AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Health Tips: നല്ലതാണ്… എന്നാൽ അമിതമാകരുത്; പാലുൽപ്പന്നങ്ങൾ കഴിക്കുന്നത് കാൻസർ സാധ്യത വർദ്ധിപ്പിക്കുമോ?

Consuming Too Much dairy Side Effects: കാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളിൽ ഇലക്കറികൾ, ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, ക്രൂസിഫറസ് പച്ചക്കറികൾ, നട്‌സുകൾ, കൊഴുപ്പുള്ള മത്സ്യങ്ങൾ എന്നിവ ഉൾപ്പെടുന്നു. എന്നാൽ ചില ഭക്ഷണങ്ങൾ ​ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുകയും ചെയ്യും.

Health Tips: നല്ലതാണ്… എന്നാൽ അമിതമാകരുത്; പാലുൽപ്പന്നങ്ങൾ കഴിക്കുന്നത് കാൻസർ സാധ്യത വർദ്ധിപ്പിക്കുമോ?
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 13 Oct 2025 | 04:05 PM

ദിവസവും ഏതെങ്കിലുമൊക്കെ പാലുല്പന്നങ്ങൾ കഴിക്കുന്നവരാണ് നമ്മൾ. കാൽസ്യത്തിന്റെയും പ്രോട്ടീന്റെയും ​ഗുണങ്ങൾ ധാരാളമടങ്ങിയ ഇവ നമ്മുടെ ആരോ​ഗ്യത്ത് ആവശ്യമാണ്. എന്നാൽ പല ഭക്ഷണങ്ങളെയും പോലെതന്നെ പാലുല്പന്നങ്ങളുടെ കാര്യത്തിലും മിതത്വം പ്രധാനമാണ്. ചില പാലുൽപ്പന്നങ്ങൾ അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം പ്രശ്നങ്ങളുണ്ടാക്കും. കാൻസർ പ്രതിരോധ വിദഗ്ധയും ഓങ്കോളജി വിദഗ്ധയുമായ ഡോ. ഷാർമിൻ യാക്കിൻ ഇതേക്കുറിച്ച് നിങ്ങളോട് പറയുന്നത് എന്താണെന്ന് നോക്കാം.

അമിതമായി പാലുൽപ്പന്നങ്ങൾ ഉപയോ​ഗിക്കുന്നത് കാൻസർ സാധ്യത വർദ്ധിപ്പിക്കുമെന്നാണ് ഡോ. ഷാർമിൻ തന്റെ ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ചത്. “പാലുൽപ്പന്നങ്ങൾ ശരീരത്ത് വീക്കം ഉണ്ടാക്കുന്ന ഒരു ഭക്ഷണമാണ്. പശു, എരുമ, ആട് എന്നിവയുടെ പാലിൽ നിന്ന് ഉണ്ടാക്കുന്ന ഏതൊരു ഉൽപ്പന്നവും വീക്കം ഉണ്ടാക്കുന്നു. ഇങ്ങനെ ശരീരത്തിലുണ്ടാകുന്ന വീക്കം കാൻസറിൽ സാധ്യത വർദ്ധിപ്പിക്കുന്നു,” ഡോ. യാക്കിൻ പറഞ്ഞു.

ഈ നിർദ്ദേശം ഓരോ വ്യക്തിക്കും ബാധകമാണെന്നാണ് അവർ പറയുന്നത്. നിങ്ങൾക്ക് എന്തെങ്കിലും അസുഖങ്ങൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും മിതമായ അളവിൽ മാത്രം പാലുൽപ്പന്നങ്ങൾ കഴിക്കാവൂ എന്നാണ് അവർ പറയുന്നത്. പാലുൽപ്പന്നങ്ങളുടെ അമിത ഉപഭോഗവും പ്രോസ്റ്റേറ്റ് കാൻസറും തമ്മിലുള്ള ബന്ധം ഗവേഷണങ്ങൾ വളരെ തെളിയിച്ചിട്ടുള്ളതാണ്.

Also Read: തോന്നുംപോലെ അല്ല, ഇവർ ഒരിക്കലും മാതളനാരങ്ങ കഴിക്കരുത്!

പ്രോസ്റ്റേറ്റ് കാൻസറിന്റെ കാര്യത്തിൽ, ദിവസവും പാലുൽപ്പന്നങ്ങൾ കഴിക്കുന്ന ആളുകൾക്ക് ഉയർന്ന അപകടസാധ്യതയുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. പനീർ, സംസ്കരിച്ച ചീസ്, തൈര്, പാൽ, അല്ലെങ്കിൽ ഏതെങ്കിലും രൂപത്തിലുള്ള ക്രീം എന്നിവയാണെങ്കിലും, പാലുൽപ്പന്നങ്ങൾ ദോഷകരമാണെന്ന് തന്നെ വിദ​ഗ്ധർ ചൂണ്ടികാട്ടുന്നു. അതിനാൽ ഭക്ഷണകാര്യത്തിൽ എപ്പോഴും ശ്രദ്ധ ആവശ്യമാണ്.

കാൻസറിനെ പ്രതിരോധിക്കുന്ന ഭക്ഷണം

വെളുത്തുള്ളി

കറികൾക്ക് രുചി കൂട്ടുക മാത്രമല്ല, കാൻസർ തടയാനും വെളുത്തുള്ളി വളരെ നല്ലതാണ്. വെളുത്തുള്ളിയിലടങ്ങിയ ഡയാലിൽ ഡൈസർഫൈഡ് സ്തനാർബുദം തടയുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ദിവസവും രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി പച്ചയ്ക്ക് ചവച്ചരച്ച് കഴിക്കാം.

കാരറ്റ്

കാരറ്റിൽ അടങ്ങിയ ബീറ്റാകരോട്ടിൻ കാൻസറിനെ പ്രതിരോധിക്കുകയും, ഈ ആന്റിഓക്സിഡന്റ്, രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുകയും കാൻസർ വരാതെ തടയുകയും ചെയ്യും.

മഞ്ഞൾ

മഞ്ഞളിന് കാൻസർ തടയാൻ കഴിവുണ്ട്. മഞ്ഞളിലടങ്ങിയ കുർക്കുമിൻ എന്ന സംയുക്തത്തിന് ആന്റി ഇൻഫ്ലമേറ്ററി, ആന്റി ഓക്സിഡന്റ് ഗുണങ്ങളും ഒപ്പം തന്നെ അനിയന്ത്രിതമായ കോശവളർച്ച, മെറ്റാസ്റ്റാസിസ് എന്നിവയും ഇത് തടയുന്നു.

പപ്പായ

പപ്പായയും പപ്പായ ഇലയുടെ സത്തും കാൻസർ തടയാൻ നല്ലതാണ്. പപ്പായയിലടങ്ങിയ ഫ്ലേവനോയ്ഡുകൾ ആന്റി ഇൻഫ്ലമേറ്ററി, ആന്റി ഓക്സിഡേറ്റീവ് ഗുണങ്ങൾ ഉള്ളതാണ്. ഇത് കോശങ്ങളെ സംരക്ഷിക്കുന്നു.

Follow Us