AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Meesapulimala Neelakurinji: നീലക്കുറിഞ്ഞി ഇനിയും കാണാം…; മീശപ്പുലിമലയിലേക്ക് വിട്ടോ, സമയവും പ്രവേശന നിരക്കും

Meesapulimala Neelakurinji Spot Travel Guide: പ്രകൃതിസ്നേഹികൾക്കും ട്രെക്കിംഗ് പ്രേമികൾക്കും ഒന്നാന്തരം അവസരമൊരുക്കുകയാണ് നമ്മുടെ സ്വന്തം ചാർളി സിനിമയിലൂടെ പ്രശസ്തമായ മീശപ്പുലിമല. മഞ്ഞിൻ താഴ്‌വരകളെ നീലപ്പട്ടു ചാർത്തുന്ന നീലക്കുറിഞ്ഞി വസന്തം കാണാനും സമുദ്രനിരപ്പിൽ നിന്ന് 8,640 അടി ഉയരമുള്ള കൊടുമുടി കീഴടക്കാനും ആഗ്രഹിക്കുന്നവർക്ക് നേരെ മീശപ്പുലിമലയിലേക്ക് വണ്ടിവിടാം. എട്ട് മലനിരകളിലൂടെയുള്ള മനോഹരമായ ട്രെക്കിംഗിന് പേരുകേട്ട, പശ്ചിമഘട്ടത്തിലെ രണ്ടാമത്തെ ഏറ്റവും ഉയർന്ന ഈ കൊടുമുടിയാണ് മീശപ്പുലിമല.

Meesapulimala Neelakurinji: നീലക്കുറിഞ്ഞി ഇനിയും കാണാം…; മീശപ്പുലിമലയിലേക്ക് വിട്ടോ, സമയവും പ്രവേശന നിരക്കും
NeelakurinjiImage Credit source: Rithwik photography/Moment/Getty Images
Neethu Vijayan
Neethu Vijayan | Published: 30 Oct 2026 | 01:44 PM

മൂന്നാറിന്റെ ഭംഗി ആസ്വദിക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ ഏറെയും. ദിവസേന ലക്ഷകണക്കിന് സഞ്ചാരികൾ ഒഴുകിയെത്തുന്ന കേരളത്തിൻ്റെ കശ്മീരാണ് നമ്മുടെ സ്വന്തം ഇടുക്കിയിലെ മൂന്നാർ. ഇക്കഴിഞ്ഞ രണ്ടുമാസം മൂന്നാറിലേക്ക് പോകാൻ സഞ്ചാരികൾക്ക് കാരണങ്ങൾ നിരവധിയായിരുന്നു. ഒന്ന് നീലകുറിഞ്ഞി രണ്ട് യാത്രയ്ക്ക് അനുയോജ്യമായ കാലാവസ്ഥ. എന്നാൽ മിക്ക സ്ഥലങ്ങളിലും നീലക്കുറിഞ്ഞി വസന്തം കഴിഞ്ഞ മാസം അവസാനത്തോടെ തന്നെ അവസാനിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ നിലക്കുറിഞ്ഞി കാണാൻ കഴിയാത്തവർക്ക് വീണ്ടുമൊരു സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്.

പ്രകൃതിസ്നേഹികൾക്കും ട്രെക്കിംഗ് പ്രേമികൾക്കും ഒന്നാന്തരം അവസരമൊരുക്കുകയാണ് നമ്മുടെ സ്വന്തം ചാർളി സിനിമയിലൂടെ പ്രശസ്തമായ മീശപ്പുലിമല. മഞ്ഞിൻ താഴ്‌വരകളെ നീലപ്പട്ടു ചാർത്തുന്ന നീലക്കുറിഞ്ഞി വസന്തം കാണാനും സമുദ്രനിരപ്പിൽ നിന്ന് 8,640 അടി ഉയരമുള്ള കൊടുമുടി കീഴടക്കാനും ആഗ്രഹിക്കുന്നവർക്ക് നേരെ മീശപ്പുലിമലയിലേക്ക് വണ്ടിവിടാം. എട്ട് മലനിരകളിലൂടെയുള്ള മനോഹരമായ ട്രെക്കിംഗിന് പേരുകേട്ട, പശ്ചിമഘട്ടത്തിലെ രണ്ടാമത്തെ ഏറ്റവും ഉയർന്ന ഈ കൊടുമുടിയാണ് മീശപ്പുലിമല.

ALSO READ: വന്ദേ ഭാരതും അമൃത് ഭാരതും തമ്മിലുള്ള വ്യത്യാസം എന്ത്?

