AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Karkidaka Masam 2024: കര്‍ക്കിടകം വന്നെത്തി, ആരോഗ്യം ശ്രദ്ധിക്കേണ്ടേ? കര്‍ക്കിടപ്പൊടി തയാറാക്കുന്ന വിധം

Karkidaka Masam Health Tips: പണ്ടുകാലം മുതല്‍ക്കെ പല തരത്തിലുള്ള ഭക്ഷണങ്ങള്‍ കര്‍ക്കിടക മാസത്തില്‍ കഴിക്കാറുണ്ട്. അവയില്‍ തന്നെ പല തരത്തിലുള്ള കഞ്ഞികളുണ്ട്. എന്നാല്‍ നിങ്ങള്‍ കര്‍ക്കിടകപ്പൊടിയെ കുറിച്ച് കേട്ടിട്ടുണ്ടോ? ശരീരത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് കര്‍ക്കിടകപ്പൊടി.

Karkidaka Masam 2024: കര്‍ക്കിടകം വന്നെത്തി, ആരോഗ്യം ശ്രദ്ധിക്കേണ്ടേ? കര്‍ക്കിടപ്പൊടി തയാറാക്കുന്ന വിധം
Social Media Image
Shiji M K
Shiji M K | Published: 13 Jul 2024 | 11:29 AM

Karkidaka Chikitsa ദേ കര്‍ക്കിടകം ഇങ്ങെത്തി, കര്‍ക്കിടക മാസം (Karkidaka Masam) എന്നാല്‍ ആരോഗ്യമാസം എന്നാണ്. ആരോഗ്യപരമായ പല ചിട്ടകളും ഈ മാസത്തില്‍ പാലിക്കേണ്ടതുണ്ട്. കര്‍ക്കിടക മാസത്തില്‍ ശരീരം കൂടുതല്‍ ദുര്‍ബലമാകും. അതുകൊണ്ട് രോഗം വരാനുള്ള സാധ്യത കൂടുതലാണ്. കര്‍ക്കിടക ചികിത്സ (Karkidaka Chikitsa) നടത്തേണ്ടതിന്റെ ആവശ്യകത ഏറെ അനിവാര്യമാണ്. ഈ മാസത്തില്‍ നിങ്ങള്‍ക്ക് കഴിക്കുന്ന എന്തും ശരീരത്തിന് ഗുണം ചെയ്യും. പരമാവധി ശരീരത്തിന് ഗുണം ചെയ്യുന്ന സാധനങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

പണ്ടുകാലം മുതല്‍ക്കെ പല തരത്തിലുള്ള ഭക്ഷണങ്ങള്‍ കര്‍ക്കിടക മാസത്തില്‍ കഴിക്കാറുണ്ട്. അവയില്‍ തന്നെ പല തരത്തിലുള്ള കഞ്ഞികളുണ്ട്. എന്നാല്‍ നിങ്ങള്‍ കര്‍ക്കിടകപ്പൊടിയെ കുറിച്ച് കേട്ടിട്ടുണ്ടോ? ശരീരത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് കര്‍ക്കിടകപ്പൊടി. എങ്ങനെയാണ് ഇത് തയാറാക്കുന്നതെന്ന് നോക്കാം.

Also Read: Mehndi designs for grooms: വധു മാത്രമല്ല വരനും ഇനി മൈലാഞ്ചി ഇടട്ടെ…. ഡിസൈൻ ഇവിടെയുണ്ട്

നിലക്കടല

പ്രോട്ടീന്‍ സമ്പുഷ്ടമായ നിലക്കടല ശരീരത്തിന് ഏറെ നല്ലതാണ്. ശരീരത്തിന് ആവശ്യമായ മോണോ പോളി അണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകളും നിലക്കടലയില്‍ ധാരാളമായുണ്ട്. മാത്രമല്ല, വിറ്റാമിന്‍ ഇ, ബി 1, ബി 3, ബി 9 എന്നിവയും മഗ്നീഷ്യം, ഫോസ്ഫറസ്, ചെമ്പ് തുടങ്ങിയവയും നിലക്കടലയില്‍ അടങ്ങിയിട്ടുണ്ട്.

