SBI SO Recruitment: അവസാന തീയതി അടുത്തു; എസ്ബിഐ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിച്ചോളൂ
SBI SO Recruitment 2026: യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 25 വരെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. സോണൽ ഹെഡ്, റീജിയണൽ ഹെഡ്, റിലേഷൻഷിപ്പ് മാനേജർ–ടീം ലീഡ്, ഇൻവെസ്റ്റ്‌മെന്റ് സ്‌പെഷ്യലിസ്റ്റ്, ഇൻവെസ്റ്റ്‌മെന്റ് ഓഫീസർ, വിപി വെൽത്ത്, എവിപി വെൽത്ത് എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്. പ്രായപരിധി 23 മുതൽ 35 വയസ്സ് വരെയാണ്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) വെൽത്ത് മാനേജ്‌മെന്റ് വിഭാഗത്തിലേക്ക് സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ (എസ്സിഒ) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രാജ്യത്തുടനീളമുള്ള 17 സർക്കിളുകളിലായി കരാർ അടിസ്ഥാനത്തിലാണ് നിയമനം നടക്കുന്നത്. ആകെ മൊത്തം 207 ഒഴിവുകളാണുള്ളത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 25 വരെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. സോണൽ ഹെഡ്, റീജിയണൽ ഹെഡ്, റിലേഷൻഷിപ്പ് മാനേജർ–ടീം ലീഡ്, ഇൻവെസ്റ്റ്‌മെന്റ് സ്‌പെഷ്യലിസ്റ്റ്, ഇൻവെസ്റ്റ്‌മെന്റ് ഓഫീസർ, വിപി വെൽത്ത്, എവിപി വെൽത്ത് എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്.
അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദമാണ് യോഗ്യതയായി ചോദിക്കുന്നത്. ഓരോ തസ്തികയ്ക്കും അനുയോജ്യമായ പ്രവൃത്തിപരിചയവും പ്രായപരിധിയും വിജ്ഞാപനത്തിൽ നിഷ്കർഷിച്ചിട്ടുണ്ട്. അഞ്ച് വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം നടക്കുന്നത്. ആപ്ലിക്കേഷൻ ഷോർട്ട്‌ലിസ്റ്റിംഗ്, അഭിമുഖം, സിടിസി നെഗോഷിയേഷൻ എന്നിവയ്ക്ക് ശേഷമാകും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ എസ്ബിഐയുടെ ഔദ്യോഗിക കരിയർ പോർട്ടലായ sbi.bank.in/web/careers/current-openings വഴി സെപ്റ്റംബർ 25-ന് മുൻപായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
ALSO READ: കെ-ടെറ്റ് സെപ്തംബര്‍ വിജ്ഞാപനം പുറത്ത്; രജിസ്‌ട്രേഷന്‍ 23 മുതല്‍
ജോലിയുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ
പ്രഖ്യാപിച്ചിട്ടുള്ള തസ്തികകളിൽ റെഗുലർ ഒഴിവുകളും മുൻവർഷങ്ങളിലെ നികത്തപ്പെടാത്ത ബാക്ക്‌ലോഗ് ഒഴിവുകളും ഉൾപ്പെടുന്നു. ഓരോ തസ്തികയ്ക്കും നിർദ്ദേശിച്ചിട്ടുള്ള നിശ്ചിത വിദ്യാഭ്യാസ യോഗ്യത ഉദ്യോഗാർത്ഥികൾക്ക് ഉണ്ടായിരിക്കണം. ദ്യോഗാർത്ഥികൾക്ക് ബാച്ചിലേഴ്സ് ബിരുദവും കുറഞ്ഞത് മൂന്ന് വർഷത്തെ പ്രസക്തമായ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. പ്രായപരിധി 23 മുതൽ 35 വയസ്സ് വരെയാണ്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളുടെ പ്രാരംഭ കരാർ കാലാവധി അഞ്ച് വർഷമായിരിക്കും. ബാങ്കിന്റെ നിബന്ധനകൾക്കും തീരുമാനങ്ങൾക്കും വിധേയമായി ഇത് നാല് വർഷത്തേക്ക് കൂടി നീട്ടി നൽകാൻ സാധ്യതയുണ്ട്.
ജനറൽ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ, മറ്റ് പിന്നാക്ക വിഭാഗങ്ങൾ എന്നീ വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾ 750 രൂപ അപേക്ഷാ ഫീസ് അടയ്ക്കണം. പട്ടികജാതി, പട്ടികവർഗ, ബെഞ്ച്മാർക്ക് വൈകല്യമുള്ളവർ എന്നിവരെ അപേക്ഷാ ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അഭിമുഖത്തിന് ആകെ 100 മാർക്കായിരിക്കും ഉണ്ടായിരിക്കുക.
നിയമനത്തിനാവശ്യമായ മിനിമം യോഗ്യതാ മാർക്ക് ബാങ്ക് പ്രത്യേകം നിശ്ചയിക്കുന്നതായിരിക്കും. യോഗ്യതാ മാർക്ക് സംബന്ധിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എടുക്കുന്ന തീരുമാനമായിരിക്കും അന്തിമവും ബാധകവും. അഭിമുഖ പ്രക്രിയയ്ക്കിടെ ഉദ്യോഗാർത്ഥിയുടെ നിലവിലെ വേതനത്തെക്കുറിച്ചും പ്രതിമാസ ശമ്പളത്തെക്കുറിച്ചും വിശദമായ ചർച്ച ഉണ്ടായിരിക്കും.
English Summary:
SBI has invited online applications from eligible Indian citizens for the engagement of Specialist Cadre Officers post. Selection is through shortlisting followed by interview and CTC negotiation, with contracts running for 5 years.