AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Poomala Dam: തൃശൂരിലുമുണ്ട് ഒരു മിനി ഊട്ടി; ഈ വീക്കെൻഡ് പൂമല അണക്കെട്ടിലേക്ക് പോയാലോ

Thrissur Poomala Dam Travel: കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന ഈ അണക്കെട്ട് പ്രകൃതിഭംഗി കൊണ്ട് അവിസ്മരണീയമാണ്. പ്രദേശത്തെ ശുദ്ധവായുവും ചുറ്റുമുള്ള പച്ചപ്പും ആരുടെ മനസ്സിനും ഉന്മേഷം നൽകും. അണക്കെട്ടിന് ചുറ്റും നടക്കാനുള്ള സൗകര്യമുണ്ട്. ഇത് പ്രദേശത്തിൻ്റെ യഥാർത്ഥ ഭം​ഗി ആസ്വദിക്കാൻ സഹായിക്കും.

Poomala Dam: തൃശൂരിലുമുണ്ട് ഒരു മിനി ഊട്ടി; ഈ വീക്കെൻഡ് പൂമല അണക്കെട്ടിലേക്ക് പോയാലോ
Thrissur Poomala DamImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 08 Mar 2026 | 09:50 PM

തൃശൂരിൻ്റെ തിരക്കുകളിൽ നിന്ന് മാറി അല്പം കുളിർകാറ്റും ശാന്തതയും ആഗ്രഹിക്കുന്നവർക്ക് പറ്റിയ ധാരാളം ഇടങ്ങൾ ശക്തൻ്റെ മണ്ണിലുണ്ട്. തൃശൂർ നഗരത്തിൽ നിന്ന് വെറും 11 കിലോമീറ്റർ മാത്രം സഞ്ചരിച്ചാൽ ഈ സുന്ദരഭൂമിയിലേക്ക് എത്തിച്ചേരാം. സഞ്ചാരികൾക്കിടയിൽ ‘തൃശൂരിൻ്റെ മിനി ഊട്ടി’ എന്നാണ് ഇവിടം അറിയപ്പെടുന്നത്. വെറൊന്നുമല്ല, നമ്മുടെ സ്വന്തം പൂമിലയിലേക്കാണ് യാത്ര. ഈ അവധിക്കാലത്ത് കുടുംബത്തോടൊപ്പമോ സുഹൃത്തുക്കൾക്കൊപ്പമോ ഒരു വൺ-ഡേ ട്രിപ്പ് പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ പൂമല അണക്കെട്ടിലേക്ക് ഈസിയായി പോകാം.

കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന ഈ അണക്കെട്ട് പ്രകൃതിഭംഗി കൊണ്ട് അവിസ്മരണീയമാണ്. പ്രദേശത്തെ ശുദ്ധവായുവും ചുറ്റുമുള്ള പച്ചപ്പും ആരുടെ മനസ്സിനും ഉന്മേഷം നൽകും. അണക്കെട്ടിന് ചുറ്റും നടക്കാനുള്ള സൗകര്യമുണ്ട്. ഇത് പ്രദേശത്തിൻ്റെ യഥാർത്ഥ ഭം​ഗി ആസ്വദിക്കാൻ സഹായിക്കും. പൂമലയിലെ മറ്റൊരു പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് ഇവിടുത്തെ ബോട്ടിംഗ്. തിരകളില്ലാത്ത വെള്ളത്തിലൂടെയുള്ള പെഡൽ ബോട്ടിംഗ് കുട്ടികൾക്കടക്കം വളരെ ഇഷ്ടമുള്ളതാണ്.

ALSO READ: ഇതാണ് തൃശ്ശൂരിലെ ഓക്സിജൻ ജാർ…; സൊറ പറഞ്ഞിരിക്കാൻ ഒരു വൺ-ഡേ ട്രിപ്പ് അടിച്ചാലോ

തൃശൂരിൻ്റെ ചരിത്രം വിളിച്ചോതുന്ന ചില മുനിയറകളും ഇവിടെ കാണാൻ സാധിക്കും. പഴയകാലത്തെ ശിലാശവകുടീരങ്ങൾ കാണാൻ താല്പര്യമുള്ളവർക്ക് ഇതൊരു നല്ല അനുഭവമായിരിക്കും. കുന്നിൻ മുകളിൽ നിന്ന് താഴേക്ക് നോക്കിയാൽ തൃശൂർ നഗരത്തിൻ്റെ ദൂരക്കാഴ്ചകളും ചുറ്റുമുള്ള മനോഹരമായ പ്രകൃതി ആസ്വദിക്കാനും കഴിയും. സൂര്യാസ്തമയം കാണാൻ നിരവധി ആളുകളാണ് ഇവിടേക്ക് ഓടിയെത്തുന്നത്. വടക്കാഞ്ചേരി റൂട്ടിൽ മെഡിക്കൽ കോളേജ് വഴി പൂമലയിലേക്ക് എത്താം. ഏകദേശം 30 മിനിറ്റ് യാത്ര മതിയാകും.

വൈകുന്നേരം നാല് മണിക്ക് ശേഷം എത്തുന്നതാണ് സൂര്യാസ്തമയം കാണാൻ നല്ലത്. അണക്കെട്ടിന് സമീപം ചെറിയ ഭക്ഷണശാലകളുമുണ്ട്. മഴക്കാലത്തിന് ശേഷമുള്ള ഓഗസ്റ്റ് മുതൽ ജനുവരി വരെയുള്ള സമയമാമ് പൂമല സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. പൂമലയിൽ നിന്ന് ഏകദേശം 3-4 കിലോമീറ്റർ സഞ്ചരിച്ചാൽ പത്താഴക്കുണ്ട് അണക്കെട്ടിലെത്താം. വൈകുന്നേരങ്ങളിൽ ഫോട്ടോകൾ എടുക്കാൻ പറ്റിയ അതിമനോഹരമായ സ്ഥലമാണിത്.

Follow Us