റെസ്വെറട്രോള്‍, ഫിനോളിക് ആസിഡുകള്‍, ഫ്‌ളേവനോയ്ഡുകള്‍, അര്‍ജിനൈന്‍, ഫൈറ്റോസ്‌റ്റെറോളുകള്‍ എന്നിങ്ങനെ നിരവധി ഘടകങ്ങളുള്ള നിലക്കടല ശരീരത്തിന് ഗുണം മാത്രമേ ചെയ്യുന്നുള്ളു. പൊടി തയാറാക്കുന്നതിനായി നിങ്ങള്‍ക്ക് വേണ്ട അളവില്‍ നിലക്കടല എടുക്കാവുന്നതാണ്.

എള്ള്

എള്ളില്‍ ഒമേഗ 6, കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ്, വിറ്റാമിന്‍ ബി, ഇ അടങ്ങിയതിനാല്‍ ഇത് എല്ലുകളുടെ ബലത്തിലും നടുവേദന, സന്ധിവേദന പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഏറെ നല്ലതാണ്. എല്ല് തേയ്മാനം പോലുള്ള അസുഖങ്ങളെ ചെറുക്കാന്‍ എള്ളിന് സാധിക്കും.

മാത്രമല്ല എള്ളില്‍ കോപ്പര്‍ അടങ്ങിയിട്ടുണ്ട്. ഇത് വാതം പോലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്തും. സ്ത്രീകളിലുള്ള എല്ല് തേയ്മാനം ആര്‍ത്തവ വിരാമം എന്നിവ ഒഴിവാക്കാന്‍ എള്ള് നല്ലതാണ്. എള്ളും നിങ്ങള്‍ക്ക് വേണ്ട അളവില്‍ എടുക്കാം.

ശര്‍ക്കര

തണുപ്പുകാലത്ത് ശര്‍ക്കര കഴിക്കുന്നത് ശരീരത്തിന് ചൂട് നല്‍കാന്‍ സഹായിക്കും. ശര്‍ക്കരയില്‍ ധാരാളം അയേണ്‍ അടങ്ങിയിട്ടുണ്ട്. ആന്റി ഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയും ശര്‍ക്കരയില്‍ ധാരാളമായുണ്ട്. അതുകൊണ്ട് തന്നെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ശര്‍ക്കര സഹായിക്കും. ശര്‍ക്കരയും നിങ്ങള്‍ക്ക് വേണ്ട അളവില്‍ എടുക്കാം.

Also Read: Onam Sadhya: ഓണമിങ്ങെത്തി!!! ഓണസദ്യ ഉണ്ടാക്കാനുള്ള എളുപ്പവഴി നോക്കാം

നവരഅരി

കര്‍ക്കിടകപ്പൊടി തയാറാക്കാന്‍ ഏറ്റവും നല്ലത് നവരഅരിയാണ്. ഇതില്‍ ആരോഗ്യകരമായ ഒട്ടേറ ഗുണങ്ങളുണ്ട്. ആയുര്‍വേദ പ്രകാരം നവരഅരി ഒരു മരുന്നാണ്. ഇതില്‍ കാത്സ്യം, വിറ്റാമിന്‍ ബി ഉള്‍പ്പെടെ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്.

ഈ അരി നന്നായി വറുക്കണം. എന്നിട്ട് എള്ളും നിലക്കടലയും വറുത്തെടുക്കാം. അരിയും എള്ളും നിലക്കടലയും ആവശ്യത്തിന് ശര്‍ക്കരയും തേങ്ങയും ചേര്‍ത്ത് നന്നായി പൊടിച്ചെടുക്കാം. ഇത് അല്‍പമെടുത്ത് ഓരോ ദിവസവും കഴിക്കാം.