Rahul Mamkoottathil: രാഹുൽ മാങ്കൂട്ടത്തിൽ ജയിൽ മോചിതൻ; എംഎൽഎക്കെതിരെ ജയിലിനു മുന്നിൽ വൻ പ്രതിഷേധം
Rahul Mamkoottathil Bail:
മൂന്നാം ബാലാൽസംഗം കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ ജയിൽ മോചിതനായി. അറസ്റ്റ് ചെയ്തു പതിനെട്ടാം ദിവസമാണ് രാഹുലിന് പത്തനംതിട്ട സെഷൻസ് കോടതി ജാമ്യം നൽകിയത്. വിദേശത്ത് ജോലി ചെയ്യുകയായിരുന്ന കോട്ടയം സ്വദേശിനിയെ വിവാഹ വാഗ്ദാനം നൽകി തിരുവല്ലയിലെ ഹോട്ടലിൽ എത്തിച്ച് ബലാത്സംഗം ചെയ്തു എന്നാണ് കേസ്.
എന്നാൽ നടന്നത് ബലാത്സംഗം അല്ലെന്നും അവിഹിതബന്ധം ആണ് എന്നുമായിരുന്നു പ്രതിഭാഗം പ്രധാനമായും കോടതിയിൽ വാദിച്ചത്. ഇതിന് തെളിവായി വാട്സാപ്പ് ചാറ്റുകളും ശബ്ദ സന്ദേശവും പ്രതിഭാഗം കോടതിയിൽ ഹാജരാക്കിയിരുന്നു. ജയിൽ മോചിതനായി പുറത്തിറങ്ങിയ രാഹുലിന് വലിയ പ്രതിഷേധമാണ് നേരിടേണ്ടി വന്നത്.
പ്രതിഭാത്തിന്റെ തെളിവുകൾ പരിഗണിച്ചും പ്രതിയുമായുള്ള തെളിവെടുപ്പുകൾ പൂർത്തിയാക്കിയതും കണക്കിലെടുത്താണ് ജാമ്യം നൽകിയത് എന്നാണ് സൂചന. നടകപടിക്രമങ്ങൾ പൂർത്തിയാക്കിയതോടെ ഇന്നുതന്നെ രാഹുലിന് പുറത്തിറങ്ങാൻ സാധിച്ചു എന്നാണ് സൂചന. മാവേലിക്കര സബ്ജയിൽ റിമാൻഡിൽ ആയിരുന്നു. കഴിഞ്ഞ പതിനൊന്നാം തീയതി രാഹുൽ പാലക്കാട് ഹോട്ടലിൽ നിന്ന് അതീവ രഹസ്യമായാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്.
അതിനിടെ എംഎൽഎ പ്രതിയായ ഒന്നാമത്തെ ബലാത്സംഗം കേസിൽ ഹൈക്കോടതി പരാമർശങ്ങൾ നടത്തി. ബലം പ്രയോഗിച്ചതിനും ഗർഭ ചിത്രത്തിന് നിർബന്ധിച്ചത് അടക്കം പ്രഥമ വിവരം മൊഴിയിലുള്ള കാര്യങ്ങൾ ഗൗരവമാണെന്ന് കോടതി വാക്കാൽ അഭിപ്രായപ്പെട്ടു.മാർച്ച് 17-ന് പാലക്കാട് എത്തിയപ്പോൾ രാഹുൽ തന്നെ ബലം പ്രയോഗിച്ചുവെന്നും, കുട്ടി വേണമെന്ന ആവശ്യം ഉന്നയിച്ചത് രാഹുലാണെന്നും എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. ഇതിനെ സാധൂകരിക്കുന്ന വാട്സ്ആപ്പ് ചാറ്റുകളും തെളിവായി ലഭ്യമാണ്.