Bengaluru Airport: ബെംഗളൂരു വിമാനത്താവളം ഇനി ‘ജെൻ സി’ വൈബിൽ, യാത്രക്കാർക്ക് സൗകര്യങ്ങളേറെ
Bengaluru Airport's New Gen Z Inspired Social Lounge: ഒത്തുകൂടാനും വിശേഷങ്ങൾ പങ്കുവെക്കാനും കഴിയുന്ന ഒരു സോഷ്യൽ സ്പേസ് ആണിത്. നാഷണൽ ലെവൽ മത്സരത്തിലൂടെയാണ് ഈ സോഷ്യൽ ലോഞ്ചിന്റെ പേര് പോലും തിരഞ്ഞെടുത്തത്.

Bengaluru Airport
യാത്രക്കാർക്ക് പുത്തൻ സൗകര്യങ്ങളുമായി ബെംഗളൂരു വിമാനത്താവളം. ഇനി പഴയ ബോറൻ വെയ്റ്റിംഗ് ഏരിയകൾക്ക് വിട. ജെൻ സി പിള്ളേരെ ലക്ഷ്യമിട്ട് സബ്ബ് വേ ഡൈനറും കഫേയും ഒക്കെയായി ഒരു പുതിയ അനുഭവം ഒരുക്കുകയാണ് ബെംഗളൂരു എയർപോർട്ടിലെ പുതിയ ‘ഗേറ്റ് സെഡ്’ ലോഞ്ച്. ടെർമിനൽ 2-ൽ (T2) 080 ഇന്റർനാഷണൽ ലോഞ്ചിന് സമീപമാണ് രാജ്യത്തെ ആദ്യത്തെ ഇത്തരത്തിലുള്ള സോഷ്യൽ ലോഞ്ച് പ്രവർത്തനമാരംഭിച്ചത്.
യാത്രയെന്നത് വെറും യാത്രയല്ല, അതൊരു ലൈഫ്‌സ്റ്റൈൽ ആണെന്ന് വിശ്വസിക്കുന്നവർക്കായി ബെംഗളൂരു എയർപോർട്ട് നൽകുന്ന ഏറ്റവും പുതിയ അപ്‌ഗ്രേഡാണ് ഈ ലോഞ്ച്. പുതിയ കാലത്തെ യാത്രികരുടെ അഭിരുചികൾക്കനുസരിച്ചാണ് ഇതിന്റെ രൂപകൽപ്പന. വെറുമൊരു വിശ്രമമുറി എന്നതിലുപരി, ഒത്തുകൂടാനും വിശേഷങ്ങൾ പങ്കുവെക്കാനും കഴിയുന്ന ഒരു സോഷ്യൽ സ്പേസ് ആണിത്. നാഷണൽ ലെവൽ മത്സരത്തിലൂടെയാണ് ഈ സോഷ്യൽ ലോഞ്ചിന്റെ പേര് പോലും തിരഞ്ഞെടുത്തത്.
ഗേറ്റ് സെഡ് – പ്രത്യേകതകൾ എന്തെല്ലാം?
ബബിൾ & ബ്രൂ: യാത്രയ്ക്ക് മുൻപ് മനസ്സ് റിലാക്സ് ചെയ്യാൻ പറ്റിയ ഒരു മോഡേൺ കഫേ-ബാർ.
സബ്‌വേ ഡൈനർ: റെട്രോ സ്റ്റൈലിലുള്ള ഈ ഭക്ഷണശാലയിൽ ലൈവ് കൗണ്ടറുകൾ സജ്ജമാണ്.
ദി സിപ്പിംഗ് ലോഞ്ച്: കൂട്ടുകാരുമായി ചില്ല് ചെയ്യാനും പാനീയങ്ങൾ ആസ്വദിക്കാനും പറ്റിയ ശാന്തമായ ഒരിടം.
ALSO READ: ബിരിയാണി മുതൽ ഗുലാബ് ജാമുൻ വരെ! ഈ ട്രെയിനിലെ ഭക്ഷണം കഴിക്കാൻ ആരും ഒന്ന് കൊതിച്ചുപോകും
ആംഫിസോൺ: സിനിമകൾ, സ്പോർട്സ് മത്സരങ്ങൾ എന്നിവ കാണാനും പോപ്പ്-അപ്പ് ഇവന്റുകൾ സംഘടിപ്പിക്കാനും കഴിയുന്ന ആധുനിക ആംഫി തിയേറ്റർ.
ജോലി ചെയ്യുന്നവർക്കായി ഹൈ-സ്പീഡ് ‘വൈഫൈയും’ചാർജിംഗ് പോയിന്റുകളും ഇവിടെയുണ്ട്. യാത്രക്കാരെ സഹായിക്കാനായി എഐ അധിഷ്ഠിത നാവിഗേഷൻ സിസ്റ്റവും സജ്ജീകരിച്ചിട്ടുണ്ട്.
വെറുമൊരു വെയിറ്റിംഗ് ഏരിയ എന്നതിലുപരി, ആളുകൾക്ക് പരസ്പരം സംസാരിക്കാനും ജോലി ചെയ്യാനും കഴിയുന്ന ഓപ്പൺ ഡിസൈനാണ് ഇതിന്റേത്.