ട്രെക്കിംഗ് വിവരങ്ങളും ടിക്കറ്റ് നിരക്കും

സാധാരണ മൂന്നാറിലേക്ക് പോകുന്നതുപോലെയല്ല മീശപ്പുലിമലയിലേക്കുള്ള യാത്ര. അവിടെ സർക്കാരിൻ്റെയും ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിൻ്റെയും കർശനമായ നിർദ്ദേശങ്ങൾ പാലിക്കണം. സൈലന്റ് വാലി എസ്റ്റേറ്റ് വഴിയുള്ള, കേരള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ഒരുക്കുന്ന വാഹനത്തിൽ വിനോദസഞ്ചാരികൾക്ക് മീശപ്പുലിമല ബേസ് ക്യാമ്പിലെത്താം. അവിടെ നിന്നാണ് കാഴ്ചകൾ ആസ്വദിച്ചുകൊണ്ടുള്ള യാത്ര തുടങ്ങുന്നത്. ഏകദേശം അഞ്ച് കിലോമീറ്റർ ദൂരം ഓഫ്‌റോഡ് യാത്രയുണ്ട്. ഇതിനായി 1,416 രൂപ നിരക്കിൽ 4 മണിക്കൂർ ദൈർഘ്യമുള്ള ഒരു പ്രത്യേക പാക്കേജ് വനം വകുപ്പ് ഒരുക്കിയിട്ടുണ്ട്.

യാത്ര, ലഘുഭക്ഷണം, ഗൈഡിന്റെ സേവനം എന്നിവ ഇതിൽ ഉൾപ്പെടുന്നതാണ് ഈ നിരക്ക്. ഏത് പ്രായത്തിലുള്ളവർക്കും ഈ ട്രെക്കിങ്ങിൽ പങ്കെടുക്കാമെന്നുള്ളത് വളരെ വലിയ പ്രത്യേകതയാണ്. നിലവിൽ നീലക്കുറിഞ്ഞി കാണുന്നതിനായി ഒരു ദിവസം പരമാവധി 750 പേർക്ക് മാത്രമേ മീശപ്പുലിമലയിലേക്ക് പ്രവേശനം അനുവദിക്കൂ. രാവിലെ ആറ് മണി മുതൽ ബേസ് ക്യാമ്പിൽ നിന്നും റോഡോ വാലിയിൽ നിന്നും ട്രെക്കിംഗ് ആരംഭിക്കും.

യാത്രക്കാർ ശ്രദ്ധിക്കേണ്ടത്

12 വർഷത്തിലൊരിക്കൽ വിരിഞ്ഞ് മലനിരകളെ നീലപ്പട്ടു ചാർത്തുന്ന നീലക്കുറിഞ്ഞി പശ്ചിമഘട്ടത്തിന്റെ അപൂർവ്വമായ ജൈവസമ്പത്തുകൂടിയാണ്. ഓരോ തവണ പൂത്തതിനു ശേഷവും വിത്തുകൾ വിതറി സ്വയം നശിച്ചുപോകുന്ന കുറിഞ്ഞി ചെടികൾ വീണ്ടും മുളച്ചുവരാൻ നീണ്ട 12 വർഷങ്ങൾ കാത്തിരിക്കണം. ഈ അപൂർവ്വ സസ്യത്തെ സംരക്ഷിക്കുന്നതിനായി വനംവകുപ്പും ഗവൺമെന്റും കർശനമായ നിയമങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

സഞ്ചാരികൾ നീലക്കുറിഞ്ഞി ചെടികൾ വേരോടെ പിഴുതെടുക്കുകയോ, പൂക്കൾ പറിച്ചെടുക്കുകയോ ചെയ്യുന്നത് കർശനമായി നിരോധിച്ചിരിക്കുന്ന കാര്യമാണ്. വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾ വണ്ണിൽ പെട്ട സസ്യമാണ് നീലക്കുറിഞ്ഞി. പൂക്കളും ചെടികളും പറിക്കുന്നതും നശിപ്പിക്കുന്നതും 25,000 രൂപ പിഴയും മൂന്ന് വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്. ചെടികൾ നശിപ്പിച്ചാൽ കർശന നടപടിയെടുക്കുമെന്ന കാര്യം ഉറപ്പാണ്.

English Summary:

The second-highest peak in the Western Ghats, known for its 8-hill panoramic high-altitude trek, Meeshapulimala. Now, it has another spectacle for visitors, the rare neelakurinji flowers.

Follow Us