Sweet Potato: മധുരക്കിഴങ്ങ് ഷേക്കടിച്ചാലോ… ചൂടും മാറും ആരോഗ്യത്തിനും നല്ലത്

Sweet Potato Shake: മധുരക്കിഴങ്ങ് സീസൺ ആയതോടെ നിരവധി സ്പെഷ്യൽ റെസിപ്പികളാണ് പലരും ട്രൈ ചെയ്യുന്നത്. അതിന്റെ കൂടെ ഒരു ഷേക്ക് കൂടിയായലോ...മധുരക്കിഴങ്ങ് ഉപയോഗിച്ച് രുചികരവും ആരോഗ്യകരവുമായ ഒരു ഷേക്ക് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. വിറ്റാമിൻ എ, സി എന്നിവയാൽ സമ്പന്നമായതിനാൽ രോ​ഗങ്ങളെ അകറ്റാനും സഹായിക്കും.

Sweet Potato: മധുരക്കിഴങ്ങ് ഷേക്കടിച്ചാലോ... ചൂടും മാറും ആരോഗ്യത്തിനും നല്ലത്

Sweet Potato

Updated On: 

08 Apr 2026 | 03:19 PM

കൊടുംചൂടിൽ വലയുമ്പോൾ ഒരടിപൊളി ഷേക്ക് കുടിച്ചാലോ…അതും ആരോ​ഗ്യത്തിന് ​ഗുണകരമായത്. മധുരക്കിഴങ്ങ് സീസൺ ആയതോടെ നിരവധി സ്പെഷ്യൽ റെസിപ്പികളാണ് പലരും ട്രൈ ചെയ്യുന്നത്. അതിന്റെ കൂടെ ഒരു ഷേക്ക് കൂടിയായലോ…മധുരക്കിഴങ്ങ് ഉപയോഗിച്ച് രുചികരവും ആരോഗ്യകരവുമായ ഒരു ഷേക്ക് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

പുഴുങ്ങിയ മധുരക്കിഴങ്ങ്

പാൽ (കൊഴുപ്പ് കുറഞ്ഞത്)

തേൻ

ഏലയ്ക്കാപ്പൊടി

കറുവപ്പട്ട പൊടി

തയ്യാറാക്കുന്ന വിധം

ആദ്യം പുഴുങ്ങി വച്ചിരിക്കുന്ന മധുരക്കിഴങ്ങ് ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക.

ഇത് മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് പാൽ, തേൻ, ഏലയ്ക്ക പൊടി കൂടി ചേർക്കുക,

ഇവ നന്നായി അടിച്ചെടുത്ത്, ഒരു ​ഗ്ലാസിലേക്ക് ഒഴിച്ച് അൽപം കറുവപ്പട്ട പൊടിയിട്ട് തണുപ്പിച്ചോ അല്ലാതെയോ കുടിക്കാം.

ALSO READ: 12 ഗ്ലാസ് വെള്ളം കുടിച്ചാൽ കിഡ്‌നി സ്റ്റോൺ മാറുമോ? യൂറോളജിസ്റ്റ് പറയുന്നു

ആരോ​ഗ്യ​ഗുണങ്ങൾ

മധുരക്കിഴങ്ങ് ഷേക്ക് നിരവധി ആരോ​ഗ്യ​ഗുണങ്ങളാണ് നൽകുന്നത്. ഇതിലെ ഫൈബർ ദഹനം സാവധാനത്തിലാക്കുന്നതിനാൽ ഇടയ്ക്കിടെ ഭക്ഷണം കഴിക്കാനുള്ള തോന്നൽ കുറയ്ക്കുന്നു. അമിതവണ്ണം നിയന്ത്രിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ​ഗുണകരമാണ്.

അതുപോലെ വ്യായാമത്തിന് മുമ്പോ ശേഷമോ കുടിക്കുന്നത് മികച്ച ഊർജം നൽകുന്നു. വിറ്റാമിൻ എ, സി എന്നിവയാൽ സമ്പന്നമായതിനാൽ രോ​ഗങ്ങളെ അകറ്റാനും സഹായിക്കും.

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