Munnar Travel: മൂന്നാറിൽ തണുപ്പ് തുടങ്ങി മക്കളേ… താപനില 10 ഡിഗ്രിയിൽ താഴെ; വേഗം വിട്ടോളൂ
Munnar Winter Season Travel Guide: വാരാന്ത്യങ്ങളിലോ അവധി ദിവസങ്ങളിലോ മൂന്നാറിലേക്ക് ഒരു അടിപൊളി ട്രിപ്പ് പ്ലാൻ ചെയ്യുന്നവർ അവിടുത്തെ നിലവിലെ കാലാവസ്ഥ കൂടി അറിഞ്ഞിരിക്കേണ്ടതാണ്. മൂന്നാറിലെ ഏറ്റവും തണുപ്പ് അനുഭവപ്പെടുന്ന പ്രദേശങ്ങളാണ് കാന്തല്ലൂരും വട്ടവടയും. തണുപ്പിനൊപ്പം ആപ്പിൾ, സ്ട്രോബെറി തോട്ടങ്ങളും ശീതകാലത്ത് സന്ദർശിക്കാമെന്നതാണ് അവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. സുന്ദരമായ മഞ്ഞുമൂടിയ മലനിരകളും സൂര്യോദയവും കാണാൻ പുലർച്ചെ തന്നെ ടോപ്പ് സ്റ്റേഷനിലോ ഗ്യാപ്പ് റോഡിലോ എത്തേണ്ടതാണ്.
മൂന്നാറിൽ ശീതകാലത്തിന് തുടക്കം കുറിക്കുന്നതായി റിപ്പോർട്ട്. താപനില 10ന് താഴേക്ക് അടുത്തുകൊണ്ടിരിക്കുന്ന പ്രഭാതങ്ങളും, അടുത്തു നിൽക്കുന്ന ആളെപ്പോലും കാണാനാകാത്ത മഞ്ഞുമാണ് സഞ്ചാരികളെ വരും ദിവസങ്ങളിൽ കാത്തിരിക്കുന്നത്. വാരാന്ത്യങ്ങളിലോ അവധി ദിവസങ്ങളിലോ മൂന്നാറിലേക്ക് ഒരു അടിപൊളി ട്രിപ്പ് പ്ലാൻ ചെയ്യുന്നവർ അവിടുത്തെ നിലവിലെ കാലാവസ്ഥ കൂടി അറിഞ്ഞിരിക്കേണ്ടതാണ്. മൂന്നാറിലെ ഏറ്റവും തണുപ്പ് അനുഭവപ്പെടുന്ന പ്രദേശങ്ങളാണ് കാന്തല്ലൂരും വട്ടവടയും. തണുപ്പിനൊപ്പം ആപ്പിൾ, സ്ട്രോബെറി തോട്ടങ്ങളും ശീതകാലത്ത് സന്ദർശിക്കാമെന്നതാണ് അവിടുത്തെ ഏറ്റവും വലിയ പ്രത്യേകത.
സുന്ദരമായ മഞ്ഞുമൂടിയ മലനിരകളും സൂര്യോദയവും കാണാൻ പുലർച്ചെ തന്നെ ടോപ്പ് സ്റ്റേഷനിലോ ഗ്യാപ്പ് റോഡിലോ എത്തേണ്ടതാണ്. മഴ ശമിച്ചതോടെ, കഠിനമായ തണുപ്പാണ് നിലവിൽ മൂന്നാറിൽ അനുഭവപ്പെടുന്നത്. ഏതാണ് ശൈത്യകാലം ഔദ്യോഗികമായി എത്തിയിരിക്കുന്നു എന്നുതന്നെ പറയാം. വ്യാഴാഴ്ച പുലർച്ചെ മൂന്നാർ ടൗണിലും നല്ലതണ്ണിയിലും താപനില 6 ഡിഗ്രി സെൽഷ്യസിലേക്ക് താഴെയാണ് രേഖപ്പെടുത്തിയത്. ഈ സീസണിൽ ഇവിടെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ താപനിലയാണിത്.
ALSO READ: നീലക്കുറിഞ്ഞി ഇനിയും കാണാം…; മീശപ്പുലിമലയിലേക്ക് വിട്ടോ
വർഷാവസാന അവധിക്കാല യാത്രകൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക്, ഏറ്റവും അനുയോജ്യമായ സമയമാണിത്. കാരണം മൂന്നാറിൽ ഈ സമയത്ത് ആളുകൾ എത്തുന്നത് കുറവായിരിക്കും. ഡിസംബർ ജനുവരി മാസത്തിൽ വളരെ തിരക്ക് കൂടാനും സാധ്യതയുണ്ട്. അതിനാൽ യാത്ര നേരത്തെയാക്കുന്നത് പ്രകൃതിയെയും ശീതകാലത്തെ ആസ്വദിക്കാനും കൂടുതൽ അവസരം ലഭിക്കും.
തേയിലത്തോട്ടങ്ങളിൽ അതിശൈത്യം
കുണ്ടലയിലും മാട്ടുപ്പെട്ടിയിലും കുറഞ്ഞ താപനില 8 ഡിഗ്രി സെൽഷ്യസാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. അതേസമയം, ലക്കാട്, ചെണ്ടുവര, ചിട്ടു വര, തെന്മല, ലെച്ചമി തുടങ്ങിയ ഉൾപ്രദേശങ്ങളിലെ തോട്ടം മേഖലകളിൽ അതിലും കഠിനമായ തണുപ്പാണ് അനുഭവപ്പെട്ടതെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇവിടെ താപനില 5 ഡിഗ്രി സെൽഷ്യസിനും താഴേക്ക് പോയതായി റിപ്പോർട്ടുകളുണ്ട്. ഈ സീസണിലെ ശൈത്യകാല അനുഭവം പൂർണ്ണമായി ആസ്വദിക്കാൻ, അതിരാവിലെ തന്നെ ഈ സ്ഥലങ്ങളിലേക്ക് യാത്ര തിരിക്കുന്നതാണ് അനുയോജ്യം.
മുന്നാറിലെ ശൈത്യകാല പ്രവചനം
പകൽ സമയങ്ങളിൽ 20°C മുതൽ 25°C വരെ താപനില നിലനിൽക്കുന്നതിനാൽ കാലാവസ്ഥ സുഖകരമായി തുടരുന്നുണ്ടെങ്കിലും, കഴിഞ്ഞ രണ്ട് ദിവസങ്ങളായി രാത്രികളിലും പുലർച്ചെയും കഠിനമായ തണുപ്പാണ് ഇടുക്കിയിലെ പല മേഖലകളിലും അനുഭവപ്പെടുന്നത്. വൈകുന്നേരങ്ങളിലാകട്ടെ, അതികഠിനമായ മൂടൽമഞ്ഞാണ് മലനിരകളെ പൊതിയുന്നത്. നിലവിലെ കാലാവസ്ഥാ സാഹചര്യങ്ങൾ തുടരുകയാണെങ്കിൽ, അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ മൂന്നാറിലെ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിനും താഴേക്ക് പോകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ
വിലയിരുത്തുന്നു.
English Summary:
Munnar hill station recorded its lowest temperature of the season so far, with mercury levels plunging to 6 °C in Munnar town and Nallathanni early Thursday morning.