Farming: വെള്ളരി, പയർ, ചീര…വേനൽക്കാലത്ത് ഇവ കൃഷി ചെയ്താൽ ഗുണം ഇരട്ടിയാണേ

Summer Farming: അന്നം മുടങ്ങാതിരിക്കാനും ആരോ​ഗ്യം സംരക്ഷിക്കാനും കൃഷിയിലേക്ക് മടങ്ങേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ വീട്ടിലെ ആവശ്യത്തിനുള്ളത് സ്വന്തമായി കൃഷി ചെയ്താൽ വിഷമയമില്ലാത്ത ആഹാരവും കഴിക്കാൻ സാധിക്കും.

Farming: വെള്ളരി, പയർ, ചീര...വേനൽക്കാലത്ത് ഇവ കൃഷി ചെയ്താൽ ഗുണം ഇരട്ടിയാണേ

പ്രതീകാത്മക ചിത്രം

Published: 

14 Mar 2026 | 12:02 PM

യുദ്ധം കടുത്തതോടെ പാചകവാത പ്രതിസന്ധി രൂക്ഷമാവുകയാണ്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ നമ്മളെ എങ്ങനെ ബാധിക്കാനാ എന്ന് ആശ്വസിച്ചിരുന്നവർ നിരവധിയാണ്. എന്നാൽ ഇപ്പോൾ നമ്മുടെ അടുക്കളയിൽ വരെ യുദ്ധം കീഴ്പ്പെടുത്തി കഴിഞ്ഞു. അധികം വൈകാതെ പച്ചക്കറികൾക്ക് വരെ വില ഉയർന്നേക്കും. അത്തരം സാഹചര്യങ്ങളിൽ അന്നം മുടങ്ങാതിരിക്കാനും ആരോ​ഗ്യം സംരക്ഷിക്കാനും കൃഷിയിലേക്ക് മടങ്ങേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ വീട്ടിലെ ആവശ്യത്തിനുള്ളത് സ്വന്തമായി കൃഷി ചെയ്താൽ വിഷമയമില്ലാത്ത ആഹാരവും കഴിക്കാൻ സാധിക്കും. ഈ വേനൽക്കാലത്ത് കൃഷി ചെയ്യാൻ അനുയോജ്യമായ ചില പച്ചക്കറികളെ പരിചയപ്പെട്ടാലോ….

വെള്ളരിക്ക

വിഷുക്കാലം ലക്ഷ്യമിട്ട് കേരളത്തിൽ ഇവ ധാരാളമായി കൃഷി ചെയ്യാറുണ്ട്. 60 സെ.മീ വ്യാസത്തിലും 20 സെ.മീ ആഴത്തിലും കുഴികളെടുക്കുക. കുഴികൾ തമ്മിൽ 2 മീറ്റർ അകലം ഉണ്ടായിരിക്കണം. അടിവളം ചേർത്ത ശേഷം ഒരു കുഴിയിൽ 4-5 വിത്ത് എന്ന രീതിയിൽ പാകാം. ദിവസവും നനയ്ക്കണം. ഈർപ്പം നിലനിർത്താൻ കുഴിക്ക് ചുറ്റും കരിയിലകൾ ഉപയോഗിച്ച് പുതയിടുന്നത് നല്ലതാണ്.

പയർ

വിത്തുകൾ നടുന്നതിന് 2 മണിക്കൂർ മുൻപ് വെള്ളത്തിൽ കുതിർക്കുന്നത് വേഗം മുളയ്ക്കാൻ സഹായിക്കും. മണ്ണ് നന്നായി കിളച്ച് കുമ്മായം ചേർക്കാം, അടിവളവും നൽകി വിത്തിടാം. വള്ളിപ്പയർ ഇനമാണെങ്കിൽ വള്ളി വീശി തുടങ്ങുമ്പോൾ തന്നെ പന്തലൊരുക്കി നൽകണം.

ALSO READ: പീസ് ലില്ലി വളർത്തുന്നുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോണേ

ചീര

ചീര വിത്തുകൾ വളരെ ചെറുതായതുകൊണ്ട് നേരിട്ട് മണ്ണിൽ വിതറുന്നതിനേക്കാൾ നല്ലത് അല്പം മണലുമായി ചേർത്ത് വിതറുന്നതാണ്. സ്ഥലപരിമിതിയുള്ളവർക്ക് ഗ്രോബാഗിലും ചീര നന്നായി വളർത്താം. വിത്ത് പാകി 30-40 ദിവസത്തിനുള്ളിൽ വിളവെടുക്കാം.

വെണ്ട

വെണ്ടയും ഊ സമയത്ത് കൃഷി ചെയ്യാവുന്നതാണ്. ചൂടിനെ പ്രതിരോധിക്കാൻ നല്ല കഴിവുള്ള പച്ചക്കറിയാണ് വെണ്ട. കീടശല്യം കുറവാണെന്നതും ഇതിന്റെ പ്രത്യേകതയാണ്.

വഴുതന

വിത്തുകൾ നേരിട്ട് നടുന്നതിനേക്കാൾ നല്ലത് പ്രോ-ട്രേകളിലോ ചെറിയ തടങ്ങളിലോ പാകി മുളപ്പിക്കുന്നതാണ്. 25-30 ദിവസം പ്രായമായ തൈകൾ മാറ്റി നടാം. തൈകൾ നട്ട് 60-70 ദിവസത്തിനുള്ളിൽ വിളവെടുപ്പ് തുടങ്ങാം. കായ്കൾക്ക് നല്ല തിളക്കമുള്ളപ്പോൾ തന്നെ പറിച്ചെടുക്കാൻ ശ്രദ്ധിക്കണം.

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്