Postpartum Hair Fall: പ്രസവശേഷം മുടി കൊഴിച്ചിൽ സംഭവിക്കുന്നത് എന്തുകൊണ്ട്? കാരണങ്ങളും ചികിത്സാ രീതികളും
Postpartum Hair Loss Prevention Tips: ഗർഭകാലത്ത് ശരീരത്തിൽ ഈസ്ട്രജൻ ഹോർമോണിൻ്റെ അളവ് വലിയ രീതിയിൽ കൂടുതലായിരിക്കും. ഇത് മുടി കൊഴിയുന്നത് തടയുകയും മുടിക്ക് നല്ല തിളക്കവും കനവും നൽകുകയും ചെയ്യുന്നു. എന്നാൽ പ്രസവശേഷം ഈ ഹോർമോണിൻ്റെ അളവ് പെട്ടെന്ന് ഇടിയുന്നു. അപ്പോൾ ഗർഭകാലത്ത് കൊഴിയേണ്ടിയിരുന്ന മുടി മുഴുവൻ പ്രസവത്തിന് ശേഷം ഒന്നിച്ച് കൊഴിയാൻ തുടങ്ങുന്നു. ഇതാണ് അമിതമായ മുടി കൊഴിച്ചിലിന് കാരണമാകുന്ന പ്രധാന കാരണം.

പ്രതീകാത്മക ചിത്രം
പ്രസവത്തിന് ശേഷം പല സ്ത്രീകളിലും കണ്ടുവരുന്ന ഒരു അവസ്ഥയാണ് കഠിനമായ മുടികൊഴിച്ചിൽ. ഈ അവസ്ഥയെ വൈദ്യശാസ്ത്രത്തിൽ ‘ടെലോജൻ എഫ്ലുവിയം’ (Telogen Effluvium) എന്നാണ് വിളിക്കുന്നത്. എന്നാൽ നിങ്ങൾ ആദ്യം മനസ്സിലാക്കേണ്ടത് ഇതൊരു സ്ഥിരമായ പ്രശ്നമല്ല, മറിച്ച് ശരീരത്തിലെ ഹോർമോൺ മാറ്റങ്ങൾ കാരണം ഉണ്ടാവുന്ന താൽക്കാലികമായ പ്രശ്നം മാത്രമാണ്. പ്രസവശേഷമുള്ള മുടികൊഴിച്ചിലിനുള്ള കാരണങ്ങൾ, അതിൻ്റെ പരിഹാരം തുടങ്ങി വിശദമായ കാര്യങ്ങൾ നമുക്ക് വായിച്ചറിയാം.
എന്തുകൊണ്ട് മുടി കൊഴിയുന്നു?
ഹോർമോൺ മാറ്റങ്ങൾ: ഗർഭകാലത്ത് ശരീരത്തിൽ ഈസ്ട്രജൻ ഹോർമോണിൻ്റെ അളവ് വലിയ രീതിയിൽ കൂടുതലായിരിക്കും. ഇത് മുടി കൊഴിയുന്നത് തടയുകയും മുടിക്ക് നല്ല തിളക്കവും കനവും നൽകുകയും ചെയ്യുന്നു. എന്നാൽ പ്രസവശേഷം ഈ ഹോർമോണിൻ്റെ അളവ് പെട്ടെന്ന് ഇടിയുന്നു. അപ്പോൾ ഗർഭകാലത്ത് കൊഴിയേണ്ടിയിരുന്ന മുടി മുഴുവൻ പ്രസവത്തിന് ശേഷം ഒന്നിച്ച് കൊഴിയാൻ തുടങ്ങുന്നു. ഇതാണ് അമിതമായ മുടി കൊഴിച്ചിലിന് കാരണമാകുന്ന പ്രധാന കാരണം.
ALSO READ; വാഴപ്പഴത്തിൻ്റെ ആയുസ്സ് കൂട്ടാം; അമിതമായി പഴുത്തുപോകുന്നത് തടയാനുള്ള ചില നാടൻ വഴികൾ
സ്ട്രെസ്സ്: കുഞ്ഞിൻ്റെ പരിപാലനം, ഉറക്കക്കുറവ്, പുതിയ ജീവിതസാഹചര്യങ്ങൾ എന്നിവ അമ്മമാരിൽ മാനസിക സമ്മർദ്ദം ഉണ്ടാക്കുന്നു. ഇതും മുടികൊഴിച്ചിലിന് കാരണമായ പ്രധാന പ്രശ്നമാണ്.
