Caffeine Quitting Tips: കാപ്പികുടി പെട്ടെന്ന് നിർത്തിയാൽ തലവേദന വരുമോ? എങ്ങനെ പരിഹരിക്കാം

How To Quit Caffeine Without Side Effects: ചിലർക്ക് കാപ്പി കുടിച്ചില്ലെങ്കിൽ ജോലിയോ മറ്റ് ദിനചര്യകളോ ചെയ്യാൻ കഴിയില്ല എന്നത് വെറുമൊരു മാനസികമായ തോന്നൽ മാത്രമാകാം. പടിപടിയായുള്ള മാറ്റത്തിലൂടെ ഈ ശീലത്തിൽ നിന്ന് പൂർണ്ണമായും മുക്തി നേടാൻ നിങ്ങൾക്ക് സാധിക്കും.

Caffeine Quitting Tips: കാപ്പികുടി പെട്ടെന്ന് നിർത്തിയാൽ തലവേദന വരുമോ? എങ്ങനെ പരിഹരിക്കാം

Coffee

Published: 

28 Jan 2026 | 05:32 PM

ദിവസവും രാവിലെ കുടിക്കുന്ന ചായയോ കാപ്പിയോ പലർക്കും വെറുമൊരു പാനീയമല്ല, മറിച്ച് ദിനചര്യകൾ കൃത്യമായി കൊണ്ടുപോകാനുള്ള ഒരു ഇന്ധനമാണ്. എന്നാൽ, ശരീരത്തിന് താൽക്കാലിക ഉണർവ് നൽകുന്ന ഈ കഫീൻ അമിതമായാൽ അത് ദോഷകരമാണെന്ന് നമുക്കറിയാം. ഈ ശീലത്തിൽ നിന്ന് മോചനം നേടണമെന്ന് കരുതിയാലും, അത് പെട്ടെന്ന് നിർത്തുമ്പോൾ ഉണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകൾ പലരെയും പിന്നോട്ട് വലിക്കാറുണ്ട്. ആരോഗ്യകരമായ രീതിയിൽ എങ്ങനെ കഫീനോട് വിടപറയാം എന്ന് നമുക്ക് നോക്കിയാലോ.

ദിവസവും കാപ്പിയോ ചായയോ ശീലമാക്കിയവർ അത് പെട്ടെന്ന് ഉപേക്ഷിക്കുമ്പോൾ ശരീരം പ്രകടിപ്പിക്കുന്ന അസ്വസ്ഥതകളെ ‘കഫീൻ വിത്‌ഡ്രോവൽ’ (Caffeine Withdrawal) എന്നാണ് വിളിക്കുന്നത്. പ്രശസ്ത ഡയറ്റീഷ്യനും പ്രമേഹ വിദഗ്ദ്ധയുമായ ഡോ. അർച്ചന ബത്രയുടെ അഭിപ്രായത്തിൽ, കഫീൻ ശീലം ഒറ്റയടിക്ക് നിർത്തുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് പറയുന്നത്. നമ്മുടെ നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്ന ഒന്നാണ് കഫീൻ. ഇത് പെട്ടെന്ന് നിർത്തുന്നത് തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തിൽ മാറ്റങ്ങൾ വരുത്തുന്നു.

ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങൾ

ശക്തമായ തലവേദന: കഫീൻ ശരീരത്തിന് ലഭിക്കാതെ വരുമ്പോൾ രക്തക്കുഴലുകൾ വികസിക്കുന്നതാണ് തലവേദനയ്ക്ക് പ്രധാന കാരണം.

ക്ഷീണവും ഉറക്കമില്ലായ്മയും: ശരീരത്തിന് സ്വാഭാവികമായ ഉന്മേഷം കണ്ടെത്താൻ പ്രയാസമുണ്ടാകും.

മാനസികാവസ്ഥയിലെ മാറ്റങ്ങൾ: പെട്ടെന്നുണ്ടാകുന്ന ദേഷ്യം, ഉത്കണ്ഠ, ഏകാഗ്രതക്കുറവ് എന്നിവ അനുഭവപ്പെടാം.

ALSO READ: ഒരു ചെറിയ കഷണം ഇഞ്ചി കഴിച്ചാൽ ഇത്രയധികം ഗുണങ്ങളോ? ഇതറിയാതെ പോകരുത്!

എങ്ങനെ ഒഴിവാക്കാം?

നിങ്ങൾ ദിവസം നാല് കപ്പ് കാപ്പി കുടിക്കുന്നവരാണെങ്കിൽ അത് പെട്ടെന്ന് ഒഴിവാക്കാതെ, ആദ്യ ആഴ്ച മൂന്ന് ആക്കി കുറയ്ക്കുക. അടുത്ത ആഴ്ച അത് രണ്ടായി കുറയ്ക്കാം. കൂടാതെ കഫീൻ കുറയ്ക്കുമ്പോൾ ഉണ്ടാകുന്ന തലവേദന ഒഴിവാക്കാൻ ശരീരം ഹൈഡ്രേറ്റഡ് ആയിരിക്കേണ്ടത് അത്യാവശ്യമാണ്. അതിനാൽ ധാരാളം വെള്ളം കുടിക്കുന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

കാപ്പിക്ക് പകരം നിങ്ങൾക്ക് കഫീൻ്റെ അളവ് കുറഞ്ഞ ഗ്രീൻ ടീ അല്ലെങ്കിൽ ഹെർബൽ ടീ പരീക്ഷിക്കാവുന്നതാണ്. കഫീൻ നൽകാത്ത ഊർജ്ജം ശരീരം സ്വന്തമായി കണ്ടെത്താൻ കൃത്യമായ വിശ്രമം അത്യാവശ്യമാണ്. ചിലർക്ക് കാപ്പി കുടിച്ചില്ലെങ്കിൽ ജോലിയോ മറ്റ് ദിനചര്യകളോ ചെയ്യാൻ കഴിയില്ല എന്നത് വെറുമൊരു മാനസികമായ തോന്നൽ മാത്രമാകാം. പടിപടിയായുള്ള മാറ്റത്തിലൂടെ ഈ ശീലത്തിൽ നിന്ന് പൂർണ്ണമായും മുക്തി നേടാൻ നിങ്ങൾക്ക് സാധിക്കും.

ഒരു ഗ്ലാസ് വെള്ളം, ഒരു സ്പൂൺ നെയ്യ്; ഗുണങ്ങൾ കേട്ടാൽ ഞെട്ടും
സമൂസയുടെ ത്രികോണാകൃതിക്ക് കാരണമെന്ത്?
ഇത് ചെയ്താൽ ഫ്രീസറിൽ ഐസ് കട്ടപിടിക്കില്ല
ആരോഗ്യ ഗുണങ്ങൾ അറിഞ്ഞ് ചാമ്പക്ക കഴിക്കാം
അയാളെ അനുകരിച്ച് ആനക്കുട്ടി, ക്യൂട്ട് വീഡിയോ
കാശ്മീരിൽ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യം
അടിച്ചുകൊണ്ടുപോയത് 30 ഗ്രാമിലേറെ സ്വര്‍ണവും, അമ്പതിനായിരം രൂപയും; ബെംഗളൂരുവില്‍ നടന്ന കവര്‍ച്ച
അജിത് പവാർ സഞ്ചരിച്ച വിമാനം അപകടത്തിൽ പെടുന്നതിൻ്റെ CCTV ദൃശ്യങ്ങൾ