വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് സമ്മാനിച്ച് വിജയ് ദേവരകൊണ്ടയും രശ്മിക് മന്ദാനയും
Vijay Deverakonda and Rashmika Mandanna Help 180 Telangana Students: സ്‌കോളര്‍ഷിപ്പ് വിതരണ ചടങ്ങ് നടക്കുന്നതിന് മുമ്പ് അർഹരായ 180 വിദ്യാർത്ഥികളുടെ പട്ടിക വിജയ് ദേവരകൊണ്ട സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. തന്റെ പിതാവിന്റെ ജന്മനാടായ തുമ്മൻപേട്ടിൽ നിന്നാണ് ഈ സ്വപ്ന പദ്ധതിക്ക് തുടക്കമിടുന്നതെന്ന് അദ്ദേഹം പറഞ്ഞുകൊണ്ടായിരുന്നു സ്‌കോളര്‍ഷിപ്പ് വിവരം വിജയ് എല്ലാവരോടുമായി പങ്കുവെച്ചത്.
തെലങ്കാനയിലെ സർക്കാർ സ്കൂൾ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ പിന്തുണയുമായി നടൻ വിജയ് ദേവരകൊണ്ടയും നടി രശ്മിക മന്ദാനയും. ദേവരകൊണ്ട ഫൗണ്ടേഷന്റെ നേതൃത്വത്തിൽ 180 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ ഇരുവരും വിതരണം ചെയ്യുകയായിരുന്നു. പഠനത്തില്‍ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ഥികളെ തിരഞ്ഞെടുത്താണ് സഹായം നല്‍കിയത്.
തെലങ്കാനയിലെ അച്ചംപേട്ട് മണ്ഡലത്തിലെ തുമ്മൻപേട്ട് ഗ്രാമത്തില്‍ വെച്ചാണ് വിജയ്‌യും രശ്മികയും നേരിട്ടെത്തി വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തത്. വിദ്യാര്‍ഥികളോടും രക്ഷിതാക്കളോടും സംവദിക്കാനും ഇരുവരും മറന്നില്ല. സർക്കാർ സ്കൂളുകളിലെ ഒമ്പതും പത്തും ക്ലാസുകളിലെ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്കായാണ് ഈ സ്കോളർഷിപ്പ് പദ്ധതി നടപ്പാക്കിയത്. പഠനത്തിന്റെ നിർണായക ഘട്ടത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം കുട്ടികളുടെ വിദ്യാഭ്യാസം തടസപ്പെടാന്‍ പാടില്ലെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പദ്ധതി നടപ്പാക്കിയത്.
പട്ടിക നേരത്തെ പുറത്തുവിട്ടു
സ്‌കോളര്‍ഷിപ്പ് വിതരണ ചടങ്ങ് നടക്കുന്നതിന് മുമ്പ് അർഹരായ 180 വിദ്യാർത്ഥികളുടെ പട്ടിക വിജയ് ദേവരകൊണ്ട സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. തന്റെ പിതാവിന്റെ ജന്മനാടായ തുമ്മൻപേട്ടിൽ നിന്നാണ് ഈ സ്വപ്ന പദ്ധതിക്ക് തുടക്കമിടുന്നതെന്ന് അദ്ദേഹം പറഞ്ഞുകൊണ്ടായിരുന്നു സ്‌കോളര്‍ഷിപ്പ് വിവരം വിജയ് എല്ലാവരോടുമായി പങ്കുവെച്ചത്. ജീവിതയാത്രയിൽ തനിക്ക് പിന്തുണ നൽകിയ സമൂഹത്തോടുള്ള കടപ്പാടിന്റെ ഭാഗമായാണ് ഈ സംരംഭമെന്നും വിജയ് വ്യക്തമാക്കി.
വിദ്യാർത്ഥികളെ അഭിനന്ദിച്ച് സംസാരിച്ച രശ്മിക മന്ദാന, നല്ലൊരു തുടക്കത്തിനാണ് തങ്ങൾ തുടക്കമിടുന്നതെന്ന് പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസത്തിനും സ്വപ്നങ്ങൾക്കും കരുത്താകാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. സിനിമാ താരങ്ങൾ എന്ന നിലയിൽ മാത്രമല്ല, സാമൂഹിക പ്രതിബദ്ധതയുള്ള വ്യക്തികൾ എന്ന നിലയിലും വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും നടത്തിയ ഈ ഇടപെടൽ ആരാധകരുടെ പ്രശംസ നേടുകയാണ്.
Also Read: Rashmika Mandanna: കാട്, മലനിര, വെള്ളച്ചാട്ടം…; രശ്മിക കണ്ട കൊച്ചി നമ്മൾ കണ്ടതല്ല
ദേവരകൊണ്ടയുടെ പോസ്റ്റ്
We are on our way to Thummanpet.
The little village where my Father was born.In February – @iamRashmika and I had announced the beginning of a little dream of ours.
To reward all the hardworking students of 9th and 10th grade from Achampet Mandal of Telangana.
Here is a… pic.twitter.com/wLNSr4ZZHe
— Vijay Deverakonda (@TheDeverakonda) June 14, 2026
View this post on Instagram
എന്നെന്നും ആരാധകര്‍ക്കൊപ്പം
2026 ഫെബ്രുവരി 26 നായിരുന്നു വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹം. അതിഗംഭീരമായി നടന്ന വിവാഹത്തിന് ശേഷം ആരാധകര്‍ക്കായി ഒട്ടേറെ പരിപാടികളും ഇരുവരും സംഘടിപ്പിച്ചിരുന്നു. രശ്മികയും വിജയ്‌യും നിലവില്‍ സിനിമാ തിരക്കുകളിലാണ്.
രണബാലി, റൗഡി ജനാര്‍ദ്ദന എന്നീ ചിത്രങ്ങളാണ് അദ്ദേഹത്തിന്റേതായി ഇനി പുറത്തെത്താനുള്ളത്. കോക്ക്‌ടെയില്‍ 2, മൈസാ, രണാബലി എന്നീ ചിത്രങ്ങള്‍ രശ്മികയ്ക്കുമുണ്ട്. ഗീത ഗോവിന്ദം, ഡിയര്‍ കോമ്രേഡ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രശ്മികയും വിജയ്‌യും ഒന്നിക്കുന്ന ചിത്രമാണ് രണാബലി.
English Summary
Actors Vijay Deverakonda and Rashmika Mandanna have awarded scholarships to 180 deserving students in Telangana through the Deverakonda Foundation. The initiative aims to support government school students and ensure that financial difficulties do not stand in the way of their education.