പോഷകാഹാരക്കുറവ്: പ്രസവശേഷം ശരീരത്തിന് ധാരാളം ഊർജ്ജവും പോഷകങ്ങളും ആവശ്യമാണ്. മുലയൂട്ടുന്ന അമ്മമാർക്ക് അയൺ, പ്രോട്ടീൻ, കാൽസ്യം എന്നിവയുടെ കുറവുണ്ടായാൽ അത് മുടിയുടെ ആരോഗ്യത്തെ കാര്യമായി തന്നെ ബാധിക്കും.
എത്രകാലം നീണ്ടുനിൽക്കും?
സാധാരണഗതിയിൽ പ്രസവിച്ച് മൂന്ന്-നാല് മാസം കഴിയുമ്പോഴാണ് മുടി കൊഴിച്ചിൽ ആരംഭിക്കുന്നത്. ഇത് ഏകദേശം ആറ് മുതൽ 12 മാസം വരെ നീണ്ടുനിൽക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കുഞ്ഞിന് ഒരു വയസ്സാകുമ്പോഴേക്കും മിക്ക സ്ത്രീകളിലും മുടി പഴയ അവസ്ഥയിലേക്ക് തിരിച്ചെത്താറുണ്ട്. മുടി കൊഴിയുന്നത് കണ്ട് അമിതമായി സമ്മർദ്ദമെടുത്താൽ വീണ്ടും മുടി കൊഴിയുന്നത് കൂടുകയൂള്ളൂ. അതിനാൽ ആദ്യം ഇതിൻ്റെ കാരണങ്ങളും ഇത് അധികകാലം ഉണ്ടാകില്ലെന്നും നിങ്ങൾ മനസ്സിലാക്കുക.
മുടി സംരക്ഷിക്കാൻ ചെയ്യേണ്ടത്
സമീകൃതാഹാരം: മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ അയൺ, പ്രോട്ടീൻ, സിങ്ക് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. മുട്ട, ഇലക്കറികൾ, പയറുവർഗ്ഗങ്ങൾ, ഡ്രൈ ഫ്രൂട്ട്‌സ്, മീൻ എന്നിവ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുന്നത് മുടിയുടെ ബലം കൂട്ടാൻ സഹായിക്കും.
മുടി സംരക്ഷണം: മുടി അമിതമായി കൊഴിയുന്ന സമയത്ത് വീര്യം കുറഞ്ഞ ഷാംപൂകൾ ഉപയോഗിക്കുക. നനഞ്ഞ മുടി ചീകുന്നത് ഒഴിവാക്കുക. മുടി ബലമായി കെട്ടിവെക്കുന്ന രീതികൾ ഒഴിവാക്കി അയഞ്ഞ രീതിയിൽ കെട്ടിവെക്കുക.
കെമിക്കൽ ചികിത്സകൾ ഒഴിവാക്കുക: ഈ കാലയളവിൽ മുടിയിൽ ഹെയർ ഡൈ, ബ്ലീച്ചിംഗ്, ഹെയർ സ്ട്രൈറ്റനിംഗ് തുടങ്ങിയവ ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ചൂട് ഉപയോഗിച്ചുള്ള ഹെയർ സ്റ്റൈലിംഗ് വീണ്ടും മുടി കൊഴിച്ചിലിന് കാരണമാകും.
സമ്മർദ്ദം കുറയ്ക്കുക: പ്രസവശേഷം കിട്ടുന്ന സമയത്ത് പരമാവധി വിശ്രമിക്കാൻ ശ്രമിക്കുക. യോഗയോ ലഘുവായ വ്യായാമങ്ങളോ ശീലിക്കുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
സപ്ലിമെന്റുകൾ: മുടികൊഴിച്ചിൽ അമിതമാണെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം ബയോട്ടിൻ, അയൺ തുടങ്ങിയ സപ്ലിമെന്റുകൾ എടുക്കാവുന്നതാണ്. എന്നാൽ ഡോക്ടറോട് ചോദിക്കാതെ സ്വന്തമായി ഗുളികകൾ കഴിക്കരുത്. ഇത് മുലയൂട്ടുന്ന അമ്മമാർക്ക് നല്ലതല്ല.
English Summary:
Losing hair after childbirth can be alarming. Discover the real causes behind postpartum hair loss, its timeline, and effective treatments to regrowth your hair’s volume and strength fast.