AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Lakshmi Narayana Yog 2026: മെയ് അവസാനത്തോടെ ഇവരുടെ ഭാഗ്യം പ്രകാശിക്കുന്നു! ബുധന്റെയും ശുക്രന്റെയും സംയോജനം ഈ രാശിക്കാർക്ക് നേട്ടങ്ങൾ കൊണ്ടുവരും

Lakshmi Narayana Yog 2026 Lucky Zodiac SIgns:ബുധൻ മിഥുനത്തിൽ പ്രവേശിക്കും. ബുദ്ധിശക്തിയുടെയും സമ്പത്തിന്റെയും പ്രതീകമായ ബുധനും സമ്പത്തിന്റെയും സമൃദ്ധിയുടെയും ഐശ്വര്യത്തിനും പ്രതീകമായ ശുക്രനും ഒരേ രാശിയിൽ ഒന്നിക്കുമ്പോഴാണ് ഈ യോഗം ഉണ്ടാകുന്നത്. ഇത്തവണ, ഈ സംയോഗം മിഥുനത്തിൽ സംഭവിക്കും, ഇത് സാമ്പത്തിക പുരോഗതിക്കും............

Lakshmi Narayana Yog 2026: മെയ് അവസാനത്തോടെ ഇവരുടെ ഭാഗ്യം പ്രകാശിക്കുന്നു! ബുധന്റെയും ശുക്രന്റെയും സംയോജനം ഈ രാശിക്കാർക്ക് നേട്ടങ്ങൾ കൊണ്ടുവരും
Lakshmi Narayana Yoga Image Credit source: Tv9 Network
Ashli C
Ashli C | Published: 18 May 2026 | 08:33 PM

ജ്യോതിഷപ്രകാരം മെയ് മാസം വളരെ സവിശേഷമാണ്. നിരവധി ഗ്രഹങ്ങളുടെ സംയോജനവും സംക്രമണവും രാശിമാറ്റവും നക്ഷത്രമാറ്റവും എല്ലാം ഈ മാസത്തിൽ നടക്കുന്നു. അത്തരത്തിൽ മെയ് മാസം അവസാനത്തോടെ വളരെ അപൂർവ്വമായ ലക്ഷ്മി നാരായണയോഗം രൂപപ്പെടുന്നു.പഞ്ചാംഗ പ്രകാരം, മെയ് 29 ന്, ബുധനും ശുക്രനും സംയോജിക്കുന്നത് ലക്ഷ്മി നാരായൺ രാജയോഗം എന്നറിയപ്പെടുന്ന ഒരു ശുഭകരമായ രാജയോഗം സൃഷ്ടിക്കും.

അതേസമയം ബുധൻ മിഥുനത്തിൽ പ്രവേശിക്കും. ബുദ്ധിശക്തിയുടെയും സമ്പത്തിന്റെയും പ്രതീകമായ ബുധനും സമ്പത്തിന്റെയും സമൃദ്ധിയുടെയും ഐശ്വര്യത്തിനും പ്രതീകമായ ശുക്രനും ഒരേ രാശിയിൽ ഒന്നിക്കുമ്പോഴാണ് ഈ യോഗം ഉണ്ടാകുന്നത്. ഇത്തവണ, ഈ സംയോഗം മിഥുനത്തിൽ സംഭവിക്കും, ഇത് സാമ്പത്തിക പുരോഗതിക്കും തൊഴി മേഖലയിലെ ഉയർച്ചയ്ക്കും കാരണമാകും.

എന്താണ് ലക്ഷ്മി നാരായണ രാജയോഗം?

