Silk Saree Care: പട്ടുസാരി കഴുകുമ്പോൾ വെള്ളത്തിൽ ഈ ഒരു ചേരുവ ചേർക്കൂ; തിളക്കവും പുതുമയും മായില്ല

Silk Saree Washing Tips: പലപ്പോഴും ചിലവഴിച്ച് വാങ്ങുന്ന പട്ടുസാരികൾ ഒന്നോ രണ്ടോ തവണ ഉപയോഗിച്ച് കഴിഞ്ഞാൽ അവയുടെ നിറം മങ്ങുകയോ തിളക്കം നഷ്ടപ്പെടുകയോ ചെയ്യാറുണ്ട്. ഡ്രൈ ക്ലീനിംഗിന് കൊടുത്താൽ പോലും ചിലപ്പോൾ സാരിയുടെ ഭംഗി പണ്ടത്തെപ്പോലെ കിട്ടില്ല. ഇക്കാരണത്താൽ ഉപയോ​ഗ ശേഷം പലരും പട്ടുസാരികൾ കഴുകാൻ മടിക്കാറുണ്ട്.

Silk Saree Care: പട്ടുസാരി കഴുകുമ്പോൾ വെള്ളത്തിൽ ഈ ഒരു ചേരുവ ചേർക്കൂ; തിളക്കവും പുതുമയും മായില്ല

പ്രതീകാത്മക ചിത്രം

Published: 

10 Oct 2026 | 12:43 PM

വിവാഹങ്ങൾക്കും മറ്റ് ആഘോഷങ്ങൾക്കും മാറ്റുകൂട്ടാൻ നമ്മൾ ഏറ്റവും ഇഷ്ടപ്പെട്ട് തിരഞ്ഞെടുക്കുന്നത് വിലപിടിപ്പുള്ള പട്ടുസാരികളാണ്. എന്നാൽ പലപ്പോഴും ചിലവഴിച്ച് വാങ്ങുന്ന പട്ടുസാരികൾ ഒന്നോ രണ്ടോ തവണ ഉപയോഗിച്ച് കഴിഞ്ഞാൽ അവയുടെ നിറം മങ്ങുകയോ തിളക്കം നഷ്ടപ്പെടുകയോ ചെയ്യാറുണ്ട്. ഡ്രൈ ക്ലീനിംഗിന് കൊടുത്താൽ പോലും ചിലപ്പോൾ സാരിയുടെ ഭംഗി പണ്ടത്തെപ്പോലെ കിട്ടില്ല. ഇക്കാരണത്താൽ ഉപയോ​ഗ ശേഷം പലരും പട്ടുസാരികൾ കഴുകാൻ മടിക്കാറുണ്ട്.

എന്നാൽ ഇനി പട്ടുസാരിയുടെ നിറമോ പുതുമയോ നഷ്ടമാകാതെ തന്നെ വീട്ടിൽ വെച്ച് കഴുകിയെടുക്കാം. ചില പൊടികൈകൾ പരീക്ഷിച്ചാൽ അതിന്റെ തിളക്കവും മൃദുത്വവും എന്നും പുത്തൻപോലെ സൂക്ഷിക്കുകയും ചെയ്യാം. അതിനായി അലക്കുന്ന വെള്ളത്തിൽ ഈ ഒരു ചേരുവ മാത്രം ചേർത്താൽ മതി. ഇനിയാരും വിലപിടിപ്പുള്ള സാരി ചീത്തയായി പോയെന്ന പരാതി പറയരുത്. ഇപ്പോൾ തന്നെ ഈ വിദ്യ പരീക്ഷിച്ച് നോക്കൂ.

ALSO READ: ഈന്തപ്പഴം ഉണ്ടോ? ഇനി പഞ്ചസാര വേണ്ട; നാച്ചുറൽ ഡേറ്റ് സിറപ്പ് വീട്ടിലുണ്ടാക്കാം

പട്ടുസാരിക്ക് തിളക്കം കൂട്ടാൻ ചെയ്യേണ്ടത്

വിശേഷാവസരങ്ങളിലോ വിവാഹത്തിനോ ഉപയോഗിക്കുന്ന വിലകൂടിയ സിൽക്ക് സാരികൾ വീട്ടിൽ വെച്ച് അലക്കിയാൽ നിറം മങ്ങുകയോ തുണിയുടെ ഗുണമേന്മ നഷ്ടപ്പെടുകയോ ചെയ്യുമെന്ന് ഭയന്ന് പലരും ഡ്രൈ ക്ലീനിംഗിനായി ധാരാളം പണം ചെലവഴിക്കാറുണ്ട്. എന്നാൽ, അടുക്കളയിലുള്ള കല്ലുപ്പും ഒന്നോ രണ്ടോ രൂപ വിലയുള്ള സാധാരണ ഷാംപൂവും ഉപയോഗിച്ച് സിൽക്ക് സാരി സുരക്ഷിതമായി അലക്കാനും അത് പുതുപുത്തൻ പോലെ നിലനിർത്താനും സാധിക്കും.

