How to Stop Junk Food Cravings: ജങ്ക് ഫുഡിനോടുള്ള കൊതി എങ്ങിനെ മാറ്റം? ഇക്കാര്യങ്ങൾ ഒന്ന് പരീക്ഷിച്ച് നോക്കൂ !

Effective Tips to Control Your Junk Food Cravings: രക്തത്തിലെ പഞ്ചസാരയുടെ അളവിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് ഇതിൽ പ്രധാന വില്ലൻ. മധുരവും കാർബോഹൈഡ്രേറ്റും അടങ്ങിയ സ്നാക്സുകൾ പെട്ടെന്ന് ഷുഗർ കൂട്ടും പിന്നീട് പെട്ടെന്ന് കുറയുകയും ചെയ്യും. ഇത് വീണ്ടും അമിതമായ വിശപ്പുണ്ടാക്കും. ഈ പ്രശ്നം ഒഴിവാക്കാൻ പ്രോട്ടീനും ഫൈബറും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക.

How to Stop Junk Food Cravings: ജങ്ക് ഫുഡിനോടുള്ള കൊതി എങ്ങിനെ മാറ്റം? ഇക്കാര്യങ്ങൾ ഒന്ന് പരീക്ഷിച്ച് നോക്കൂ !

പ്രതീകാത്മക ചിത്രം

Published: 

27 Oct 2026 | 11:33 PM

ജങ്ക് ഫുഡുകൾ കാണുമ്പോൾ കഴിക്കാൻ തോന്നുന്നത് നിങ്ങളുടെ മാത്രം പ്രശ്നമല്ല. മധുരവും ഉപ്പും കൊഴുപ്പും കൃത്യമായ അളവിൽ ചേർത്ത്, നമ്മുടെ തലച്ചോറിലെ ‘ഡോപാമിൻ’ ഉത്തേജിപ്പിക്കുന്ന തരത്തിലാണ് ഇവ തയ്യാറാക്കുന്നത് തന്നെ. തുടർച്ചയായി ഇവ കഴിക്കുമ്പോൾ. അതൊരു ശീലമായി മാറും. ആസക്തി കൂടുതൽ ശക്തമാവുകയും ചെയ്യും. അതിനാൽ ഇത്തരം ഭക്ഷണങ്ങളോടുള്ള കൊതി മാറ്റാൻ കേവലം ഇച്ഛാശക്തി മാത്രം പോരാ, മറിച്ച് ആ തോന്നൽ ഉണ്ടാക്കുന്ന കാര്യങ്ങളെ കൂടി നമ്മൾ മാറ്റേണ്ടതുണ്ട്.

രക്തത്തിലെ പഞ്ചസാരയുടെ അളവിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് ഇതിൽ പ്രധാന വില്ലൻ. മധുരവും കാർബോഹൈഡ്രേറ്റും അടങ്ങിയ സ്നാക്സുകൾ പെട്ടെന്ന് ഷുഗർ കൂട്ടും പിന്നീട് പെട്ടെന്ന് കുറയുകയും ചെയ്യും. ഇത് വീണ്ടും അമിതമായ വിശപ്പുണ്ടാക്കും. ഈ പ്രശ്നം ഒഴിവാക്കാൻ പ്രോട്ടീനും ഫൈബറും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. പ്രോട്ടീൻ കൂടുതൽ നേരം വയറുനിറഞ്ഞ തോന്നൽ നൽകും. ഒരു കാരണവശാലും പ്രധാന ഭക്ഷണം ഒഴിവാക്കരുത്. ഭക്ഷണം ഒഴിവാക്കുന്നത് വിശപ്പ് കൂട്ടുന്ന ഹോർമോണുകൾ വർദ്ധിധിക്കാൻ കാരണമാകും.

Also Read: 40 വയസ്സിന് ശേഷം ക്രിയാറ്റിൻ ഉപയോഗിക്കുന്നത് പ്രശ്നമാണോ? യാഥാർത്ഥ്യം അറിയാം!