ജ്യോതിഷത്തിൽ, ഈ സംയോജനം സമൃദ്ധിയുടെയും വിജയത്തിന്റെയും അടയാളമായി കണക്കാക്കപ്പെടുന്നു. ഒരു വ്യക്തിയുടെ ചിന്ത ബുദ്ധി ആശയവിനിമയം ബിസിനസ് കഴിവുകൾ എന്നിവ ശക്തിപ്പെടുത്തുന്നതിൽ ഈ ഗ്രഹത്തിനു വലിയ പങ്കുണ്ട്. അതേസമയം ശുക്രൻ സമ്പത്ത് ആകർഷണം എന്നിവയെ ആണ് പ്രതീകപ്പെടുത്തുന്നത്. ഈ രണ്ടു ഗ്രഹങ്ങളും ഒന്നിച്ച് വരുമ്പോഴാണ് ലക്ഷ്മിനാരായണ യോഗം രൂപപ്പെടുന്നത്. മെയ് 29 കഴിയുന്നതോടെ ഈ യോഗത്തിന്റെ ഫലം കൂടുതൽ ഇരട്ടിയാകും എന്നാണ് പറയപ്പെടുന്നത്. അത്തരത്തിൽ ലക്ഷ്മി നാരായണയോഗം ഭാഗ്യം കൊണ്ടു വരുന്ന രാശികൾ ആരൊക്കെ എന്ന് നോക്കാം.

ALSO READ:ധനു ഉൾപ്പെടെ രാശിക്കാർക്ക് നേട്ടം! സൂര്യൻ രോഹിണി നക്ഷത്രത്തിലേക്ക് നീങ്ങുന്നു

മിഥുനം

മിഥുനം രാശിക്കാർക്ക് ലക്ഷ്മി നാരായണ യോഗം സകല സൗഭാഗ്യങ്ങൾക്കും സന്തോഷങ്ങൾക്കും കാരണമാകും. നിങ്ങളുടെ കരിയറിൽ പുതിയ ഉത്തരവാദിത്വം സാമ്പത്തിക നേട്ടം സാമ്പത്തിക സ്ഥിരത ഐശ്വര്യം എന്നിവ ഉണ്ടാകും. കരിയറിൽ പുതിയ ഉത്തരവാദിത്വം സാമ്പത്തിക നേട്ടം എന്നിവയ്ക്ക് കാരണമാകാം. ആത്മവിശ്വാസം വർദ്ധിക്കും. മുഴങ്ങിക്കിടന്ന ജോലികളും പൂർത്തിയാകും.

തുലാം

തുലാം രാശിക്കാർക്ക് ഈ സമയം സാമ്പത്തികമായി ഗുണകരമായിരിക്കും. പഴയ നിക്ഷേപങ്ങൾ ലാഭം നേടിത്തരും. ചെലവുകൾ നിയന്ത്രിക്കാൻ സാധിക്കും. ബന്ധങ്ങൾ കൂടുതൽ സൗഹാർദ്ദപരമാകും.

കന്നി

കന്നി രാശിക്കാർക്ക് അവരുടെ കരിയറിൽ പുതിയ ദിശ കണ്ടെത്താൻ സാധിക്കും. ജോലിയിലും ബിസിനസിലും പുതിയ നേട്ടങ്ങൾ ഉണ്ടാകും. നിങ്ങളുടെ കഠിനാധ്വാനം ഫലം കാണും.

ചിങ്ങം

മെയ് 20 അവസാനത്തോടെ രൂപപ്പെടുന്ന ലക്ഷ്മി നാരായണ യോഗം ചിങ്ങം രാശിക്കാർക്കും വലിയ സൗഭാഗ്യങ്ങൾക്കും സന്തോഷങ്ങൾക്കും കാരണമാകും. മുടങ്ങിക്കിടന്ന നിങ്ങളുടെ പല ജോലികളും പൂർത്തീകരിക്കും. സാമ്പത്തിക നേട്ടം കുടുംബത്തിൽ ഐശ്വര്യം എന്നിവയ്ക്കും കാരണമാകും.

ENGLISH SUMMARY

Mercury and Venus will combine to create an auspicious Raja Yoga known as Lakshmi Narayan Raja Yoga On May 29, . At the same time, Mercury will enter Gemini. This yoga occurs when Mercury, the symbol of intelligence and wealth, and Venus, the symbol of wealth, prosperity and prosperity, come together in the same sign.

 

 

Follow Us