AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kitchen Tips: കാപ്പിപ്പൊടി കട്ടപിടിച്ച് കല്ലുപോലെയാകുന്നോ? കൂടുതൽ നാൾ ഫ്രഷ് ആയിരിക്കാനുള്ള വഴികൾ

Coffee Powder Storage Tips: നല്ല മണമുള്ള കാപ്പിപ്പൊടി വാങ്ങി കുപ്പിയിലാക്കി വെച്ചാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ അത് കല്ലുപോലെയാകുന്നത് എന്തുകൊണ്ടാണ്? മറ്റൊന്നുമല്ല, ഈർപ്പം തന്നെയാണ് ഇതിന് പ്രധാന കാരണം. കാപ്പിപ്പൊടി എപ്പോഴും 'ഫ്രഷ്' ആയി ഇരിക്കാൻ നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില ലളിതമായ കാര്യങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

Kitchen Tips: കാപ്പിപ്പൊടി കട്ടപിടിച്ച് കല്ലുപോലെയാകുന്നോ? കൂടുതൽ നാൾ ഫ്രഷ് ആയിരിക്കാനുള്ള വഴികൾ
Coffee Powder Storage TipsImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 08 Feb 2026 | 12:23 PM

കാപ്പി കുടിച്ചാലെ ഒരു ദിവസം പൂർണമാകു എന്ന് കരുതുന്നവരാണ് അധികവും. അങ്ങനെയെങ്കിൽ കാപ്പി പ്രേമികൾ നേരിടുന്ന ഏറ്റവും വലിയ തലവേദനയാണ് കാപ്പിപ്പൊടി കട്ടപിടിക്കുന്നത്. നല്ല മണമുള്ള കാപ്പിപ്പൊടി വാങ്ങി കുപ്പിയിലാക്കി വെച്ചാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ അത് കല്ലുപോലെയാകുന്നത് എന്തുകൊണ്ടാണ്? മറ്റൊന്നുമല്ല, ഈർപ്പം തന്നെയാണ് ഇതിന് പ്രധാന കാരണം. കാപ്പിപ്പൊടി എപ്പോഴും ‘ഫ്രഷ്’ ആയി ഇരിക്കാൻ നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില ലളിതമായ കാര്യങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

ഗ്ലാസ് ജാറുകൾ ഉപയോഗിക്കാം: കാപ്പിപ്പൊടി പ്ലാസ്റ്റിക് കവറുകളിലോ സ്റ്റീൽ പാത്രങ്ങളിലോ വെക്കുന്നതിനേക്കാൾ നല്ലത് വായു കടക്കാത്ത ഗ്ലാസ് കുപ്പികളിൽ സൂക്ഷിക്കുന്നതാണ്. വായുവും ഈർപ്പവും കാപ്പിപ്പൊടിയുടെ മണം നഷ്ടപ്പെടുത്തുകയും കട്ടപിടിക്കുകയും ചെയ്യാനുള്ള സാധ്യത കൂടുതലാണ്.

ALSO READ: കുരുമുളകും നെയ്യും ചേർക്കാതെ മഞ്ഞൾ കഴിക്കരുത്…? കാരണം

നനഞ്ഞ സ്പൂൺ ഇടരുത്: നമ്മൾ ചെയ്യുന്ന ഏറ്റവും വലിയ അബദ്ധമാണ് ‌നനഞ്ഞ സ്പൂൺ കുപ്പിക്കുള്ളിൽ ഇടുന്നത്. തിളച്ചു കൊണ്ടിരിക്കുന്ന വെള്ളത്തിലേക്ക് സ്പൂൺ ഇട്ട ശേഷം അതേ സ്പൂൺ കൊണ്ട് കാപ്പിപ്പൊടി എടുക്കുമ്പോൾ അതിലെ നീരാവി കാപ്പിപ്പൊടിയിൽ എത്തുന്നു. ഇത് പതുക്കെ പൊടി കട്ടപിടിക്കാൻ കാരണമാകും. എപ്പോഴും ഉണങ്ങിയ സ്പൂൺ മാത്രം ഉപയോഗിക്കുക.

ഫ്രിഡ്ജിൽ വെക്കുന്നത് ഒഴിവാക്കാം: പലരും വിചാരിക്കുന്നത് ഫ്രിഡ്ജിൽ വെച്ചാൽ സാധനങ്ങൾ ഫ്രഷ് ആയിരിക്കും എന്നാണ്. എന്നാൽ കാപ്പിപ്പൊടിയുടെ കാര്യത്തിൽ ഇത് തിരിച്ചടിയാകും. ഫ്രിഡ്ജിലെ ഈർപ്പം കാപ്പിപ്പൊടി വലിച്ചെടുക്കുകയും പൊടിയുടെ തനതായ രുചി മാറുകയും ചെയ്യും. പകരം അടുക്കളയിലെ വെളിച്ചം അധികം തട്ടാത്ത ഇരുണ്ടതും തണുപ്പുള്ളതുമായ സ്ഥലത്ത് സൂക്ഷിക്കുക.

ഈർപ്പം മാറ്റാൻ അരിമണി: ഉപ്പും കാപ്പിപ്പൊടിയും കട്ടപിടിക്കാതിരിക്കാൻ പണ്ടുള്ളവർ ചെയ്തിരുന്ന വിദ്യയാണിത്. കാപ്പിപ്പൊടി ഇട്ടുവെക്കുന്ന കുപ്പിയിൽ തുണിയിൽ പൊതിഞ്ഞ കുറച്ച് ഉണങ്ങിയ അരിമണികളോ അല്ലെങ്കിൽ ഒരു ചെറിയ കഷ്ണം പഞ്ചസാരയോ ഇട്ടുവെക്കാം. ഇവ കുപ്പിക്കുള്ളിലെ അമിത ഈർപ്പം വലിച്ചെടുത്ത് പൊടി ഫ്രഷ് ആയിരിക്കാൻ സഹായിക്കും.

പാക്കറ്റ് മുഴുവനായി തുറക്കരുത്: വലിയ പാക്കറ്റ് കാപ്പിപ്പൊടി വാങ്ങി ഉപയോഗിക്കുന്നവരാണെങ്കിൽ, അത് മുഴുവനായി വലിയ കുപ്പിയിലേക്ക് മാറ്റാതെ, ഒരാഴ്ചത്തേക്ക് വേണ്ടത് മാത്രം ഒരു ചെറിയ കുപ്പിയിലേക്ക് മാറ്റുക. ബാക്കിയുള്ളത് വായു കടക്കാതെ സീൽ ചെയ്ത് മാറ്റി വെക്കുക. കുപ്പി കൂടെക്കൂടെ തുറക്കുന്നത് വഴിയുള്ള ഈർപ്പം ഇതിലൂടെ ഒഴിവാക്കാം.

​ഗുണമേന്മ: കാപ്പിപ്പൊടി പൊടിച്ചെടുത്ത ശേഷം ഏകദേശം രണ്ട് മുതൽ നാല് ആഴ്ച വരെയാണ് അതിന്റെ യഥാർത്ഥ ഗുണമേന്മ നിലനിൽക്കുന്നത്. അതിനാൽ കുറഞ്ഞ അളവിൽ വാങ്ങി ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ലത്.

Follow Us