AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Parenting Tips: തേൻ അമൃതല്ല കുഞ്ഞുങ്ങൾക്ക് വിഷം! പഴമക്കാരുടെ ശീലം വിനയാകരുത്; മാതാപിതാക്കൾ അറിയേണ്ടത്

Infant Botulism: നമ്മുടെ നാട്ടിൽ കുഞ്ഞ് ജനിക്കുമ്പോൾ തന്നെ നാവിൽ സ്വർണം മുക്കി തേൻ നൽകുന്ന ചില ചടങ്ങുകൾ സഹിതം കണ്ടുവരാറുണ്ട്. എന്നാൽ ഇത്തരം ആചാരങ്ങളും അതുപോലെ ഭക്ഷണത്തിൽ തേൽ നൽകുമ്പോഴും അതീവ ശ്രദ്ധ ആവശ്യമാണ്.

Parenting Tips: തേൻ അമൃതല്ല കുഞ്ഞുങ്ങൾക്ക് വിഷം! പഴമക്കാരുടെ ശീലം വിനയാകരുത്; മാതാപിതാക്കൾ അറിയേണ്ടത്
Infant Honey IntakeImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 23 Feb 2026 | 11:44 AM

കുഞ്ഞുങ്ങളുടെ ഭക്ഷണ കാര്യത്തിൽ അതീവ ശ്രദ്ധപുലർത്തുന്നവരാണ് മാതാപിതാക്കൾ. എന്നാൽ നമ്മൾ നല്ലതെന്ന് കരുതി നൽകുന്നത് ആപത്തായാലോ. അതെ പഞ്ചസാരയ്ക്ക് പകരം കുഞ്ഞുങ്ങൾക്ക് ഭക്ഷണത്തിൽ തേൻ നൽകാറുണ്ടെങ്കിൽ അതിൻ്റെ ദോഷഫലങ്ങളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കണം. 2017-ൽ, ടോക്കിയോയിലെ അഡാച്ചിയിൽ തേൻ കലർത്തിയ ബേബി ഫുഡ് കഴിച്ചതിനെ തുടർന്ന് ആറുമാസം പ്രായമുള്ള ഒരു കുഞ്ഞ് മരിച്ച സംഭവം ആ​ഗോളതലത്തിൽ വലിയ ആശങ്കയ്ക്ക് കാരണമായിരുന്നു.

സംഭവത്തെ തുടർന്ന് പിന്നീട് നടത്തിയ വൈദ്യപരിശോധനയിലാണ് തേനിൽ ഉണ്ടാകാൻ സാധ്യതയുള്ള ബാക്ടീരിയകൾ മൂലമുണ്ടാകുന്ന മാരകമായ രോഗമായ ഇൻഫന്റ് ബോട്ടുലിസമാണ് കുഞ്ഞിൻ്റെ മരണത്തിന് കാരണമായതെന്ന് സ്ഥിരീകരിച്ചു. നമ്മുടെ നാട്ടിൽ കുഞ്ഞ് ജനിക്കുമ്പോൾ തന്നെ നാവിൽ സ്വർണം മുക്കി തേൻ നൽകുന്ന ചില ചടങ്ങുകൾ സഹിതം കണ്ടുവരാറുണ്ട്. എന്നാൽ ഇത്തരം ആചാരങ്ങളും അതുപോലെ ഭക്ഷണത്തിൽ തേൽ നൽകുമ്പോഴും അതീവ ശ്രദ്ധ ആവശ്യമാണ്.

Also Read: ലൈറ്റ് ഓണാക്കി ഉറങ്ങുന്നവരാണോ നിങ്ങൾ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

കുഞ്ഞുങ്ങൾക്ക് എപ്പോൾ തേൻ കൊടുക്കാം?

തേൻ കഴിക്കുന്നതിലൂടെ നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ ലഭിക്കുമെങ്കിലും, ഒരു വയസ്സ് തികയുന്നതുവരെ കുഞ്ഞുങ്ങൾക്ക് ഒരിക്കലും തേൻ നൽകരുത്. ഒരു തുള്ളി പോലും നൽകരുത് എന്നതാണ് സത്യം. കാരണം, തേനിൽ ബോട്ടുലിസത്തിന് കാരണമാകുന്ന ബാക്ടീരിയയായ ക്ലോസ്ട്രിഡിയം ബോട്ടുലിനം അടങ്ങിയിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഇവ തേനിൽ ദീർഘകാലം നിലനിൽക്കുന്നതാണ്. ഇവ കുഞ്ഞുങ്ങളുടെ ദഹനവ്യവസ്ഥയെ കുഴപ്പത്തിലാക്കുന്നു. കൂടാതെ അവരുടെ ഉള്ളിലെത്തിയാൽ ഇത്തരം ബാക്ടീരിയകൾ വളരുകയും ചെയ്യും. ഓക്സിജൻ ആവശ്യമില്ലാതെ വളരുന്ന ഈ ബാക്ടീരിയയ്ക്ക് നാഡീവ്യവസ്ഥയെ തടസ്സപ്പെടുത്തുന്ന ന്യൂറോടോക്സിൻ ആയ ബോട്ടുലിനം ടോക്സിൻ ഉത്പാദിപ്പിക്കാനുള്ള കഴിവുണ്ട്.

മുതിർന്നവവരെ ബാധിക്കാത്തത് എന്തുകൊണ്ട്?

തേൻ കഴിക്കുമ്പോൾ എന്തുകൊണ്ട് ഇത് മുതിർന്നവരിൽ വരുന്നില്ല എന്ന് ചിലരിലെങ്കിലും സംശയം ഉണ്ടാകും. കാരണം മുതിർന്നവരിൽ ദഹനവ്യവസ്ഥ കുഞ്ഞുങ്ങളേക്കാൾ പക്വതയുള്ളതാണ്. ശിശുക്കളിൽ അവരുടെ കുടലിന് ആരോ​ഗ്യകരമായ നല്ല ബാക്ടീരിയയുടെ ആളവ് വളരെ കുറവാണ്. ഇതുമൂലം ബോട്ടുലിനം വളരാനും വിഷവസ്തുക്കൾ ഉത്പാദിപ്പിക്കാനും കാരണമാകുന്നു.

കാരണം ദഹനവ്യവസ്ഥയുടെ പക്വതയിലാണ്. ശിശുക്കളിൽ, ഗുണകരമായ കുടൽ ബാക്ടീരിയകൾ ഇതുവരെ പൂർണ്ണമായി വികസിച്ചിട്ടില്ല, ഇത് ക്ലോസ്ട്രിഡിയം ബോട്ടുലിനം വളരാനും വിഷവസ്തുക്കൾ ഉത്പാദിപ്പിക്കാനും അനുവദിക്കുന്നു. എന്നാൽ ഒരു വയസ്സിന് മുകളിലുള്ള കുഞ്ഞുങ്ങളുടെ കുടലിൽ ബോട്ടുലിനം പെരുകൽ തടയുന്ന ഗുണകരമായ ബാക്ടീരിയകൾ അടങ്ങിയിരിക്കുന്നു. അതിനാൽ, അവർക്ക് തേൻ കൊടുക്കാം.