Blue Turmeric: പ്രിയങ്കാ ഗാന്ധി പ്രധാനമന്ത്രിയോട് പറഞ്ഞ വയനാടിന്റെ സ്വന്തം നീല മഞ്ഞളിനെപ്പറ്റി കേട്ടിട്ടുണ്ടോ?
Wayanad blue turmeric benefits : സാധാരണ മഞ്ഞളിനേക്കാൾ കൂടുതൽ അളവിൽ ഇതിൽ 'കുർക്കുമിൻ' അടങ്ങിയിരിക്കുന്നു. ആൻറി ഓക്സിഡന്റുകൾ ധാരാളമുള്ളതിനാൽ ഇത് ആന്റി-ഏജിംഗ് ഗുണങ്ങളും നൽകുന്നു.

Pm Modi And Priyanka Gandhi Talk About Blue Turmeric Benefits
ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് പിന്നാലെ നടന്ന ചായസൽക്കാരത്തിൽ രാഷ്ട്രീയ ചർച്ചകൾക്കപ്പുറം ശ്രദ്ധേയമായത് വയനാട്ടിലെ ‘നീല മഞ്ഞളി’നെക്കുറിച്ചുള്ള സംഭാഷണം. വയനാട്ടിൽ നിന്നുള്ള എംപിയായ പ്രിയങ്ക ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നീല മഞ്ഞളിന്റെ അത്ഭുതകരമായ ആരോഗ്യഗുണങ്ങളെക്കുറിച്ച് വിശദീകരിച്ചു. തന്റെ ദിനചര്യയുടെ ഭാഗമായി മാറിയ ഈ ഔഷധത്തെക്കുറിച്ച് പ്രധാനമന്ത്രി താല്പര്യപൂർവ്വം ചോദിച്ചറിയുകയും ചെയ്തിരുന്നു. വയനാട്ടിൽ വ്യാപകമായി കണ്ടുവരുന്ന ഈ മഞ്ഞൾ ഇനം മികച്ച പ്രതിരോധശേഷി നൽകുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
എന്താണ് ഈ നീല മഞ്ഞൾ?
ശാസ്ത്രീയമായി ‘കുർക്കുമ സീസിയ’ എന്ന് അറിയപ്പെടുന്ന ഇവ സാധാരണ മഞ്ഞളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. പുറംഭാഗം തവിട്ട് നിറമാണെങ്കിലും മുറിച്ചു നോക്കിയാൽ ഉൾഭാഗം മനോഹരമായ നീല കലർന്ന പർപ്പിൾ നിറമാണ്. കർപ്പൂരത്തിന് സമാനമായ തീക്ഷ്ണമായ ഗന്ധമാണ് ഇതിനുള്ളത്.
Also read – ഫ്രിഡ്ജിൽ നിന്ന് പ്ലാസ്റ്റിക് കവർ മാറ്റൂ; നിങ്ങൾ പച്ചക്കറിക്കൊപ്പം കഴിക്കുന്നത് വിഷാംശം
സാധാരണ മഞ്ഞളിനേക്കാൾ കൂടുതൽ അളവിൽ ഇതിൽ ‘കുർക്കുമിൻ’ അടങ്ങിയിരിക്കുന്നു. ആൻറി ഓക്സിഡന്റുകൾ ധാരാളമുള്ളതിനാൽ ഇത് ആന്റി-ഏജിംഗ് ഗുണങ്ങളും നൽകുന്നു. വടക്കുകിഴക്കൻ ഇന്ത്യയിലും മധ്യപ്രദേശിലും ഇത് കൃഷി ചെയ്യുന്നുണ്ടെങ്കിലും കേരളത്തിൽ വയനാടൻ മണ്ണിലെ നീല മഞ്ഞളിന് ഔഷധഗുണം കൂടുതലാണെന്ന് വിശ്വസിക്കപ്പെടുന്നു. അപൂർവ്വമായി മാത്രം ലഭിക്കുന്ന ഈ മഞ്ഞളിന് സാധാരണ മഞ്ഞളിനേക്കാൾ വിപണിയിൽ വലിയ വിലയുണ്ട്. ആയുർവേദ ചികിത്സയിലും സൗന്ദര്യവർദ്ധക വസ്തുക്കളുടെ നിർമ്മാണത്തിലും ഇതിന് വലിയ പ്രാധാന്യമാണുള്ളത്.