Today’s Horoscope Malayalam July 19: ഇന്ന് നിങ്ങൾക്ക് അലച്ചിൽ കൂടുതലായിരിക്കും; അറിയാം സമ്പൂർണ രാശിഫലം
Today’s Horoscope Malayalam: ചില കൂറുകാർക്ക് ഇന്ന് നല്ല ദിവസമായിരിക്കാം. മറ്റ് ചിലർക്ക് അത്ര നല്ല ദിവസമാകണമെന്നില്ല. ആരോഗ്യ പ്രശ്നങ്ങൾ ചിലരെ അലട്ടിയേക്കാം. അറിയാം ഇന്നത്തെ സമ്പൂർണ രാശിഫലം.

മേടം (അശ്വതി, ഭരണി, കാർത്തിക)
മേടം രാശിക്കാരെ നിങ്ങൾ ഏതെങ്കിലും വ്യക്തിയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ഇന്ന് വായ്പ എടുക്കുന്നത് ഒഴിവാക്കണം. ജീവിത പങ്കാളിയിൽ നിന്ന് എല്ലാ കാര്യങ്ങളിലും മികച്ച പിന്തുണ ലഭിക്കുന്നത് വലിയ ആശ്വാസമാകും. കുടുംബത്തിൽ നിങ്ങളുടെ ബഹുമാനം വർധിക്കും. വൈകുന്നേരം ശുഭകരമായ ചടങ്ങിന്റെ ഭാഗമാകാനിടയുണ്ട്. വിദ്യാർത്ഥികൾ പഠനത്തിൽ അശ്രദ്ധ കാണിക്കരുത്. ഇത് പരാജയത്തിന് കാരണമായേക്കും.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
മിഥുനക്കൂറുകാർക്ക് ചെലവുകൾ വർദ്ധിക്കുന്ന ദിവസമാണ് ഇന്ന്. സന്താനങ്ങളിൽ നിന്ന് ചില നല്ല വാർത്തകൾ ലഭിക്കുന്നത് ആശ്വാസകരമാകും. ആരോഗ്യ കാര്യത്തിൽ അല്പം ശ്രദ്ധ നൽകുക. ആവശ്യമെങ്കിൽ വൈദ്യ സഹായം തേടാൻ മടിക്കരുത്. ഇന്ന് കുടുംബത്തിലെ മുതിർന്ന അംഗങ്ങളോടൊപ്പം ദീർഘനേരം സമയം ചെലവിടും.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
തൊഴിൽ രംഗത്തെ നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ഇന്ന് ലഭ്യമാകും. ആഡംബര കാര്യങ്ങൾക്കായി പണം ചെലവാക്കാനിടയുണ്ട്. കുടുംബത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടായേക്കാം, അതിനാൽ മനക്ലേശം ഉണ്ടാകും. ഇന്ന് മാതാപിതാക്കളുടെ ആരോഗ്യ കാര്യത്തിലും സ്വന്തം ആരോഗ്യത്തിലും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വിദ്യാർത്ഥികൾക്ക് അധ്യാപകരിൽ നിന്ന് ഗുണം ഉണ്ടാകും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
ചിങ്ങക്കൂറുകാർക്ക് സമ്മിശ്ര ഫലങ്ങളുടെ ദിവസമാണ് ഇന്ന്. ചില ബന്ധുക്കളുമായി വാക്കുതർക്കത്തിന് സാധ്യതയുണ്ട്. അതിനാൽ ഇന്ന് നിങ്ങളുടെ സംസാരത്തിലും പെരുമാറ്റത്തിലും പ്രത്യേകം ശ്രദ്ധിക്കുക. ഇല്ലെങ്കിൽ ബന്ധങ്ങളിൽ വിള്ളൽ വീണേക്കാം. സുഹൃത്തുക്കളുമായുള്ള പ്രശ്നങ്ങൾ ഇന്ന് അവസാനിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയിൽ അല്പം ആശങ്ക നിലനിൽക്കും. ബിസിനസിലെ പ്രതീക്ഷിച്ച ലാഭം കിട്ടിയെന്ന് വരില്ല.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
ബിസിനസ് ആവശ്യങ്ങൾക്കായി ഇന്ന് യാത്ര പോകേണ്ടതായി വരും. ഇത് നിങ്ങൾക്ക് ഗുണം ചെയ്യും. തൊഴിൽ രംഗത്തെ നിങ്ങളുടെ ശത്രുക്കളെ സൂക്ഷിക്കുക. ഇവർ നിങ്ങൾക്കെതിരെ വലിയ ഗൂഡാലോചനയുടെ ഭാഗമായേക്കാം. നിയമപരമായി നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് ഇന്ന് പരിഹാരമുണ്ടായേക്കും. സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കെടുക്കും. മതപരമായ കാര്യങ്ങളിൽ താല്പര്യം വർധിക്കും.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
