Nail Health: നഖങ്ങൾ പൊട്ടിപ്പോകുന്ന പ്രശ്നമുണ്ടോ? മുടിക്ക് മാത്രമല്ല നഖത്തിനും ഈ വെള്ളം മതി
Strong Nail Health: നഖങ്ങൾ പെട്ടെന്ന് പൊട്ടുന്നതിന് പ്രധാന കാരണം അവയിലെ ഈർപ്പത്തിന്റെ കുറവും പോഷകക്കുറവുമാണ്. എന്നാൽ അരി കുതിർത്ത വെള്ളമുണ്ടെക്കിൽ ഈ പറഞ്ഞ പ്രശ്നങ്ങളെല്ലാം നമുക്ക് പരിഹരിക്കാനാകും. അരിയുടെ വെള്ളത്തിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകൾ, വിറ്റാമിൻ ഇ, ധാതുക്കൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ നഖങ്ങൾക്ക് ആവശ്യമായ പോഷണം നൽകി അവയെ വേരിൽ നിന്ന് ബലമുള്ളതാക്കുന്നു.

പ്രതീകാത്മക ചിത്രം
മനോഹരമായ കൈകളും വളരെ ഭംഗിയുള്ള നെയിൽ ആർട്ടും (Nail Art) ആഗ്രഹിക്കാത്ത പെൺകുട്ടികൾ കുറവാണ്. എന്നാൽ പലരുടെയും പ്രധാന പരാതി നഖങ്ങൾ വളർന്നു വരുമ്പോഴേക്കും വശങ്ങളിൽ നിന്ന് പൊട്ടിപ്പോകുന്നു അല്ലെങ്കിൽ അടർന്നു പോകുന്നു എന്നൊക്കെയാണ്. നഖങ്ങളുടെ ഈ ബലക്കുറവ് കാരണം പലർക്കും ഇഷ്ടമുള്ളതുപോലെ നഖം വളർത്താനോ നെയിൽ പോളിഷ് ഇടാനോ സാധിക്കാറില്ല. നഖങ്ങൾ പെട്ടെന്ന് പൊട്ടുന്നതിന് പ്രധാന കാരണം അവയിലെ ഈർപ്പത്തിന്റെ കുറവും പോഷകക്കുറവുമാണ്. എന്നാൽ അരി കുതിർത്ത വെള്ളമുണ്ടെക്കിൽ ഈ പറഞ്ഞ പ്രശ്നങ്ങളെല്ലാം നമുക്ക് പരിഹരിക്കാനാകും. അരിയുടെ വെള്ളത്തിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകൾ, വിറ്റാമിൻ ഇ, ധാതുക്കൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ നഖങ്ങൾക്ക് ആവശ്യമായ പോഷണം നൽകി അവയെ വേരിൽ നിന്ന് ബലമുള്ളതാക്കുന്നു.
ALSO READ: ദിവസവും എത്ര മുട്ട കഴിക്കാറുണ്ട്? അമിതമായാൽ ശരീരത്തിൽ സംഭവിക്കുന്നത്
അരിയുടെ വെള്ളത്തിൻ്റെ ഗുണങ്ങൾ
നഖങ്ങൾക്ക് ഇരട്ടി ബലം നൽകുന്നു: അരി വെള്ളത്തിലെ പ്രോട്ടീനുകൾ നഖങ്ങളിലെ ‘കെരാറ്റിൻ’ ഉൽപ്പാദനത്തെ സഹായിക്കുന്നു. ഇത് നഖങ്ങൾ വശങ്ങളിൽ നിന്ന് പൊട്ടിപോകുന്നത് തടയും.
നഖങ്ങളിലെ മഞ്ഞനിറം മാറ്റുന്നു: വിരലുകൾ അരി വെള്ളത്തിൽ മുക്കിവെക്കുമ്പോൾ അതിലേക്ക് അല്പം നരാങ്ങ നീര് ചേർക്കുന്നത് നല്ലതാണ്. കാരണം ഇവ നഖങ്ങളിലെ കറയും മഞ്ഞനിറവും മാറ്റി സ്വാഭാവിക തിളക്കം നൽകും.
ക്യൂട്ടിക്കിളുകളുടെ ആരോഗ്യം: നഖത്തിന് ചുറ്റുമുള്ള ചർമ്മം വലിഞ്ഞുപൊട്ടുന്ന അവസ്ഥ മാറാൻ ഇത് സഹായിക്കുന്നു.
നഖം പൊട്ടാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്
നഖം കടിയ്ക്കുന്നത് ഒഴിവാക്കുക: പല്ലുപയോഗിച്ച് നഖം കടിക്കുന്നത് നഖങ്ങളുടെ ആകൃതി നശിപ്പിക്കുക മാത്രമല്ല, അണുബാധയ്ക്ക് കാരണമാവുകയും ചെയ്യും.
കെമിക്കലുകൾ സൂക്ഷിക്കുക: പാത്രം കഴുകുമ്പോഴും തുണി അലക്കുമ്പോഴും സോപ്പിലെ ശക്തമായ കെമിക്കലുകൾ നഖത്തെ വരണ്ടതാക്കും. ഇത്തരം ജോലികൾ ചെയ്യുമ്പോൾ ഗ്ലൗസ് ധരിക്കുന്നത് നഖങ്ങളുടെ ആരോഗ്യം കാക്കും.
നിലവാരമുള്ള റിമൂവർ ഉപയോഗിക്കുക: അസെറ്റോൺ അടങ്ങിയ നെയിൽ പോളിഷ് റിമൂവറുകൾ നഖങ്ങളെ വരണ്ടതാക്കി മാറ്റും. അതിനാൽ ‘അസെറ്റോൺ ഫ്രീ’ റിമൂവറുകൾ തിരഞ്ഞെടുക്കുക.
അരിയുടെ വെള്ളം എങ്ങനെ ഉപയോഗിക്കാം?
ആദ്യം തന്നെ അരി കഴുകിയ വെള്ളമോ അല്ലെങ്കിൽ കുറച്ച് സമയം അത് കുതിർത്ത് വെച്ച വെള്ളമോ എടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ നാരങ്ങനീര് ചേർക്കുക. നിങ്ങളുടെ നഖങ്ങൾ പൂർണ്ണമായും മുങ്ങിനിൽക്കുന്ന പാകത്തിൽ വിരലുകൾ ഈ മിശ്രിതത്തിൽ 10 മുതൽ 15 മിനിറ്റ് വരെ മുക്കിവെക്കുക. അതിനുശേഷം കൈകൾ സാധാരണ വെള്ളത്തിൽ കഴുകി വൃത്തിയുള്ള തുണികൊണ്ട് തുടയ്ക്കുക. ഒടുവിൽ നഖങ്ങളിലും അതിന് ചുറ്റുമുള്ള ചർമ്മത്തിലും അല്പം വെളിച്ചെണ്ണ ഉപയോഗിച്ച് 2 മിനിറ്റ് മസാജ് ചെയ്യുക. ആഴ്ചയിൽ 3 തവണ വീതം ഒരു മാസം ഇത് തുടർച്ചയായി ചെയ്യുക. നഖങ്ങൾ പൊട്ടുന്നത് പൂർണ്ണമായി മാറുകയും നഖങ്ങൾക്ക് നല്ല നീളവും തിളക്കവും ലഭിക്കുകയും ചെയ്യും.
English Summary:
Weak, peeling nails that never seem to grow. Discover the secret to stronger nails with this natural rice water soak. Learn the exact step-by-step DIY recipe to repair brittle nails.