Calcium: പാൽ കുടിക്കാൻ മടിയാണോ? കാൽസ്യത്തിന് ഇവ കഴിച്ചാലും മതി!
Foods That Have More Calcium Than Milk: പാലിനേക്കാൾ കൂടുതൽ കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ നമ്മുടെ ചുറ്റുമുണ്ടെന്ന കാര്യം പലർക്കും അറിയില്ല. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ കാൽസ്യം ധാരാളമായി അടങ്ങിയ, പാലിന് പകരക്കാരായ ചില ഭക്ഷണങ്ങളെ പരിചയപ്പെട്ടാലോ....
സമീകൃതാഹാരം എന്ന നിലയിൽ ആരോഗ്യകരമായ ശരീരത്തിന് പാൽ കുടിക്കുന്നത് വളരെ നല്ലതാണ്. കാൽസ്യം ലഭിക്കാൻ പാൽ കുടിക്കണം എന്ന് നാം എപ്പോഴും കേൾക്കാറുമുണ്ട്. എന്നാൽ പാൽ കുടിക്കാൻ ഇഷ്ടമില്ലാത്തവരും നമ്മുടെ വീട്ടിൽ കാണും അല്ലേ? അവർക്ക് പാൽ കുടിക്കാതെ തന്നെ കാൽസ്യം നേടാൻ കഴിയുമെന്ന് അറിയാമോ? പാലിനേക്കാൾ കൂടുതൽ കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ നമ്മുടെ ചുറ്റുമുണ്ടെന്ന കാര്യം പലർക്കും അറിയില്ല. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ കാൽസ്യം ധാരാളമായി അടങ്ങിയ, പാലിന് പകരക്കാരായ ചില ഭക്ഷണങ്ങളെ പരിചയപ്പെട്ടാലോ….
പാലിനേക്കാൾ കാൽസ്യം നൽകുന്ന ഭക്ഷണങ്ങൾ
റാഗി: കാൽസ്യത്തിന്റെ കലവറയാണ് റാഗി. 100 ഗ്രാം റാഗിയിൽ ഏകദേശം 345 മില്ലിഗ്രാം കാൽസ്യം അടങ്ങിയിട്ടുണ്ട്. ഇത് ഒരു ഗ്ലാസ് പാലിൽ ഉള്ളതിനേക്കാൾ കൂടുതലാണ്. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഗുണകരമായ റാഗി കുറുക്കായോ ദോശയായോ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
എള്ള്: വളരെ ചെറിയ അളവിൽ പോലും വലിയ രീതിയിൽ കാൽസ്യം നൽകുന്ന ഒന്നാണ് എള്ള്. വെറും 4 ടേബിൾ സ്പൂൺ എള്ളിൽ ഏകദേശം 350 മില്ലിഗ്രാം കാൽസ്യം അടങ്ങിയിട്ടുണ്ട്. സലാഡുകളിലോ മറ്റ് പലഹാരങ്ങളിലോ ചേർത്ത് ഇത് കഴിക്കാവുന്നതാണ്.
ബദാം: നട്സുകളിൽ കാൽസ്യം ഏറ്റവും കൂടുതലുള്ളത് ബദാമിലാണ്. ഒരു കപ്പ് ബദാം കഴിക്കുന്നതിലൂടെ 300 മില്ലിഗ്രാമിലധികം കാൽസ്യം ശരീരത്തിന് ലഭിക്കുന്നു. ഇത് എല്ലുകളുടെ ബലം വർദ്ധിപ്പിക്കാനും ഹൃദയാരോഗ്യത്തിനും നല്ലതാണ്.
ചിയ വിത്തുകൾ: സൂപ്പർ ഫുഡ് എന്ന് അറിയപ്പെടുന്ന ചിയ വിത്തുകൾ കാൽസ്യത്തിന്റെ മികച്ച ഉറവിടമാണ്. 4 ടേബിൾ സ്പൂൺ ചിയ വിത്തുകളിൽ ഏകദേശം 350 മില്ലിഗ്രാം കാൽസ്യം അടങ്ങിയിട്ടുണ്ട്. സ്മൂത്തികളിലോ വെള്ളത്തിലോ കുതിർത്ത് ഇത് ഉപയോഗിക്കാം.
ALSO READ: അഴക് മാത്രമല്ല, ഔഷധവുമാണ്; മുറ്റത്തെ ബൊഗൈൻവില്ല കൊണ്ട് ഒരു ഹെൽത്തി ചായ!
പയർ വർഗ്ഗങ്ങൾ: പ്രോട്ടീൻ മാത്രമല്ല, കാൽസ്യവും പയർ വർഗ്ഗങ്ങളിൽ ധാരാളമുണ്ട്. രണ്ട് കപ്പ് വെള്ളക്കടലയിൽ ഏകദേശം 420 മില്ലിഗ്രാം കാൽസ്യം അടങ്ങിയിട്ടുണ്ട്. തോരനായോ കറിയായോ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗുണകരമാണ്.
ടോഫു: സോയാപ്പാലിൽ നിന്ന് നിർമ്മിക്കുന്ന ടോഫു പാലിന് മികച്ച പകരക്കാരനാണ്. 200 ഗ്രാം ടോഫുവിൽ ഏകദേശം 700 മില്ലിഗ്രാം കാൽസ്യം അടങ്ങിയിട്ടുണ്ട്. പനീറിന് പകരമായി ടോഫു ഉപയോഗിക്കുന്നത് കാൽസ്യം കുറവ് പരിഹരിക്കാൻ സഹായിക്കും.
ഇലക്കറികൾ: ചീര, ബ്രൊക്കോളി തുടങ്ങിയ ഇലക്കറികളിൽ കാൽസ്യം ധാരാളമുണ്ട്. പ്രത്യേകിച്ച് ബ്രൊക്കോളിയിൽ അടങ്ങിയിരിക്കുന്ന കാൽസ്യം ശരീരം വേഗത്തിൽ ആഗിരണം ചെയ്യുന്നു.