ബക്കറ്റിൻ്റെ കാൽഭാ​ഗം സാധാരണ വെള്ളമെടുത്ത് അതിലേക്ക് 1- 2 സ്പൂൺ കല്ലുപ്പ് അലിയിച്ചു ചേർക്കുക. സാരി ഈ ഉപ്പുവെള്ളത്തിൽ 2 മുതൽ 3 മിനിറ്റ് വരെ മാത്രം മുക്കിവയ്ക്കുക. അധികനേരം ഈ വെള്ളത്തിൽ ഇടാതെ സൂക്ഷിക്കണം. ഉപ്പ് സിൽക്കിന്റെ നിറം നിലനിർത്താനും, നിറം ഇളകി സാരിയുടെ മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നത് തടയാനും സഹായിക്കുന്നു. കുറച്ചുനേരം ഇങ്ങനെ മുക്കിവച്ചതിന് ശേഷം സാരി എടുക്കാം.

ശേഷം മറ്റൊരു ബക്കറ്റിലെ വെള്ളത്തിൽ വീര്യം കുറഞ്ഞ ഷാംപൂവോ ബേബി ഷാംപൂവോ ചേർത്ത് പതപ്പിക്കുക. ഡിറ്റർജന്റ് സോപ്പോ പൗഡറോ ഒരിക്കലും ഉപയോഗിക്കരുത്. ഈ ഷാംപൂ വെള്ളത്തിൽ സാരി സാവധാനം രണ്ടോ മൂന്നോ തവണ മുക്കി എടുക്കുക. സാരി കൈകൊണ്ട് അമർത്തി ഉരസുകയോ പിഴിയുകയോ ചെയ്യരുത്. ഷാംപൂവിന്റെ പത പൂർണ്ണമായും നീക്കം ചെയ്യുന്നതിനായി ശുദ്ധമായ തണുത്ത വെള്ളത്തിൽ സാരി രണ്ടോ മൂന്നോ തവണ കഴുകുക.

അവസാനമായി അലക്കുന്ന വെള്ളത്തിൽ അര സ്പൂൺ ഹെയർ കണ്ടീഷണർ ചേർക്കുക. സാരി ഈ വെള്ളത്തിൽ ഒരിക്കൽ മാത്രം മുക്കി പുറത്തെടുക്കുക. കണ്ടീഷണർ സിൽക്ക് നാരുകളെ സംരക്ഷിക്കുകയും, സാരി കട്ടിയാകാതെ മൃദുവും തിളക്കവുമുള്ളതായി നിലനിർത്തുകയും ചെയ്യുന്നു. അധികമുള്ള വെള്ളം കളയാനായി സാരി ഒരിക്കലും പിഴിയരുത്. വെള്ളം സ്വാഭാവികമായി വാർന്നുപോകാൻ അനുവദിക്കുക. സാരി ഒരു ഹാംഗറിലോ വസ്ത്രം ഉണക്കുന്ന കമ്പിയിലോ ഇട്ട് തണലത്ത് ഇട്ട് മാത്രം ഉണക്കുക. നേരിട്ടുള്ള സൂര്യപ്രകാശം സിൽക്ക് വസ്ത്രത്തിന്റെ സ്വാഭാവിക തിളക്കം നഷ്ടപ്പെടുത്തും.

English Summary:

Worried about washing your heavy wedding or festive silk sarees at home. Discover simple tips to wash and iron your silk sarees without losing their colour or damaging the fabric.

Loading...
Unable to load recommendations.
Follow Us
ചേന മുറിക്കുമ്പോൾ കൈ ചൊറിയാതിരിക്കാൻ ഒന്നല്ല, പല മാര്‍ഗങ്ങള്‍
കോഴിമുട്ടയാണോ താറാവ് മുട്ടയാണോ കൂടുതൽ ഗുണകരം
കുരുമുളകും മ‍ഞ്ഞളും ഒരുമിച്ച് കഴിച്ചാൽ പിന്നെ പനി വരില്ല
വില ഒരു ലക്ഷത്തിൽ താഴെ, 70 KM മൈലേജും - ഹീറോ പാഷൻ പ്ലസ്
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ
ഷൂവിടുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ
മെമ്പറിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് എംഎൽഎ, വൈറൽ