Bahamas: പിറന്നാൾ ആഘോഷിച്ച് പ്രിയങ്ക ചോപ്ര, യാത്രാപ്രേമികളുടെ കണ്ണുടക്കിയത് ആ മനോഹര ബീച്ചിൽ…
Bahamas Beach: നിക്കിന്റെയും പ്രിയങ്കയുടെയും പ്രണയാർദ്രരായ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച ബഹാമാസ് ബിച്ച്, ആ സ്വർഗതീരത്തെ കുറിച്ച് അറിഞ്ഞാലോ....

Priyanka Chopra
പ്രിയങ്ക ചോപ്രയുടെ 43-ാം പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. ഭർത്താവ് നിക് ജൊനാസിനും മകൾ മാൾട്ടി മേരി എന്നിവർക്ക് ഒപ്പമുള്ള ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു.
എന്നാൽ യാത്രാപ്രേമികളുടെ കണ്ണുടിക്കിയത് ആ മനോഹര ബീച്ചിലാണ്. നിക്കിന്റെയും പ്രിയങ്കയുടെയും പ്രണയാർദ്രരായ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച ബഹാമാസ് ബിച്ച്, ആ സ്വർഗതീരത്തെ കുറിച്ച് അറിഞ്ഞാലോ….
കരീബിയൻ കടലിലെ ഒരു സ്വതന്ത്ര ദ്വീപസമൂഹമാണ് ബഹാമാസ്. ഇവിടെയുള്ള ബീച്ചുകളെ ലോകത്തിലെ ഏറ്റവും മനോഹരങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. തിളങ്ങുന്ന വെളുത്ത മണലുകളും നീലക്കടലും ശാന്തതയും ഈ ബീച്ചിന്റെ മനോഹാരിത വർധിപ്പിക്കുന്നു.
പ്രകൃതിയുടെ പച്ചപ്പും സമുദ്രത്തിന്റെ സൗന്ദര്യവും ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇവിടം മികച്ച ഓപ്ഷനാണ്. സ്നോർക്കലിംഗ്, ഡൈവിങ്, പിങ്ക് സാൻഡ് ബീച്ച് എന്നിവയും ഇവിടത്തെ പ്രത്യേകതകളാണ്. നവംബർ മുതൽ ഏപ്രിൽ വരെയാണ് ബഹാമാസ് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ഇന്ത്യക്കാർക്ക് ബഹാമാസിലേക്ക് വിസ വേണ്ടതല്ല (90 ദിവസം വരെ).