Sibi Malayil Remembers Mayuri: ‘ പാവം കുട്ടിയായിരുന്നു; മയൂരിയുടെ ആത്മഹത്യ ഞങ്ങളെ ഞെട്ടിച്ചു: ആ കുട്ടിക്ക് എന്ത് പറ്റിയെന്ന് ഇപ്പോഴും ചോദിക്കും’; സിബി മലയില്‍
Director Sibi Malayil Remembers Mayuri: മയൂരിയുടെ വിയോഗം ഞങ്ങളെയെല്ലാം വളരെയധികം ഞെട്ടിച്ചതായിരുന്നു. തീര്‍ത്തും അപ്രതീക്ഷിതം ആയിരുന്നുവെന്നും വളരെ സെെലന്റായ കുട്ടിയായിരുന്നെന്ന് സിബി മലയിൽ പറയുന്നു.
മലയാള സിനിമ പ്രേമികൾ ഇന്നും ഓർക്കുന്ന നടിയാണ് അന്തരിച്ച മയൂരി. നിരവധി സിനിമകളിൽ ചെറുതും വലുതുമായ ഒരുപിടി ശ്രദ്ധേയ വേഷങ്ങൾ ചെയ്ത് പ്രേക്ഷക മനസ്സിൽ ഇടം നേടാൻ താരത്തിനു സാധിച്ചു. സമ്മർ ഇൻ ബത്ലഹേം, ആകാശഗംഗ, അരയന്നങ്ങളുടെ വീട് തുടങ്ങിയ സിനിമകളിലൂടെ ഏറെ ജനപ്രീതി നേടി. എട്ടാം വയസ്സിൽ അഭിനയ ജീവിതം ആരംഭിച്ച നടി തന്റെ 22ാം വയസിൽ ആത്മഹത്യ ചെയ്യുകയായിരുന്നു.
2005 ലായിരുന്നു മയൂരിയുടെ ആത്മഹത്യ. എന്നാൽ ആത്മഹത്യക്ക് കാരണം ഇന്നും വ്യക്തമല്ല.ഇപ്പോഴിതാ നടിയെക്കുറിച്ച് സംവിധായകൻ സിബി മലയിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മയൂരിയുടെ വിയോഗം ഞങ്ങളെയെല്ലാം വളരെയധികം ഞെട്ടിച്ചതായിരുന്നു. തീര്‍ത്തും അപ്രതീക്ഷിതം ആയിരുന്നുവെന്നും സിബി മലയിൽ പറയുന്നു. മയൂരി വളരെ പാവം കുട്ടിയായിരുന്നു, ഒരു പ്രശ്നങ്ങൾക്കുമില്ല. വളരെ സെെലന്റായ കുട്ടിയായിരുന്നെന്ന് സിബി മലയിൽ പറയുന്നു.
Also Read:‘ആരാണ് ആ മാഡം…? പൾസർ സുനി കൃത്യം നടന്ന സമയത്ത് വിളിച്ച ശ്രീലക്ഷ്മിയെ എന്തുകൊണ്ട് കണ്ടുപിടിച്ചില്ല’
മൂവി വേൾഡ് ഒറിജിനൽസിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ. സമ്മര്‍ ഇന്‍ ബത്‌ലഹേമിന്റെ റീറിലീസ് അനുബന്ധിച്ച് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മയൂരിയെക്കുറിച്ച് സംസാരിച്ചത്. സമ്മർ ഇൻ ബത്ലഹേമിന്റെ പോസ്റ്റ് ഇടുമ്പോൾ പലരും എന്ത് പറ്റി ആ കുട്ടിക്ക് എന്ന് ഇപ്പോഴും ചോദിക്കുമെന്ന് നടി ശ്രീജയ നായർ പറഞ്ഞു.
സമ്മര്‍ ഇന്‍ ബത്‌ലഹേം ചിത്രം റീ റിലീസിനൊരുങ്ങുമ്പോഴും രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനത്തിലൂടെയും വാര്‍ത്തകളില്‍ ഇടം നേടുമ്പോൾ മയൂരിയേയും ഓര്‍ക്കുകയാണ് ആരാധകര്‍. അതേസമയം നടി വിഷാദ രോഗത്തിന് അടിമപ്പെട്ടിരുന്നുവെന്നും ഇതാണ് ആത്മഹത്യക്ക് പിന്നിലെ കാരണമെന്നും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. മരിക്കുന്നതിനു മുൻപ് നടി സഹോദരന് അയച്ച കത്തും ഏറെ ചർച്ചയായിരുന്നു. തന്റെ മരണത്തിൽ ആർക്കും പങ്കില്ലെന്നും ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ടതിനാലാണ് താൻ പോകുന്നതെന്നും നടി കത്തിൽ പറയുന്നു.