Tongue: നാവിന് ഈ നിറമാണോ? നിങ്ങളുടെ ആരോഗ്യം അപകടത്തിൽ!

What Does Tongue Color Say About Your Health: നാക്കിന്റെ നിറത്തിലും ഘടനയിലും ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും പല രോഗങ്ങളുടെയും പ്രാരംഭ ലക്ഷണങ്ങളാകാം. ആരോഗ്യവാനായ വ്യക്തിയുടെ നാക്ക് ഇളം പിങ്ക് നിറത്തിലാകും കാണപ്പെടുന്നത്. ഓരോ നിറവും സൂചിപ്പിക്കുന്നത് എന്താണെന്ന് വിശദമായി അറിഞ്ഞാലോ...

Tongue: നാവിന് ഈ നിറമാണോ? നിങ്ങളുടെ ആരോഗ്യം അപകടത്തിൽ!

പ്രതീകാത്മക ചിത്രം

Updated On: 

18 May 2026 | 09:39 PM

നമ്മുടെ ശരീരത്തിലെ പഞ്ചേദ്രിയങ്ങളിൽ ഒന്നാണ് നാവ്. വലിപ്പത്തിൽ കുഞ്ഞനാണെങ്കിൽ നിങ്ങളുടെ ആരോഗ്യസ്ഥിതി കൃത്യമായി പറഞ്ഞുതരാൻ നാവിന് കഴിയുമെന്ന് അറിയാമോ? ഡോക്ടറെ കാണാൻ പോകുമ്പോൾ നാക്ക് നീട്ടാൽ പറയുന്നത് വെറുതെയല്ല. നാക്കിന്റെ നിറത്തിലും ഘടനയിലും ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും പല രോഗങ്ങളുടെയും പ്രാരംഭ ലക്ഷണങ്ങളാകാം. ആരോഗ്യവാനായ വ്യക്തിയുടെ നാക്ക് ഇളം പിങ്ക് നിറത്തിലാകും കാണപ്പെടുന്നത്. ഓരോ നിറവും സൂചിപ്പിക്കുന്നത് എന്താണെന്ന് വിശദമായി അറിഞ്ഞാലോ…

ഇളം പിങ്ക് നിറം

ആരോഗ്യവാനായ വ്യക്തിയുടെ നാവിന് ഇളം പിങ്കോ കടും പിങ്ക് നിറമോ ആയിരിക്കും. ഉപരിതലത്തിൽ ചെറിയ പാപ്പില്ലകൾ കാണാൻ സാധിക്കും. ശരീരത്തിലെ ശരിയായ ജലാംശം, ആരോഗ്യകരമായ രക്തചംക്രമണം, മതിയായ പോഷകാഹാര നിലവാരം തുടങ്ങിയവയാണ് ഇത് പ്രതിഫലിക്കുന്നത്.

വെളുത്ത നിറം

നാക്കിൽ വെളുത്ത പാടുകളോ മൊത്തത്തിൽ വെളുത്ത നിറമോ കാണപ്പെടുന്നത് അണുബാധയുടെ ലക്ഷണങ്ങളാണ്. കൂടാതെ നിർജ്ജലീകരണം, വരണ്ട വായ, പുകവലി, ശുചിത്വമില്ലായ്മ, പനി തുടങ്ങിയ കാരണങ്ങളാലും നാവിൽ വെള്ളം നിറം വരാറുണ്ട്. രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും പ്രമേഹരോഗികളിലും ഇത് സാധാരണമാണ്.

കടുംചുവപ്പ് നിറം

നാവ് കടുംചുവപ്പ് നിറത്തിൽ കാണപ്പെടുന്നത് വിറ്റാമിൻ ബി 12 കുറവ്, ഫോളിക് ആസിഡിന്റെ കുറവ്, സ്കാർലറ്റ് പനി, അല്ലെങ്കിൽ വീക്കം ഉണ്ടാക്കുന്ന അവസ്ഥകൾ തുടങ്ങിയവയെ ആണ് സൂചിപ്പിക്കുന്നത്. ചില സന്ദർഭങ്ങളിൽ, നാവ് വീർക്കും വേദനിക്കുകയും ചെയ്തേക്കാം. പോഷകാഹാരക്കുറവ് പാപ്പില്ലകളെ തകരാറിലാക്കുമെന്നും ആരോഗ്യവിദഗ്ധർ പറയുന്നു. പ്രധാനമായും അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളിൽ കാണപ്പെടുന്ന കവാസാക്കി രോഗമുള്ളവരിലും നാക്കിന് കടും ചുവപ്പ് നിറം വരാം.

