Bengaluru Travel: ബെംഗളൂരുവില്‍ നിന്ന് നാട്ടിലെത്താന്‍ ഈ റൂട്ടാണ് എളുപ്പം; യാത്ര ഇതുവഴി മതി
Bangalore to Kerala Easy Road Route Best Driving Route: ട്രെയിനുകളുടെയും ബസ്സുകളുടെയുമെല്ലാം അഭാവം മലയാളികളുടെ യാത്ര അനിശ്ചിതത്വത്തിലാക്കും. എന്നാല്‍ എങ്ങനെയെങ്കിലും നാട്ടിലെത്തിയല്ലേ പറ്റൂ? അതിനാല്‍, ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് വരാനായി തിരഞ്ഞെടുക്കാവുന്ന എളുപ്പമുള്ള റൂട്ട് പരിചയപ്പെടാം. പരിഗണിക്കാവുന്ന പ്രധാന പാതകള്‍ ചുവടെ കൊടുത്തിരിക്കുന്നു.
ഉത്സവകാലത്താണ് ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവരുടെയും പോകുന്നവരുടെയും തിരക്ക് വലിയതോതില്‍ അനുഭവപ്പെടുക. ട്രെയിനുകളുടെയും ബസ്സുകളുടെയുമെല്ലാം അഭാവം മലയാളികളുടെ യാത്ര അനിശ്ചിതത്വത്തിലാക്കും. എന്നാല്‍ എങ്ങനെയെങ്കിലും നാട്ടിലെത്തിയല്ലേ പറ്റൂ? അതിനാല്‍, ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് വരാനായി തിരഞ്ഞെടുക്കാവുന്ന എളുപ്പമുള്ള റൂട്ട് പരിചയപ്പെടാം.
നാട്ടിലേക്കെത്താന്‍ ഭൂരിഭാഗം ആളുകളും തിരഞ്ഞെടുക്കുന്നത് സ്വന്തം വാഹനങ്ങളായിരിക്കും. തിക്കിലും തിരക്കിലും പെടേണ്ടാ, മറ്റുള്ളവര്‍ക്ക് വേണ്ടി കാത്തുനില്‍ക്കേണ്ടാ തുടങ്ങി ഒട്ടേറെ ഗുണങ്ങള്‍ സ്വന്തം വാഹനങ്ങള്‍ ഓടിക്കുന്നത് കൊണ്ട് ലഭിക്കും. എന്നിരുന്നാലും യാത്രാ സമയം എല്ലായിടത്തും ഒരുപോലെയാണല്ല? എന്നാല്‍ സ്വന്തം വാഹനത്തിലാകുമ്പോള്‍ ഇടയ്ക്കിടെ നിര്‍ത്തി റെസ്‌റ്റൊക്കെ എടുത്ത് വരാനുള്ള സൗകര്യവും ലഭിക്കുന്നുണ്ട്.
ട്രെയിന്‍, ഫ്‌ളൈറ്റ് ഇവയൊന്നുമല്ലാതെ നാട്ടിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് നിങ്ങളെങ്കില്‍ നല്ല റോഡ് നോക്കി, ഒറ്റയടിക്ക് ഇങ്ങോട്ട് പിടിക്കാം. എന്നാല്‍ അതില്‍ ഏറ്റവും ദൂരം കുറഞ്ഞതും വലിയ ട്രാഫിക് ഇല്ലാത്തതുമായ റോഡുകളിലൂടെ വേണം എപ്പോഴും യാത്ര ചെയ്യാന്‍, ബെംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് വരുമ്പോള്‍ സുഗമമായ യാത്ര സമ്മാനിക്കുന്ന റോഡുകള്‍ ഏതെല്ലാമാണെന്ന് നിങ്ങള്‍ക്കറിയാമോ?
