AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Sugary Drinks Causes: 2020ൽ 2.2 ദശലക്ഷം പ്രമേഹ രോ​ഗികൾ; കാരണം ഇവയുടെ നിത്യേനയുള്ള ഉപയോ​ഗം, പഠനം

Sugary Drinks Causes Type 2 Diabetes: 184 രാജ്യങ്ങളിൽ നിന്നുള്ള ഡാറ്റ വിശകലനം ചെയ്താണ് ​ഗവേഷകർ ഈ പഠനം നടത്തിയിരിക്കുന്നത്. ഇത്തരം പാനീയങ്ങളുടെ ഉപഭോഗവുമായി ബന്ധപ്പെട്ട ടൈപ്പ് 2 പ്രമേഹത്തിന്റെയും ഹൃദയ സംബന്ധമായ അസുഖങ്ങളുടെയും എണ്ണം വർദ്ധിച്ചതായാണ് കണ്ടെത്താൻ കഴിഞ്ഞത്. പ്രമേഹ കേസുകൾക്ക് പുറമേ, 1.2 ദശലക്ഷം ആളുകളിൽ ഹൃദയ സംബന്ധമായ അസുഖങ്ങളും ഈ പാനീയങ്ങൾ കുടിക്കുന്നതിലൂടെ ഉണ്ടായതായി ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.

Sugary Drinks Causes: 2020ൽ 2.2 ദശലക്ഷം പ്രമേഹ രോ​ഗികൾ; കാരണം ഇവയുടെ നിത്യേനയുള്ള ഉപയോ​ഗം, പഠനം
Sugar DrinksImage Credit source: Freepik
Neethu Vijayan
Neethu Vijayan | Updated On: 29 Jan 2025 | 11:00 AM

മധുരമുള്ള പാനീയങ്ങൾ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. വിപണിയിൽ പലതരം കളറുകളിലും രുചിയിലും ഇവ ലഭ്യമാണ്. വേനലായാൽ ഇവയുടെ ഉപയോ​ഗം കൂടും. എന്നാൽ അടുത്തിടെ നടത്തിയ പഠനത്തിൽ 2020ൽ മാത്രം ലോകമെമ്പാടുമായി 2.2 ദശലക്ഷം ആളുകളിൽ കണ്ടെത്തിയ ടൈപ്പ് 2 പ്രമേഹത്തിനുള്ള കാരണ പഞ്ചസാര ചേർത്ത മധുര പാനീയങ്ങളാണെന്നാണ് പഠനങ്ങൾ പറയുന്നത്. നേച്ചർ മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പുതിയ ഗവേഷണത്തെ ഉദ്ധരിച്ച് വാഷിംഗ്ടൺ പോസ്റ്റാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.

184 രാജ്യങ്ങളിൽ നിന്നുള്ള ഡാറ്റ വിശകലനം ചെയ്താണ് ​ഗവേഷകർ ഈ പഠനം നടത്തിയിരിക്കുന്നത്. ഇത്തരം പാനീയങ്ങളുടെ ഉപഭോഗവുമായി ബന്ധപ്പെട്ട ടൈപ്പ് 2 പ്രമേഹത്തിന്റെയും ഹൃദയ സംബന്ധമായ അസുഖങ്ങളുടെയും എണ്ണം വർദ്ധിച്ചതായാണ് കണ്ടെത്താൻ കഴിഞ്ഞത്. പ്രമേഹ കേസുകൾക്ക് പുറമേ, 1.2 ദശലക്ഷം ആളുകളിൽ ഹൃദയ സംബന്ധമായ അസുഖങ്ങളും ഈ പാനീയങ്ങൾ കുടിക്കുന്നതിലൂടെ ഉണ്ടായതായി ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.

ആഗോളതലത്തിൽ, പഞ്ചസാരയടങ്ങിയ ഇത്തരം പാനീയങ്ങളുടെ ഉപഭോഗം സ്ത്രീകളേക്കാൾ പുരുഷന്മാരിലാണ് കൂടുതലായി കാണപ്പെടുന്നത്. അതുപോലെ തന്നെ ചെറുപ്പക്കാർ, ഉന്നത വിദ്യാഭ്യാസ നിലവാരമുള്ളവർ, നഗരപ്രദേശങ്ങളിൽ താമസിക്കുന്ന വ്യക്തികൾ എന്നിവരിലും ഇത് കൂടുതലായി കാണപ്പെടുന്നു. മധുര പാനീയങ്ങൾ കുടിക്കുന്നതിലൂടെ ഉണ്ടാകുന്ന ആഘാതം പ്രദേശത്തിനനുസരിച്ച് വ്യത്യാസപ്പെടുന്നു.

ലാറ്റിൻ അമേരിക്ക, കരീബിയൻ, സബ്-സഹാറൻ ആഫ്രിക്ക എന്നിവിടങ്ങളിൽ ഏറ്റവും കൂടുതൽ രോഗികളുണ്ടാകുന്നതിന് ഇവ കാരണമാകുന്നതായി പഠനം സൂചിപ്പിക്കുന്നു. സബ്-സഹാറൻ ആഫ്രിക്കയിൽ, 2020-ൽ റിപ്പോർട്ട് ചെയ്ത പുതിയ പ്രമേഹ കേസുകളിൽ ഏകദേശം 21 ശതമാനവും പഞ്ചസാരയടങ്ങിയ പാനീയങ്ങൾ കുടിച്ചത് മൂലമാണെന്ന് ​ഗവേഷകർ കണ്ടെത്തി.

ലാറ്റിൻ അമേരിക്കയിലും കരീബിയൻ പ്രദേശങ്ങളിലും, റിപ്പോർട്ട് ചെയ്ത പ്രമേഹ കേസുകളിൽ ഏകദേശം 24 ശതമാനവും പുതിയ ഹൃദയ സംബന്ധമായ രോഗ കേസുകളിൽ 11 ശതമാനത്തിലധികവും ഇവ കാരണമായതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 1990 മുതൽ 2020 വരെ, ഇത്തരം മധുര പാനീയങ്ങൾ കഴിച്ചതിലൂടെയുണ്ടായ ടൈപ്പ് 2 പ്രമേഹ കേസുകളുടെ ഏറ്റവും ഉയർന്ന വർധന കൊളംബിയയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഒരു ദശലക്ഷം മുതിർന്ന ആളുകളെ പരിശേധിച്ചാൽ അവരിൽ ശരാശരി 793 പുതിയ കേസുകളാണ് രേഖപ്പെടുത്തുന്നത്. 2020 ൽ, കൊളംബിയയിലെ പുതിയ ടൈപ്പ് 2 പ്രമേഹ കേസുകളിൽ ഏകദേശം 50 ശതമാനവും മധുരമുള്ള പാനീയങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു. ഇതേ കാലയളവിൽ 1 ദശലക്ഷം മുതിർന്നവരിൽ ശരാശരി 671 ടൈപ്പ് 2 പ്രമേഹ കേസുകൾ രേഖപ്പെടുത്തിയ യുഎസാണ് തൊട്ടുപിന്നിലുള്ള രാജ്യം. 1990 മുതൽ 2020 വരെ സബ്-സഹാറൻ ആഫ്രിക്കയിൽ സംഭവിക്കുന്ന രണ്ട് രോഗങ്ങളിലും ഏറ്റവും വലിയ ആനുപാതികമായ വർദ്ധനവ് പഠനം കണ്ടെത്തിയിട്ടുണ്ട്.

 

 

Follow Us