Sweet Potato: മധുരക്കിഴങ്ങ് ഷേക്കടിച്ചാലോ… ചൂടും മാറും ആരോഗ്യത്തിനും നല്ലത്
Sweet Potato Shake: മധുരക്കിഴങ്ങ് സീസൺ ആയതോടെ നിരവധി സ്പെഷ്യൽ റെസിപ്പികളാണ് പലരും ട്രൈ ചെയ്യുന്നത്. അതിന്റെ കൂടെ ഒരു ഷേക്ക് കൂടിയായലോ...മധുരക്കിഴങ്ങ് ഉപയോഗിച്ച് രുചികരവും ആരോഗ്യകരവുമായ ഒരു ഷേക്ക് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. വിറ്റാമിൻ എ, സി എന്നിവയാൽ സമ്പന്നമായതിനാൽ രോഗങ്ങളെ അകറ്റാനും സഹായിക്കും.
കൊടുംചൂടിൽ വലയുമ്പോൾ ഒരടിപൊളി ഷേക്ക് കുടിച്ചാലോ…അതും ആരോഗ്യത്തിന് ഗുണകരമായത്. മധുരക്കിഴങ്ങ് സീസൺ ആയതോടെ നിരവധി സ്പെഷ്യൽ റെസിപ്പികളാണ് പലരും ട്രൈ ചെയ്യുന്നത്. അതിന്റെ കൂടെ ഒരു ഷേക്ക് കൂടിയായലോ…മധുരക്കിഴങ്ങ് ഉപയോഗിച്ച് രുചികരവും ആരോഗ്യകരവുമായ ഒരു ഷേക്ക് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
പുഴുങ്ങിയ മധുരക്കിഴങ്ങ്
പാൽ (കൊഴുപ്പ് കുറഞ്ഞത്)
തേൻ
ഏലയ്ക്കാപ്പൊടി
കറുവപ്പട്ട പൊടി
തയ്യാറാക്കുന്ന വിധം
ആദ്യം പുഴുങ്ങി വച്ചിരിക്കുന്ന മധുരക്കിഴങ്ങ് ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക.
ഇത് മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് പാൽ, തേൻ, ഏലയ്ക്ക പൊടി കൂടി ചേർക്കുക,
ഇവ നന്നായി അടിച്ചെടുത്ത്, ഒരു ഗ്ലാസിലേക്ക് ഒഴിച്ച് അൽപം കറുവപ്പട്ട പൊടിയിട്ട് തണുപ്പിച്ചോ അല്ലാതെയോ കുടിക്കാം.
ആരോഗ്യഗുണങ്ങൾ
മധുരക്കിഴങ്ങ് ഷേക്ക് നിരവധി ആരോഗ്യഗുണങ്ങളാണ് നൽകുന്നത്. ഇതിലെ ഫൈബർ ദഹനം സാവധാനത്തിലാക്കുന്നതിനാൽ ഇടയ്ക്കിടെ ഭക്ഷണം കഴിക്കാനുള്ള തോന്നൽ കുറയ്ക്കുന്നു. അമിതവണ്ണം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഗുണകരമാണ്.
അതുപോലെ വ്യായാമത്തിന് മുമ്പോ ശേഷമോ കുടിക്കുന്നത് മികച്ച ഊർജം നൽകുന്നു. വിറ്റാമിൻ എ, സി എന്നിവയാൽ സമ്പന്നമായതിനാൽ രോഗങ്ങളെ അകറ്റാനും സഹായിക്കും.