AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope Malayalam July 14: ആഗ്രഹങ്ങളെല്ലാം നടക്കും, ഈ ദിവസം നിങ്ങള്‍ക്ക് അത്യുത്തമം; ഇന്നത്തെ നക്ഷത്രഫലം

Malayalam Horoscope Today: കാര്യവിജയം, സ്ഥാനലാഭം, അംഗീകാരം എന്നിവയുണ്ടാകും, എന്നാല്‍ രാവിലെ പത്തുമണി കഴിഞ്ഞാല്‍ കാര്യതടസം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവര്‍ത്തനമാന്ദ്യം, യാത്രാതടസം, ഇച്ഛാഭംഗം എന്നിവ സംഭവിക്കാം.

Today’s Horoscope Malayalam July 14: ആഗ്രഹങ്ങളെല്ലാം നടക്കും, ഈ ദിവസം നിങ്ങള്‍ക്ക് അത്യുത്തമം; ഇന്നത്തെ നക്ഷത്രഫലം
Today’s Horoscope Malayalam.
Shiji M K
Shiji M K | Published: 14 Jul 2024 | 06:46 AM

നക്ഷത്ര ഫലങ്ങള്‍ പൊതുവായുള്ളതാണ്, അതുകൊണ്ട് തന്നെ ഇതുമാത്രമേ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കൂവെന്ന് പറയാന്‍ സാധിക്കില്ല. സ്വന്തം കര്‍മത്തില്‍ വിശ്വാസവും കൂറും വെച്ചുപുലര്‍ത്താന്‍ ശ്രദ്ധിക്കുന്നവര്‍ക്ക് എപ്പോഴും ജീവിതത്തില്‍ ഉയര്‍ച്ച മാത്രമേ ഉണ്ടാകൂ. പകുതി പ്രതീക്ഷയും വിശ്വാസവും ഓരോരുത്തരും അവരവരില്‍ തന്നെ കൊടുക്കുക. ബാക്കി പകുതി ഈശ്വരനിലും.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ഭാഗം)

ഇക്കൂട്ടര്‍ക്ക് കാര്യവിജയം, ഉത്സാഹം, ഇഷ്ടഭക്ഷണ സമൃദ്ധി, അംഗീകാരം, ആരോഗ്യം, സുഹൃദ്‌സമാഗമം, സല്‍ക്കാരയോഗം, എന്നിവയുണ്ടാകും.

ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം പകുതിഭാഗം)

കാര്യതടസം, യാത്രാതടസം, ഉദരവൈഷമ്യം, പ്രവര്‍ത്തനമാന്ദ്യം, മനപ്രയാസം എന്നിവയുണ്ടാകും. രാവിലെ പത്തുമണി കഴിഞ്ഞാല്‍ കാര്യവിജയം പ്രതീക്ഷിക്കാം.

മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)

നിങ്ങള്‍ക്കും ഈ ദിവസം അത്ര നല്ലതല്ല. കാര്യപരാജയം, ഉത്സാഹക്കുറവ്, പ്രവര്‍ത്തനമാന്ദ്യം, സ്വസ്ഥതക്കുറവ്, ധനതടസം എന്നിവയുണ്ടാകും.

കര്‍ക്കിടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)

കാര്യവിജയം, സ്ഥാനലാഭം, അംഗീകാരം എന്നിവയുണ്ടാകും, എന്നാല്‍ രാവിലെ പത്തുമണി കഴിഞ്ഞാല്‍ കാര്യതടസം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവര്‍ത്തനമാന്ദ്യം, യാത്രാതടസം, ഇച്ഛാഭംഗം എന്നിവ സംഭവിക്കാം.

Also Read: Karkidaka Masam 2024: കര്‍ക്കിടകം വന്നെത്തി, ആരോഗ്യം ശ്രദ്ധിക്കേണ്ടേ? കര്‍ക്കിടപ്പൊടി തയാറാക്കുന്ന വിധം

ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)

കാര്യപരാജയം, അഭിമാനക്ഷതം, കലഹം, വാഗ്വാദം, മനപ്രയാസം എന്നിവ ഈ ദിവസം നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്.

കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര പകുതിഭാഗം)

കാര്യവിജയം, പരീക്ഷാവിജയം, അംഗീകാരം, ഇഷ്ടഭക്ഷണ സമൃദ്ധി എന്നിവയുണ്ടാകാം.

തുലാം (ചിത്തിര പകുതിഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)

ഈ നക്ഷത്രക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യതടസം, സ്വസ്ഥതക്കുറവ്, അലച്ചില്‍, ചെലവ്, മനപ്രയാസം എന്നിവയാകും ഫലം.

വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

കാര്യവിജയം, ബന്ധുസമാഗമം, ധനയോഗം, അംഗീകാരം, ആരോഗ്യം എന്നിവയുണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)

കാര്യവിജയം, ഉത്സാഹം, അംഗീകാരം, ആരോഗ്യം, അഭിമാനം, സല്‍ക്കാരയോഗം എന്നിവ കാണുന്നുണ്ട്.

മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)

ഉദരവൈഷമ്യം, കാര്യപരാജയം, യാത്രാതടസം, മനപ്രയാസം എന്നിവയുണ്ടാകാം.

Also Read: Onam Sadhya: ഓണമിങ്ങെത്തി!!! ഓണസദ്യ ഉണ്ടാക്കാനുള്ള എളുപ്പവഴി നോക്കാം

കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)

കാര്യതടസം, അപകടഭീതി, ധനതടസം, ഇച്ഛാഭംഗം, ശരീരക്ഷതം, മനപ്രയാസം എന്നിവയുണ്ടാകാം.

മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്രട്ടാതി, രേവതി)

കാര്യവിജയം, ബന്ധുസമാഗമം, പരീക്ഷാവിജയം, എന്നിവയാണ് ഈ ദിവസത്തെ ഫലം.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്, TV9 MALAYALAM ഇത് സ്ഥിരീകരിക്കുന്നില്ല, ബന്ധപ്പെട്ട വിഷയത്തിൽ കൂടുതൽ വിവരങ്ങൾക്ക് മേഖലയിലെ വിദഗ്ധനെ സമീപിക്കുക)

Follow Us