AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Blood Pressure: ബിപി കൂടുതലുള്ളവർക്ക് മാതളനാരങ്ങയോ ബീറ്റ്റൂട്ട് ജ്യൂസോ ഏറ്റവും നല്ലത്?

Pomegranate juice vs Beetroot juice: ആരോഗ്യകരമായ ഭാരം നിലനിർത്തുക, രക്തസമ്മർദ്ദം സ്ഥിരമായി നിലനിർത്താൻ സഹായിക്കുന്ന ഭക്ഷണപാനീയങ്ങൾ പതിവാക്കുക തുടങ്ങിയ നിരവധി ആരോഗ്യകരമായ ശീലങ്ങൾ ഒരു പരിധിവരെ ബിപി നോർമലാക്കാൻ സഹായിക്കുന്നു. ഇതിലൂടെ ഹൃദ്രോഗ സാധ്യതയും കുറയ്ക്കാൻ കഴിയും.

Blood Pressure: ബിപി കൂടുതലുള്ളവർക്ക് മാതളനാരങ്ങയോ ബീറ്റ്റൂട്ട് ജ്യൂസോ ഏറ്റവും നല്ലത്?
Pomegranate Juice Vs Beetroot JuiceImage Credit source: Getty Images
neethu-vijayan
Neethu Vijayan | Published: 14 Dec 2025 11:10 AM

ഉയർന്ന രക്തസമ്മർദ്ദം അഥവാ രക്താതിമർദ്ദം ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും കാരണമാകുന്ന പ്രധാന ഘടകമാണ്. ഇന്ന് നിരവധി ആളുകളാണ് ബിപി എന്ന രോ​ഗത്തിന് ഇരയായിരിക്കുന്നത്. ആരോഗ്യകരമായ ഭാരം നിലനിർത്തുക, രക്തസമ്മർദ്ദം സ്ഥിരമായി നിലനിർത്താൻ സഹായിക്കുന്ന ഭക്ഷണപാനീയങ്ങൾ പതിവാക്കുക തുടങ്ങിയ നിരവധി ആരോഗ്യകരമായ ശീലങ്ങൾ ഒരു പരിധിവരെ ബിപി നോർമലാക്കാൻ സഹായിക്കുന്നു. ഇതിലൂടെ ഹൃദ്രോഗ സാധ്യതയും കുറയ്ക്കാൻ കഴിയും.

എന്നാൽ അടുത്തിടെ പ്രചാരത്തിലേറിയ രണ്ട് പ്രകൃതിദത്ത പരിഹാരങ്ങളാണ് മാതളനാരങ്ങയുടെ ജ്യൂസും, ബീറ്റ്റൂട്ട് ജ്യൂസും. ഇവ രണ്ടും ഹൃദയ സംബന്ധമായ ഗുണങ്ങൾക്ക് വളരെ നല്ലതാണ്. എന്നാൽ ഉയർന്ന ബിപിയുള്ളവർക്ക് ഇവയിൽ ഏതാണ് ഏറ്റവും മികച്ചത് എന്ന് നിങ്ങൾക്ക് അറിയാമോ.

മാതളനാരങ്ങ ജ്യൂസിന്റെ ഗുണങ്ങൾ

ആന്തോസയാനിനുകൾ, എലഗിറ്റാനിനുകൾ തുടങ്ങിയ പോളിഫെനോൾ ആന്റിഓക്‌സിഡന്റുകൾ നിറഞ്ഞതാണ് മാതളനാരങ്ങ. ഇവ വീക്കം തടയുന്നവയും ഹൃദയാരോഗ്യത്തിന് മികച്ചതുമാണ്. രക്തക്കുഴലുകളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിൽ ഇവ വലിയ പങ്കു വഹിക്കുന്നു. ഒരു പഠനമനുസരിച്ച്, മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് ധമനികളുടെ ഇലാസ്തികത മെച്ചപ്പെടുത്താൻ സഹായിക്കുന്നു. രക്തപ്രവാഹത്തിന് (atherosclerosis) അഥവാ ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നതിൽ നിന്ന് ഇത് നമ്മെ സംരക്ഷിക്കുന്നു.

ALSO READ: താരൻ പോകത്താതിന് കാരണം ഇതെല്ലാം; പരിഹാരവും ഇവിടുണ്ട്

ബീറ്റ്റൂട്ട് ജ്യൂസിന്റെ ഗുണങ്ങൾ

ബീറ്റ്റൂട്ടിൽ നൈട്രേറ്റുകൾ കൂടുതലായി അടങ്ങിയിരിക്കുന്നതിനാൽ, ഇത് നമ്മുടെ‌ ശരീരത്തിൻ്റെ മൊത്തത്തിലുള്ള രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. കൂടാതെ, ഇത് ബീറ്റാലൈനുകൾ പോലുള്ള ആന്റിഓക്‌സിഡന്റുകളും ശരീരത്തിന് നൽകുന്നു. ഒരു കപ്പ് ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ഫോളേറ്റിന്റെ ദൈനംദിന ആവശ്യകതയുടെ 16 ശതമാനം നൽകുന്നു, ഇത് ഒരു ബി വിറ്റാമിനുമാണ്. കൂടാതെ ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിനും ഡിഎൻഎ, ആർഎൻഎ സമന്വയത്തിനും സഹായിക്കുന്നു.

ഏതാണ് ഏറ്റവും മികച്ചത്?

ആരോഗ്യകരമായ രക്തസമ്മർദ്ദ നിലനിർത്തുന്നതിൽ ഇവ രണ്ടും ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നാണ് ഗവേഷണങ്ങൾ പറയുന്നത്. എന്നാൽ ബിപി കുറയ്ക്കുന്നതിൽ ബീറ്റ്റൂട്ട് ജ്യൂസാണ് ഒരുപടി മുന്നിൽ നിൽക്കുന്നത്. കാരണം ശരീരത്തിലെ രക്തയോട്ടം നിലനിർത്താൻ ഏറ്റവും മികച്ച മാർ​ഗങ്ങളിൽ ഒന്നാണ് ബീറ്റ്റൂട്ട് ജ്യൂസ്. കൂടാതെ ഇവ ദീർഘകാല ​ഗുണങ്ങൾ നിങ്ങൾക്ക് നൽകുന്നു.