Mandovi Express Food: ബിരിയാണി മുതൽ ഗുലാബ് ജാമുൻ വരെ! ഈ ട്രെയിനിലെ ഭക്ഷണം കഴിക്കാൻ ആരും ഒന്ന് കൊതിച്ചുപോകും
Mandovi Express Train Food Menu: കൊങ്കൺ പാതയിലെ മനോഹരമായ കാഴ്ചകൾക്കൊപ്പം, നാവില്‍ കപ്പലോടിക്കുന്ന രുചിക്കൂട്ടുകൾ കൂടി ചേരുമ്പോൾ ഈ യാത്ര ഒരു ഒന്നൊന്നര അനുഭവമായി മാറും.
നമ്മൾ എല്ലാവരും ഒരിക്കലെങ്കിലും ട്രെയിനിൽ യാത്ര ചെയ്തിട്ടുണ്ടാകും. എന്നാൽ ട്രെയിൻ യാത്രയിലെ ഭക്ഷണം കഴിക്കാൻ എല്ലാവർക്കും ഒരു മടിയാണ്. ഇതിനു പ്രധാന കാരണം വൃത്തിയില്ലാത്ത ഭക്ഷണമാണ്. എന്നാൽ റെസ്റ്റോറന്റിനെപ്പോലും വെല്ലുന്ന രീതിയിൽ വിഭവസമൃദ്ധമായ ഭക്ഷണം വിളമ്പുന്ന ഒരു ട്രെയിൻ നമ്മുടെ രാജ്യത്ത് സർവീസ് നടത്തുന്നുണ്ട്. ഒരിക്കലെങ്കിലും എല്ലാവരും യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന “കൊങ്കൺ റെയിൽവേയുടെ ഭക്ഷണ രാജ്ഞി” എന്ന് വിളിക്കുന്ന മാണ്ഡവി എക്സ്പ്രസ് ആണ് ഈ ട്രെയിൻ.
ഏറ്റവും ജനപ്രിയമായ ട്രെയിനുകളിലൊന്നായ മാണ്ഡവി എക്‌സ്പ്രസ് മുംബൈ ഛത്രപതി ശിവാജി മഹാരാജ് ടെർമിനലിനും ഗോവയിലെ മഡ്ഗാവിനും ഇടയിൽ ആണ് സർവീസ് നടത്തുന്നത്. കൊങ്കൺ പാതയിലെ മനോഹരമായ കാഴ്ചകൾക്കൊപ്പം, നാവില്‍ കപ്പലോടിക്കുന്ന രുചിക്കൂട്ടുകൾ കൂടി ചേരുമ്പോൾ ഈ യാത്ര ഒരു ഒന്നൊന്നര അനുഭവമായി മാറും.
Also Read:യാത്രകള്‍ മനോഹരമാക്കാൻ പ്രാദേശിക വിഭവങ്ങളും; വന്ദേഭാരത് സ്ലീപ്പർ ട്രെയിനിലെ മെനു ഇങ്ങനെ
രാവിലെ ചൂടുള്ള ഇഡ്ഡലി, വട, ഉപ്പുമാവ്, പോഹ എന്നിവയ്ക്കൊപ്പം നല്ല കടുപ്പത്തിലുള്ള ചായയോ കാപ്പിയോ ലഭിക്കും. ഉച്ചയ്ക്ക് ചിക്കൻ ബിരിയാണിയും താലി മീൽസും. ഉച്ചഭക്ഷണത്തിന് വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ താലി മീൽസും ലഭ്യമാണ്.
രാവിലെ ചൂടുള്ള ഇഡ്ഡലി, വട, ഉപ്പുമാവ്, പോഹ എന്നിവയ്ക്കൊപ്പം നല്ല കടുപ്പത്തിലുള്ള ചായയോ കാപ്പിയോ ലഭിക്കും. ഉച്ചയ്ക്ക് ചിക്കൻ ബിരിയാണിയും താലി മീൽസും. ഉച്ചഭക്ഷണത്തിന് വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ താലി മീൽസും ലഭ്യമാണ്. ഇതിനു പുറമെ മുംബൈക്കാരുടെ പ്രിയപ്പെട്ട വടാപ്പാവ്, സമോസ, കട്ട്‌ലെറ്റ്, ചിക്കൻ ലോലിപോപ്പ്, ഉള്ളിവട എന്നിവയാണ് പ്രധാന വിഭവങ്ങൾ. മധുരപലഹാരങ്ങൾ ഇഷ്ടപ്പെടുന്നവർക്കായി ഗുലാബ് ജാമുനും ഫ്രഷ് ഫ്രൂട്ടുകളും റെഡിയാണ്.