GATE 2026: ഗേറ്റ് 2026 അഡ്മിറ്റ് കാര്‍ഡ് എന്ന് കിട്ടും? എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം
GATE 2026 Admit Card: ഗേറ്റ് 2026 അഡ്മിറ്റ് കാർഡ് അടുത്ത മാസം പുറത്തിറങ്ങും. ജനുവരി 2 ന് അഡ്മിറ്റ് കാർഡ് ലഭിക്കുമെന്നാണ് വിവരം. ടെസ്റ്റിന്റെ പ്രധാന വിവരങ്ങൾ അഡ്മിറ്റ് കാര്‍ഡില്‍ ഉണ്ടായിരിക്കും
ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എഞ്ചിനീയറിംഗ് (ഗേറ്റ്) 2026 അഡ്മിറ്റ് കാർഡ് അടുത്ത മാസം പുറത്തിറങ്ങും. 2026 ജനുവരി 2 ന് അഡ്മിറ്റ് കാർഡ് ലഭിക്കുമെന്നാണ് വിവരം. അഡ്മിറ്റ് കാര്‍ഡ് പുറത്തുവിട്ടതിനു ശേഷം പരീക്ഷ എഴുതുന്നവര്‍ക്ക് ഗേറ്റ് ഓൺലൈൻ ആപ്ലിക്കേഷൻ പ്രോസസിംഗ് സിസ്റ്റം (GOAPS) പോർട്ടലിൽ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. എഞ്ചിനീയറിംഗ് ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന്റെ പ്രധാന വിവരങ്ങൾ അഡ്മിറ്റ് കാര്‍ഡില്‍ ഉണ്ടായിരിക്കും. അപേക്ഷകരുടെ വ്യക്തിഗത വിവരങ്ങൾ, തീയതിയും സമയവും, പരീക്ഷാ കേന്ദ്ര വിലാസം, മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ അഡ്മിറ്റ് കാര്‍ഡിലുണ്ടാകും.
ഗേറ്റ് 2026 അഡ്മിറ്റ് കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?
- ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: gate2026.iitg.ac.in
- രജിസ്ട്രേഷൻ സമയത്ത് നൽകിയ വിശദാംശങ്ങള്‍ ഉപയോഗിച്ച് ലോഗിൻ ചെയ്യുക
- കാൻഡിഡേറ്റ് ഡാഷ്‌ബോർഡിലെ അഡ്മിറ്റ് കാർഡ് വിഭാഗത്തില്‍ പ്രവേശിക്കുക
Also Read: GATE 2026 Schedule: ഗേറ്റ് 2026 പരീക്ഷ നാലു ദിവസങ്ങളിലായി, ഷെഡ്യൂള്‍ പുറത്ത്
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ഗുവാഹത്തിയാണ് പരീക്ഷ നടത്തുന്നത്. 2026 ഫെബ്രുവരി 7, 8, 14, 15 തീയതികളിൽ കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (CBT) രീതിയിലാണ് പരീക്ഷ നടക്കുന്നത്. പരീക്ഷയിൽ 30 ടെസ്റ്റ് പേപ്പറുകൾ ഉൾപ്പെടും. ഓരോന്നിനും 100 മാർക്ക് വീതമുണ്ട്. ജനറൽ ആപ്റ്റിറ്റ്യൂഡ് 15 മാർക്ക് വീതവും ബാക്കി 85 മാർക്ക് നിർദ്ദിഷ്ട ടെസ്റ്റ് പേപ്പർ സിലബസ് അടിസ്ഥാനമാക്കിയുമാണ്. എല്ലാ പേപ്പറുകളും ഇംഗ്ലീഷിലാണ് നടത്തുക.
ഐഐടി ഗുവാഹത്തി നേരത്തെ പരീക്ഷയുടെ ഔദ്യോഗിക ഷെഡ്യൂള്‍ പുറത്തുവിട്ടിരുന്നു. ഓരോ പരീക്ഷാ ദിവസവും രണ്ട് സെഷനുകൾ ഉണ്ടായിരിക്കും. രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 12:30 വരെയും ഉച്ചയ്ക്ക് 2:30 മുതൽ 5:30 വരെയുമാണ് സെഷനുകള്‍.