AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Travel Tips: സൂക്ഷിച്ചാൽ ദുഃഖിക്കണ്ട! റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ ചെയ്യാൻ പാടില്ലാത്തത്

Railway Station Travel Tips: യാത്ര സുഗമമാക്കുന്ന ലളിതമായ മുൻകരുതലുകൾ പോലും നമ്മൾ നിസാരമായി കാണുന്നത് യാത്ര ദുഷ്ക്കരമാകുന്നതിന് കാരണമാകുന്നു. യാത്ര പോകുന്നതിന് മുമ്പുള്ള ആസൂത്രണവും വളരെ ശ്രദ്ധാപൂർവമുള്ള കാര്യപ്രാപ്തിയും മാത്രം മതി ഇത്തരം തെറ്റുകൾ ചെയ്യുന്നതിൽ നിന്ന് നിങ്ങൾക്ക് പൂർണമായും ഒഴിവാകാനാകും.

Travel Tips: സൂക്ഷിച്ചാൽ ദുഃഖിക്കണ്ട! റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ ചെയ്യാൻ പാടില്ലാത്തത്
Travel TipsImage Credit source: PTI
neethu-vijayan
Neethu Vijayan | Published: 02 Dec 2025 21:35 PM

ട്രെയിൻ യാത്രയെ ആശ്രയിക്കുന്നവരാണ് നമ്മളിൽ പലരും. ട്രെയിനിലെ സൈഡ് സീറ്റിൽ പാട്ടും കേട്ടിരിക്കുന്നത് യാത്രയെ കൂടുതൽ മനോഹരമാക്കുന്നു. യാത്ര ഭം​ഗിയുള്ളതാണെങ്കിലും അതിന് തയ്യാറെടുക്കുന്നതിന് മുമ്പ് പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. റെയിൽവേ സ്റ്റേഷനിലെത്തുന്ന നിമിഷം മുതൽ ട്രെയിനിൽ കയറുന്നത് വരെ ഒരുപാട് കാര്യങ്ങൾ അറിയേണ്ടതുണ്ട്. പ്രത്യേകിച്ച് വളരെ തിരക്കുള്ള സീസണുകളിൽ.

യാത്ര സുഗമമാക്കുന്ന ലളിതമായ മുൻകരുതലുകൾ പോലും നമ്മൾ നിസാരമായി കാണുന്നത് യാത്ര ദുഷ്ക്കരമാകുന്നതിന് കാരണമാകുന്നു. യാത്ര പോകുന്നതിന് മുമ്പുള്ള ആസൂത്രണവും വളരെ ശ്രദ്ധാപൂർവമുള്ള കാര്യപ്രാപ്തിയും മാത്രം മതി ഇത്തരം തെറ്റുകൾ ചെയ്യുന്നതിൽ നിന്ന് നിങ്ങൾക്ക് പൂർണമായും ഒഴിവാകാനാകും.അത്തരത്തിൽ റെയിൽവേ സ്റ്റേഷനിൽ നിങ്ങൾ സാധാരണ ചെയ്യുന്ന ചില തെറ്റുകൾ എന്തെല്ലാമാണെന്ന് നമുക്ക് നോക്കാം.

ട്രെയിൻ പുറപ്പെടുന്ന സമയത്തുള്ള ഓട്ടം

വലിയ തിരക്കുള്ള സമയങ്ങളിലോ തിരക്കുള്ള റെയിൽവേ സ്റ്റേഷനിലോ കഴിവതും നേരത്തെ തന്നെ എത്തിച്ചേരാൻ ശ്രമിക്കുക. നിങ്ങൾ ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്തില്ലെങ്കിൽ, സ്റ്റേഷനിലെത്തിയിട്ടാണ് ബുക്ക് ചെയ്യുന്നതെങ്കിൽ ഉറപ്പായും നേരത്തെ എത്തുക. കാരണം സീസണൽ സമയങ്ങളിൽ വലിയ തിരക്കും ക്യൂവും നിങ്ങളുടെ ട്രെയിൻ നഷ്ടമാകാൻ കാരണമാകും. നേരത്തെ എത്തുന്നതിലൂടെ ട്രെയിനിൽ ധൃതിവച്ച് കയറുന്നത് ഒഴിവാക്കാം. ട്രെയിൻ പുറപ്പെടുന്നതിന് മുമ്പ് കുറഞ്ഞത് 30-45 മിനിറ്റ് നേരത്തെയെങ്കിലും എത്തിച്ചേരുക.

Also Read: രാത്രിയിൽ അനാവശ്യ യാത്ര ഒഴിവാക്കണം; മലമ്പുഴയിലേക്ക് പോകുന്നവരുടെ ശ്രദ്ധയ്ക്ക്

അറിയിപ്പുകൾ ശ്രദ്ധക്കാതിരിക്കൽ

പുറപ്പെടുന്നതിന് മുമ്പ് ഏതാനും മിനിറ്റുകൾക്ക് മുമ്പ് സ്റ്റേഷനുകളിൽ അറിയിപ്പകൾ വിളിച്ചുപറയുന്നത് വളരെയധികം ശ്രദ്ധിക്കുക. ട്രെയിനുകൾ മറ്റൊരു പ്ലാറ്റ്‌ഫോമിലേക്ക് മാറ്റുന്നത് ഉൾപ്പെടെയുള്ള അറിയിപ്പുകൾ ഇക്കൂട്ടത്തിലുണ്ടാകും. ഡിസ്‌പ്ലേ ബോർഡുകളെ മാത്രം ആശ്രയിക്കുന്നത് ഒഴിവാക്കുക. അതിനാൽ സ്റ്റേഷനിൽ അശ്രദ്ധമായി ഇരിക്കരുത്.

കോച്ച് പൊസിഷൻ ബോർഡുകൾ

പല സ്റ്റേഷനുകളും പ്ലാറ്റ്‌ഫോമുകളിൽ തുടക്കത്തിൽ കോച്ച് പൊസിഷൻ ബോർഡുകൾ സ്ഥാപിക്കാറുണ്ട്. പക്ഷേ യാത്രക്കാർ പലപ്പോഴും അത് ശ്രദ്ധിക്കാതെ പോകുന്നു. ഇത് ട്രെയിൻ എത്തുമ്പോഴേക്കും കൂടുതൽ തിരക്കിന് കാരണമാകുകയും ചെയ്യും. ഈ ബോർഡുകൾ മുൻകൂട്ടി പരിശോധിച്ച ശേഷം അതിനടുത്ത് നിൽക്കുന്നത് സാവധാനം കയറാൻ നിങ്ങളെ സഹായിക്കുന്നു.

അനാവശ്യ ലഗേജുകൾ

അമിതമായി ലഗേജുകൾ കൈയ്യിൽ കരുതുന്നത് ഒഴിവാക്കുക. നിങ്ങളുടെ ബാ​ഗെല്ലാം കൊണ്ടുനടക്കാൻ നിങ്ങൾ മാത്രമെ ഉണ്ടാവുകയുള്ളൂ. അതിനാൽ അത്യാവശ്യ സാധനങ്ങൾ മാത്രം കൈയ്യിൽ കരുതിയാൽ മതിയാകും. അധിക ലഗേജ് കൊണ്ടുപോകുന്നത് നിങ്ങളുടെ യാത്രയെ തടസ്സപ്പെടുത്തുന്നു. കൂടാതെ ട്രെയിനിൽ കയറുന്നതും ഏറെ ബുദ്ധിമുട്ടിലാക്കും.