AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Credit Card: രണ്ട് ക്രെഡിറ്റ് കാർഡുകൾ ഉണ്ടോ? ഇതൊന്ന് അറിഞ്ഞിരിക്കണം

Benefits of Two Credit Card: ഒന്നിലധികം കാർഡുകൾ കൈവശം വെക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന സംശയം പലർക്കുമുണ്ട്. സാമ്പത്തിക അച്ചടക്കത്തോടെ കൈകാര്യം ചെയ്താൽ രണ്ട് ക്രെഡിറ്റ് കാർഡുകൾ കൊണ്ട് ചില ​ഗുണങ്ങൾ നിങ്ങൾക്ക് കിട്ടും.

Credit Card: രണ്ട് ക്രെഡിറ്റ് കാർഡുകൾ ഉണ്ടോ? ഇതൊന്ന് അറിഞ്ഞിരിക്കണം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nithya
Nithya Vinu | Published: 14 Dec 2025 15:30 PM

ഇന്ത്യയിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ഒന്നിലധികം കാർഡുകൾ കൈവശം വെക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന സംശയം പലർക്കുമുണ്ട്. സാമ്പത്തിക അച്ചടക്കത്തോടെ കൈകാര്യം ചെയ്താൽ രണ്ട് ക്രെഡിറ്റ് കാർഡുകൾ കൊണ്ട് ചില ​ഗുണങ്ങൾ നിങ്ങൾക്ക് കിട്ടും. അവ ഏതെല്ലാമെന്ന് നോക്കിയാലോ..

 

റിവാർഡുകളും ആനുകൂല്യങ്ങളും

 

വ്യത്യസ്ത ആവശ്യങ്ങൾക്കായി വ്യത്യസ്ത കാർഡുകൾ ഉപയോഗിക്കുന്നത് വഴി നിങ്ങൾക്ക് ലാഭമുണ്ടാക്കാൻ കഴിയും. ഉദാഹരണത്തിന് ഒരു കാർഡ് പലചരക്ക് സാധനങ്ങൾക്കോ ​​ക്യാഷ്ബാക്ക് കിട്ടുന്ന മറ്റ് അവശ്യവസ്തുക്കൾക്കോ ഉപയോ​ഗിക്കാം.

രണ്ടാമത്തെ കാർഡ് ഓൺലൈൻ ഷോപ്പിംഗിനോ യാത്രകൾക്കോ മാത്രമായി മാറ്റിവെക്കാം. ഇത്തരത്തിൽ ഓരോ വിഭാഗത്തിലും ലഭിക്കുന്ന പരമാവധി ഓഫറുകളും പോയിന്റുകളും സ്വന്തമാക്കാൻ നിങ്ങൾ‍ക്ക് സാധിക്കും.

 

ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താം

 

നിങ്ങൾക്ക് ലഭ്യമായ ആകെ ക്രെഡിറ്റ് ലിമിറ്റിൽ എത്ര ശതമാനം ഉപയോഗിക്കുന്നു എന്നതാണ് ക്രെഡിറ്റ് യൂട്ടിലൈസേഷൻ റേഷ്യോ. രണ്ട് കാർഡുകൾ ഉള്ളപ്പോൾ നിങ്ങളുടെ മൊത്തം ക്രെഡിറ്റ് ലിമിറ്റ് വർദ്ധിക്കുന്നു. ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ നിലനിർത്തുന്നതിനോ മെച്ചപ്പെടുത്തുന്നതിനോ സഹായിക്കും.

 

സാമ്പത്തിക സുരക്ഷ

 

ഒരു കാർഡ് അപ്രതീക്ഷിതമായി തകരാറിലാകുകയോ, നഷ്ടപ്പെടുകയോ അല്ലെങ്കിൽ ബ്ലോക്ക് ചെയ്യപ്പെടുകയോ ചെയ്താൽ രണ്ടാമത്തെ കാർഡ് ഒരു ബാക്കപ്പായി ഉപയോഗിക്കാൻ കഴിയും. അതുപോലെ ദൈനംദിന ചെലവുകൾക്ക് ഒരു കാർഡും, വലിയ തുകയുടെ ഇടപാടുകൾക്ക് മറ്റൊരു കാർഡും ഉപയോഗിക്കുന്നത് വഴി മാസാവസാനം ചെലവുകൾ വിശകലനം ചെയ്യാൻ എളുപ്പമായിരിക്കും. ഓൺലൈൻ ഇടപാടുകൾക്കായി ഒരു പ്രത്യേക കാർഡ് മാത്രം ഉപയോഗിക്കുന്നത് വഴി സാമ്പത്തിക തട്ടിപ്പുകൾ ഉണ്ടായാൽ പോലും നഷ്ടം പരിമിതപ്പെടുത്താം.

ALSO READ: എസ്‌ബിഐയോ എച്ച്‌ഡിഎഫ്‌സിയോ അല്ല, ഇന്ത്യയിലെ ഏറ്റവും മികച്ച ബാങ്ക് മറ്റൊന്ന്!

 

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 

കൈയ്യിൽ പണമുണ്ടെന്ന തോന്നലിൽ അനാവശ്യമായി പണം ചെലവാക്കാതിരിക്കാൻ ശ്രദ്ധിക്കുക.

കുടിശ്ശിക കൃത്യസമയത്ത് അടച്ചില്ലെങ്കിൽ വലിയ പലിശ നൽകേണ്ടി വരും.

ഓരോ കാർഡിനും വാർഷിക ഫീസും മറ്റ് ചാർജുകളും ഉണ്ടാകാം. ഇത് ലാഭകരമാണോ എന്ന് പരിശോധിച്ച ശേഷം മാത്രം പുതിയ കാർഡിന് അപേക്ഷിക്കാൻ ശ്രദ്ധിക്കുക.