AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Malampuzha Travel: രാത്രിയിൽ അനാവശ്യ യാത്ര ഒഴിവാക്കണം; മലമ്പുഴയിലേക്ക് പോകുന്നവരുടെ ശ്രദ്ധയ്ക്ക്

Malampuzha Night Travel: അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നാണ് പോലീസിൻറെയും വനം വകുപ്പിൻ്റെയും കർശനമായ നിർദേശം. പ്രദേശത്ത് മുഴുവൻ സമയ നിരീക്ഷണത്തിനായി വനം വകുപ്പിൻ്റെ പ്രത്യേക സ്‌ക്വാഡിനെ വിന്യസിച്ചിട്ടുണ്ട്. ഇവരെ രണ്ട് സംഘങ്ങളെയാണ് നിരീക്ഷണത്തിന് നിയോഗിച്ചിട്ടുള്ളത്.

Malampuzha Travel: രാത്രിയിൽ അനാവശ്യ യാത്ര ഒഴിവാക്കണം; മലമ്പുഴയിലേക്ക് പോകുന്നവരുടെ ശ്രദ്ധയ്ക്ക്
Malampuzha Image Credit source: Social Media/ Getty Images
neethu-vijayan
Neethu Vijayan | Published: 01 Dec 2025 21:48 PM

പാലക്കാട് മലമ്പുഴയിൽ പുലിയെ കണ്ടതിനെ തുടർന്ന് പ്രദേശത്ത് അധികൃതർ കനത്ത ജാഗ്രത നിർദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. മലമ്പുഴ അകത്തേത്തറ, കെട്ടേക്കാട് വനം റേഞ്ച് പരിധിയിൽ യാത്ര ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. പ്രത്യേകിച്ച് രാത്രി യാത്ര ചെയ്യുന്നവർക്കാണ് ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്.

അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നാണ് പോലീസിൻറെയും വനം വകുപ്പിൻ്റെയും കർശനമായ നിർദേശം. പ്രദേശത്ത് മുഴുവൻ സമയ നിരീക്ഷണത്തിനായി വനം വകുപ്പിൻ്റെ പ്രത്യേക സ്‌ക്വാഡിനെ വിന്യസിച്ചിട്ടുണ്ട്. ഇവരെ രണ്ട് സംഘങ്ങളെയാണ് നിരീക്ഷണത്തിന് നിയോഗിച്ചിട്ടുള്ളത്. പുലിയെ കണ്ടെത്താനുള്ള ശ്രമവും ഇക്കൂട്ടത്തിൽ തുടരുകയാണ്.

മലമ്പുഴ സർക്കാർ സ്കൂൾ പരിസരത്തും ജയിൽ ക്വാർട്ടേഴ്‌സിനായി ഏറ്റെടുത്ത സ്ഥലത്തും കഴിഞ്ഞ ദിവസം രാവിലെ സംഘം പരിശോധന നടത്തിയത്. പുലിയെ കണ്ടെന്ന് അറിയിച്ച വ്യക്തിയോട് കൂടുതൽ വിവരങ്ങൾ വനംവകുപ്പ് ചോദിച്ച് മനസ്സിലാക്കിയിട്ടുണ്ട്. പോലീസ് സഹായത്തോടെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രി 11.15 ന് സർക്കാർ സ്കൂളിന് സമീപം കാർ യാത്രക്കാരാണ് പുള്ളിപ്പുലിയെ ആദ്യം കണ്ടത്.

ALSO READ:  19 വർഷം വീട്ടമ്മയായി ഒതുങ്ങി, ഇനി നാടുകാണാം; രാജ്യം ചുറ്റികാണാനിറങ്ങിയ മൂന്ന് സ്ത്രീകൾ

മലമ്പുഴ

കേരളത്തിലെ പാലക്കാട് ജില്ലയിലാണ് മലമ്പുഴ എന്ന അതിമനോഹരമായ ​നാട് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ പ്രധാന ആകർഷണം മലമ്പുഴ ഡാമാണ്. മറ്റൊന്നാണ് മലമ്പുഴ ഉദ്യാനം. ദിവസേന നിരവധിയാളുകളാണ് ഈ പ്രകൃതിസൗന്ദര്യം ആസ്വദിക്കാൻ ഇവിടെയെത്തുന്നത്. കണ്ണിനും മനസ്സിനും കുളിർമയേകുന്ന പൂക്കളുടെ വർണവിസ്മയത്തിന്‌ മലമ്പുഴ ഉദ്യാനത്തിൽ നിങ്ങൾക്ക് കാണാൻ സാധിക്കുക. കേരളത്തിന്റെ വൃന്ദാവനമെന്നാണ് മലമ്പുഴ പൂന്തോട്ടം അറിയപ്പെടുന്നത്. മൈസൂരിലെ വൃന്ദാവൻ കഴിഞ്ഞാൽ ആസൂത്രിതമായി നിർമ്മിച്ച മനോഹരമായ ഉദ്യോനമാണിത്.

അധികം പ്രശസ്തമല്ലാത്ത എന്നാൽ കാണാൻ ഏറെ ഭംഗിയുള്ളൊരു വെള്ളച്ചാട്ടമാണ് മലമ്പുഴയ്ക്ക് അടുത്തുള്ള ധോണി വെള്ളച്ചാട്ടം. പാലക്കാട്ടെത്തിയാൽ ധോണി വെള്ളച്ചാട്ടം കാണാതെ പോകുന്നത് വലിയ നഷ്ടമാണ്. പാലക്കാട്ടുനിന്നും 15 കിലോമീറ്റർ അകലെ കിടക്കുന്ന ചെറുമലയോരു പ്രദേശമാണ് ധോണി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.