ALSO READ: മഴക്കാല യാത്രികരുടെ ശ്രദ്ധയ്ക്ക്… ഭക്ഷ്യവിഷബാധയേൽക്കാതെ വയറിനെ കാക്കാൻ ശ്രദ്ധിക്കേണ്ടത്…

മഞ്ഞയോ ഓറഞ്ചോ നിറത്തിലുള്ള നാവ്

നാക്കിന് മഞ്ഞ നിറം വരുന്നത് ശുചിത്വമില്ലായ്മയുടെ ഭാഗമായാണ്. വായിൽ ബാക്ടീരിയകൾ അടിഞ്ഞുകൂടുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. എന്നാൽ ഇത് കൂടാതെ, മഞ്ഞപ്പിത്തം, ദഹനക്കേട്, കരൾ സംബന്ധമായ പ്രശ്നങ്ങളുടെ ഭാഗമായും ഇത് സംഭവിക്കാറുണ്ട്. പുകവലിക്കുന്നവരുടെ നാവും മഞ്ഞനിറത്തിലാകാറുണ്ട്.

പർപ്പിൾ നിറം

നീലകലർന്ന അല്ലെങ്കിൽ പർപ്പിൾ നിറത്തിലുള്ള നാവ് രക്തത്തിലെ ഓക്സിജൻ രക്തചംക്രമണം കുറയുന്നതിന്റെ സൂചനയായിരിക്കാം. ഡോക്ടർമാർ പറയുന്നതനുസരിച്ച്, കഠിനമായ ശ്വസന രോഗം, ഹൃദ്രോഗം, രക്തക്കുഴലുകളുടെ തകരാറുകൾ, അല്ലെങ്കിൽ രക്തചംക്രമണ പ്രശ്നങ്ങൾ കാരണവും ഇങ്ങനെ സംഭവിച്ചേക്കാം. ഇത്തരം സാഹചര്യങ്ങളിൽ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതുണ്ട്.

കറുത്ത നിറം

കറുത്തതോ ഇരുണ്ടതോ ആയ രോമമുള്ള നാവ് ഭയപ്പെടുത്തുന്നതായി തോന്നുമെങ്കിലും ഇവ മാരകമായ അവസ്ഥയല്ല. വലുതായ പാപ്പില്ലകളിൽ ചത്ത ചർമ്മകോശങ്ങൾ, ബാക്ടീരിയകൾ, ഭക്ഷണ അവശിഷ്ടങ്ങൾ, പിഗ്മെന്റുകൾ എന്നിവ അടിഞ്ഞുകൂടുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. പുകവലി, മോശം ശുചിത്വം, ആൻറിബയോട്ടിക്കുകളുടെ ദീർഘകാല ഉപയോഗം, ചായയുടെയോ കാപ്പിയുടെയോ അമിതമായ ഉപയോഗം, വരണ്ട വായ തുടങ്ങിയവയും ഇതിന് കാരണമാകും.

ഡോക്ടറെ കാണിക്കേണ്ടത് എപ്പോൾ?

നാക്കിന്റെ നിറവ്യത്യാസം ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞിട്ടും മാറുന്നില്ലെങ്കിൽ, അതോടൊപ്പം വേദന, തടിപ്പ്, ആഹാരം കഴിക്കുമ്പോൾ ബുദ്ധിമുട്ട് തുടങ്ങിയ അനുഭവപ്പെടുന്നെങ്കിൽ ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടതാണ്. ദിവസവും പല്ല് തേക്കുന്നതിനൊപ്പം ടങ് ക്ലീനർ ഉപയോഗിച്ച് നാക്ക് വൃത്തിയാക്കുന്നത് ബാക്ടീരിയൽ അണുബാധകളിൽ നിന്ന് സംരക്ഷണം നൽകും.

English Summary:

Colour, texture, and coating of your tongue can offer important clues about your overall health. A healthy tongue is usually pink with a thin white coating, but changes in colour may indicate underlying issues.

Follow Us
മുട്ട പുഴുങ്ങുമ്പോൾ പൊട്ടാതിരിക്കാൻ... ഇത് പരീക്ഷിക്കൂ
ഗ്യാസിനും അസിഡിറ്റിക്കും ഇഞ്ചി കഴിക്കുന്നവരാണോ? ഇതറിഞ്ഞോളൂ
മഴക്കാല രോഗങ്ങളെ തുരത്താൻ കരിഞ്ചീരകം ഉപയോഗിക്കാം
പച്ചക്കറി പച്ചയ്ക്ക് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്..
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്