ഉറക്കമില്ലായ്മയും മാനസിക സമ്മർദ്ദവും ക്രേവിങ്സ് വർധിപ്പിക്കുന്ന പ്രധാന ഘടകങ്ങളാണ്. ഉറക്കം കുറയുമ്പോൾ വിശപ്പ് നിയന്ത്രിക്കാനുള്ള ശരീരത്തിൻ്റെ കഴിവ് കുറയുന്നു. സ്ട്രെസ് കൂടുമ്പോൾ ഉത്പാദിപ്പിക്കപ്പെടുന്ന ‘കോർട്ടിസോൾ’ ഹോർമോൺ ഇത്തരം ഫുഡുകൾ കൂടുതലായി കഴിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും. ഇത്തരം സാഹചര്യങ്ങളിൽ ഭക്ഷണം കഴിക്കുന്നതിന് പകരം പുറത്തിറങ്ങി പത്ത് മിനിറ്റ് നടക്കുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. അനാവശ്യ ഭക്ഷണസാധനങ്ങൾ വീട്ടിൽ വാങ്ങി സൂക്ഷിക്കാതിരിക്കുക. കണ്മുന്നിൽ ഇത്തരം ഭക്ഷണങ്ങൾ ഇല്ലെങ്കിൽ ഇവ കഴിക്കാനുള്ള പ്രവണതയും താനെ കുറയും.

വിശപ്പാണോ അതോ ബോറടിക്കുമ്പോഴും സ്ട്രെസ് വരുമ്പോഴും തോന്നുന്ന വെറുമൊരു ക്രേവിങ് മാത്രമാണോ എന്ന് സ്വയം തിരിച്ചറിയാൻ ശ്രമിക്കുക. പെട്ടെന്ന് ജങ്ക് ഫുഡ് കഴിക്കാൻ തോന്നുമ്പോൾ ഒരു ഗ്ലാസ് വെള്ളം കുടിക്കുകയോ പല്ല് തേക്കുകയോ ചെയ്യാം. ശ്രദ്ധ തിരിക്കുന്നത് ഇത്തരം ആസക്തികളെ എളുപ്പത്തിൽ മറികടക്കാൻ സഹായിക്കും.

ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ ഒറ്റയടിക്ക് പൂർണ്ണമായും ഒഴിവാക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഇത് പിന്നീട് കൂടുതൽ അളവിൽ ഭക്ഷണം വലിച്ചുവാരി കഴിക്കാൻ കാരണമാകും. അതിനാൽ ഇടയ്ക്കൊക്കെ ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ ചെറിയ അളവിൽ കഴിക്കാം. ഒറ്റയടിക്ക് ഒഴിവാക്കുന്നതിന് പകരം, പതിയെ ആരോഗ്യകരമായ ഭക്ഷണങ്ങളിലേക്ക് മാറുന്നതാണ് എപ്പോഴും നല്ലത്. ആദ്യത്തെ ഒരാഴ്ചയായിരിക്കും ഏറ്റവും കഠിനം; പിന്നീട് ഈ ആസക്തി ക്രമേണ കുറഞ്ഞുവരുന്നതായി കാണാം.

English Summary

Junk food cravings are driven by brain chemistry, blood sugar spikes, stress, and lack of sleep. Overcome them by eating protein, sleeping well, managing stress, and avoiding extreme food restrictions.

Loading...
Unable to load recommendations.
Follow Us
Related Stories
ഓഫീസിൽ എപ്പോഴും ഇരിപ്പാണോ? ഈ അപകടങ്ങൾ അറിഞ്ഞോളൂ!
പാചകത്തിന് മുമ്പ് എത്ര തവണ അരി കഴുകണം? അറിയാതെ പോകല്ലേ
മുടി വളരാൻ എണ്ണ തേക്കേണ്ടത്  എപ്പോൾ? അറിയാം ശരിയായ രീതി
പച്ചക്കറിയല്ലാതെ ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്