തുലാം രാശിക്കാർക്ക് മംഗളകരമായ കാര്യങ്ങൾ നടത്താൻ അനുകൂലമായ ദിവസമാണ് ഇന്ന്. സാമ്പത്തിക നിക്ഷേപം നടത്താൻ ഇന്ന് നല്ല ദിവസമാണ്. സ്വത്ത് സംബന്ധമായ കാര്യങ്ങളിൽ തീരുമാനമാകും. വിദ്യാർത്ഥികൾക്ക് ചില പുസ്തകങ്ങൾ സമ്മാനമായി ലഭിക്കാനിടയുണ്ട്. ഇന്ന് നിങ്ങളുടെ പങ്കാളിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടായേക്കാം. ജോലിക്കായി ശ്രമിക്കുന്നവർക്ക് ഇന്ന് ഗുണകരമായ ദിവസമാണ്.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
ജീവിതത്തിൽ പല തടസ്സങ്ങളും ഉണ്ടാകുകയും ഇതുമൂലം മനസ് അസ്വസ്ഥമാകുകയും ചെയ്യും. ബിസിനസ് മെച്ചപ്പെടുത്താൻ നടത്തുന്ന ശ്രമങ്ങൾ പ്രതീക്ഷിച്ച ഫലം ലഭിച്ചെന്ന് വരില്ല. മുതിർന്ന അംഗങ്ങളുടെ ഇടപെടലിലൂടെ ചില കുടുംബ വഴക്കുകൾ അവസാനിക്കും. ജോലി ചെയ്യുന്നവർക്ക് പ്രമോഷൻ സാധ്യതയുണ്ട്.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
ഇന്ന് ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ താല്പര്യം വർധിക്കുന്നു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. എന്നാൽ ഇന്ന് ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ഉദര സംബന്ധമായ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. ഭക്ഷണ ശീലങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കുക. ജോലിയിൽ വിജയിക്കാൻ അലസത ഉപേക്ഷിച്ച് മുമ്പോട്ട് നീങ്ങാൻ ശ്രദ്ധിക്കുക. പങ്കാളിയിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
മകരം രാശിക്കാർക്ക് ഇന്ന് ചെലവുകൾ കൂടും. ചില ചെലവുകൾ ഒഴിവാക്കാനാകുന്നത് ആയിരിക്കില്ല. ബന്ധുക്കൾക്കിടയിൽ ഇന്ന് നിങ്ങളുടെ ബഹുമാനം വർധിക്കും. ബിസിനസിൽ താല്പര്യം വർധിക്കും. തീർപ്പാകാതിരുന്ന ജോലികൾ പൂർത്തിയാക്കാൻ സാധിക്കും. പുതിയ കരാറുകളിൽ ഒപ്പുവെക്കാനിടയുണ്ട്. നിക്ഷേപങ്ങൾ നടത്താൻ അനുകൂലമായ ദിവസമാണ്. എന്നാൽ ആരോഗ്യപരമായി അത്ര നല്ല ദിവസമല്ല ഇന്ന്. ജീവിത പങ്കാളിയുടെ ആരോഗ്യം മോശമാകാനിടയുണ്ട്. സന്താനങ്ങളിൽ നിന്ന് പൂർണ്ണ പിന്തുണ ഉണ്ടാകും.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
ഇന്ന് പല കാര്യങ്ങളിലും നിങ്ങളുടെ ബുദ്ധിയും വിവേകവും ഉപയോഗിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. പണം സൂക്ഷിച്ച് ചെലവാക്കാൻ ശ്രദ്ധിക്കുക. ഇല്ലെങ്കിൽ സാമ്പത്തിക സ്ഥിതി മോശമായേക്കും. നിങ്ങളോ കുടുംബാംഗങ്ങളോ വിശ്വാസവഞ്ചനയ്ക്ക് ഇരയാകാനിടയുണ്ട്. ഇന്ന് യാത്രകളുണ്ടാകയും ഇവ നിങ്ങൾക്ക് ഗുണകരമാകുകയും ചെയ്യും. ആരോഗ്യ കാര്യത്തിൽ ഇന്ന് പ്രത്യേക ശ്രദ്ധ വേണ്ടതാണ്. മോശം ആരോഗ്യം നിങ്ങളുടെ പതിവ് ജോലികളെയും തടസ്സപ്പെടുത്തിയേക്കാം.
മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)
കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സായാഹ്നം സന്തോഷത്തിൽ ചെലവിടും. മറ്റുള്ളവർ നിങ്ങളെ മാതൃകയാക്കാനിടയുണ്ട്. ഇന്ന് പുതിയ സൗഹൃദങ്ങൾ ഉണ്ടായേക്കാം. സാമ്പത്തിക സ്ഥിതി സാധാരണ രീതിയിൽ മുമ്പോട്ട് പോകും. ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകുക.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്, TV9 MALAYALAM ഇത് സ്ഥിരീകരിക്കുന്നില്ല, ബന്ധപ്പെട്ട വിഷയത്തിൽ കൂടുതൽ വിവരങ്ങൾക്ക് മേഖലയിലെ വിദഗ്ധനെ സമീപിക്കുക)