഗല്‍-ക്രൊയേഷ്യ മത്സരം. രാവിലെ 8:30-ന് വാൻകൂവറിലെ ബിസി പ്ലേസിൽ സ്വിറ്റ്സർലൻഡ് അൾജീരിയയുമായി ഏറ്റുമുട്ടും.

രാവിലെ 11:30-ന് ഡാളസ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഓസ്ട്രേലിയ ഈജിപ്തിനെ നേരിടും. ജൂലൈ 4 ശനിയാഴ്ച പുലർച്ചെ 3:30-ന് മിയാമി സ്റ്റേഡിയത്തിൽ അർജന്റീന-കാംബോ വെര്‍ദെ മത്സരം നടക്കും. രാവിലെ 7 മണിക്ക് കാൻസാസ് സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കൊളംബിയ ഘാനയുമായി ഏറ്റുമുട്ടും.

മത്സരം എവിടെ കാണാം?

സീ ഗ്രൂപ്പിനാണ് മത്സരങ്ങളുടെ സംപ്രേക്ഷണാവകാശം. ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ സീ 5 (Zee 5)-ലും മത്സരങ്ങൾ തത്സമയം കാണാം. യൂണിറ്റ്8 സ്പോർട്സ് 1, യൂണിറ്റ്8 സ്പോർട്സ് 1 എച്ച്ഡി, യൂണിറ്റ്8 സ്പോർട്സ് 2, യൂണിറ്റ്8 സ്പോർട്സ് 2 എച്ച്ഡി ചാനലുകളില്‍ മത്സരം കാണാം.

English Summary

The FIFA World Cup 2026 has moved into the competitive Round of 32 knockout stage. The official schedule features 16 thrilling matches with timings listed in Indian Standard Time (IST). Zee Entertainment has acquired the official broadcasting rights for the tournament in India. Fans can watch the matches live on Zee5 and the newly launched Unit8 Sports Network channels.

Follow Us