അറിയില്ലെങ്കില്‍ ഒരു കുഴപ്പവുമില്ല, നല്ല റോഡ് ഏതാണെന്നും എപ്പോള്‍ എത്താമെന്നുമെല്ലാം വിശദമായി തന്നെ നമുക്ക് നോക്കാം. റോഡ് മാര്‍ഗമാണ് ബെംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് പോകാന്‍ നിങ്ങള്‍ പ്ലാന്‍ ചെയ്യുന്നതെങ്കില്‍ പരിഗണിക്കാവുന്ന പ്രധാന പാതകള്‍ ചുവടെ കൊടുത്തിരിക്കുന്നു.
ബെംഗളൂരു-സേലം-കോയമ്പത്തൂര്‍-പാലക്കാട്
നാഷണല്‍ ഹൈവേ 44- 544 എന്നിവ വഴിയാണ് ഈ റൂട്ട്. ബെംഗളൂരുവില്‍ നിന്ന് വളരെ എളുപ്പത്തില്‍ കേരളത്തിലെത്താന്‍ സഹായിക്കുന്ന പാതയാണിത്. ഏകദേശം 7 മുതല്‍ 9 മണിക്കൂര്‍ വരെ മാത്രമേ യാത്രയ്ക്കായി വേണ്ടിവരൂ.
ബെംഗളൂരു-മൈസൂരു-ബന്ദിപ്പൂര്‍-വയനാട്
പ്രകൃതി സൗന്ദര്യവും ആസ്വദിച്ച് നാട്ടിലെത്താനാണ് പ്ലാനെങ്കില്‍ ഈ പാതയും തിരഞ്ഞെടുക്കാവുന്നതാണ്. എന്നാല്‍ വനമേഖലയില്‍ രാത്രികാലങ്ങളില്‍ യാത്രയ്ക്ക് നിയന്ത്രണങ്ങളുണ്ട്.
Also Read: Bengaluru Real Estate: ബെംഗളൂരുവില്‍ ആര്‍ക്കും വീട് വേണ്ട, രക്ഷപ്പെട്ടോടുന്നു; നേട്ടം കൊയ്ത് മൈസൂരു
ബെംഗളൂരു-ഹോസൂര്‍-സേലം-തൃശൂര്‍
ദൈര്‍ഘ്യമേറിയ യാത്രയാണ് ഈ റൂട്ട് വഴി സാധ്യമാകുക. എന്നാല്‍ തിരക്കേറ്റിയ സമയങ്ങളില്‍ മറ്റുവഴികളില്ലാതെ വരുമ്പോള്‍ ഈ റൂട്ടും പരിഗണിക്കാവുന്നതാണ്. എന്നാല്‍ അങ്ങനെ മാറ്റിനിര്‍ത്തേണ്ട പാതയുമല്ലിത്. കുറച്ചുകൂടി സമയമെടുത്ത് കാഴ്ചകളെല്ലാം കണ്ട് നാട്ടിലെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ഈ പാത പരിഗണിക്കാം. ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള റോഡ് യാത്രകള്‍ അല്ലെങ്കിലും സൂപ്പറാണല്ലേ?
ട്രെയിന്‍ റൂട്ട് ഇതുമതി
ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിന്‍ മാര്‍ഗമാണ് വരുന്നതെങ്കില്‍ ബെംഗളൂരു-പാലക്കാട് റൂട്ട് തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ഏകദേശം 12 മണിക്കൂറിനുള്ളില്‍ യാത്ര പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നതാണ്. എന്നാല്‍ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉള്ളവര്‍ക്ക് പാലക്കാട് വഴി വരുന്നത് അല്‍പം ബുദ്ധിമുട്ടേറിയ കാര്യമായി തോന്നിയേക്കാം. ഇവര്‍ക്ക് മംഗളൂരു വഴി സര്‍വീസ് നടത്തുന്ന ട്രെയിനുകളും തിരഞ്ഞെടുക്കാവുന്നതാണ്. അപ്പോള്‍ വേഗം പുറപ്പെട്ടോളൂ!