AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

De-Reserved Coaches Train: റിസർവ്ഡ് ടിക്കറ്റ് ഇല്ലെങ്കിലും ഈ ട്രെയിനുകളിലെ സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്യാം

De-Reserved Coaches Train Speciality: ടിക്കറ്റ് നേരത്തെ റിസർവ് ചെയ്തിട്ടില്ലെങ്കിലും സ്ലീപ്പർ കോച്ചുകളിൽ യാത്ര ചെയ്യാൻ പറ്റുന്ന ഒരു സംവിധാനം നമ്മുടെ റെയിൽവേയ്ക്കുണ്ടെന്ന് എത്ര പേർക്ക് അറിയാം. അതാണ് ഡീ റിസർവ്ഡ് കോച്ചുകൾ. തിരക്കുപിടിച്ച ജീവിതത്തിൽ ടിക്കറ്റ് കിട്ടാതെ നെട്ടോട്ടം ഓടുമ്പോൾ ഇത് വലിയൊരു സമാധാനമാണ്.

De-Reserved Coaches Train: റിസർവ്ഡ് ടിക്കറ്റ് ഇല്ലെങ്കിലും ഈ ട്രെയിനുകളിലെ സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്യാം
TrainImage Credit source: PTI
neethu-vijayan
Neethu Vijayan | Published: 29 Aug 2025 21:53 PM

രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോ​ഗിക്കുന്ന പൊതു​ഗതാ​ഗതമാണ് ട്രെയിൻ. എങ്കിലും ട്രെയിൻ യാത്ര തിരഞ്ഞെടുക്കുമ്പോഴുള്ള ഏറ്റവും വലിയ വെല്ലുവിളി ടിക്കറ്റ് കിട്ടുക എന്നതാണ്. യാത്ര നേരത്തെ പ്ലാൻ ചെയ്തത് ആണെങ്കിൽ അതിനനുസരിച്ച് ബുക്ക് ചെയ്യാം. എന്നാൽ പെട്ടെന്നുള്ള യാത്രയാണെങ്കിൽ ടിക്കറ്റ് കിട്ടുക എത്ര എളുപ്പമല്ല. പ്രത്യേകിച്ച് ഉത്സവ സീസണുകളിൽ. ഇത്തരത്തിൽ തലേദിവസം തൽക്കാൽ ടിക്കറ്റിനായി ഓടുന്നവരാണ് അധികവും.

എന്നാൽ ടിക്കറ്റ് നേരത്തെ റിസർവ് ചെയ്തിട്ടില്ലെങ്കിലും സ്ലീപ്പർ കോച്ചുകളിൽ യാത്ര ചെയ്യാൻ പറ്റുന്ന ഒരു സംവിധാനം നമ്മുടെ റെയിൽവേയ്ക്കുണ്ടെന്ന് എത്ര പേർക്ക് അറിയാം. അതാണ് ഡീ റിസർവ്ഡ് കോച്ചുകൾ. തിരക്കുപിടിച്ച ജീവിതത്തിൽ ടിക്കറ്റ് കിട്ടാതെ നെട്ടോട്ടം ഓടുമ്പോൾ ഇത് വലിയൊരു സമാധാനമാണ്.

എന്നാൽ എക്സ്പ്രസ് ട്രെയിനുകളിൽ മാത്രമാണ് ഇങ്ങനൊരു സൗകര്യം ഒരുക്കിയിട്ടുള്ളത്. കൂടാതെ ചില പ്രത്യേക സ്റ്റേഷനുകൾക്ക് ഇടയിലായാണ് റിസർവ്ഡ് ടിക്കറ്റ് ഇല്ലാത്ത യാത്രക്കാർക്ക് സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്യാൻ അനുവദിക്കുക. ഈ ട്രെയിനുകളിലേക്ക് യാത്രക്കാർക്ക് സ്റ്റേഷനിൽ നിന്നു തന്നെ ഡി റിസർവ്ഡ് ടിക്കറ്റുകൾ വാങ്ങാവുന്നതാണ്. സീസൺ ടിക്കറ്റ് ഉള്ളവർക്കും ഇത്തരം കോച്ചുകളിൽ യാത്ര ചെയ്യാൻ അനുവാദമുണ്ട്.

ദക്ഷിണ റെയിൽവേയിൽ ഡി റിസർവ്ഡ് കോച്ചുകൾ ഉള്ള ട്രെയിനുകളും ഡീ റിസർവ് ചെയ്ത കോച്ചുകളുടെയും വിവരം പരിശോധിക്കാം.

16382 (കന്യാകുമാരി – പുണെ എക്സ്പ്രസ്): കന്യാകുമാരി മുതൽ എറണാകുളം ടൗൺ വരെ എസ് 5 കോച്ച്, കന്യാകുമാരി മുതൽ പാലക്കാട് വരെ എസ് 6 കോച്ച്.

12624 (തിരുവനന്തപുരം സെൻട്രൽ – ചെന്നൈ സെൻട്രൽ സൂപ്പർ ഫാസ്റ്റ്): തിരുവനന്തപുരം സെൻട്രൽ മുതൽ എറണാകുളം ടൗൺ വരെ എസ് 7 കോച്ച്

16629 (തിരുവനന്തപുരം സെൻട്രൽ – മംഗളൂരു സെൻട്രൽ എക്സ്പ്രസ്): തിരുവനന്തപുരം സെൻട്രൽ മുതൽ കോട്ടയം വരെ എസ് 8 കോച്ച്, കണ്ണൂർ മുതൽ മംഗളൂരു സെൻട്രൽ വരെ എസ് 9 കോച്ച്

16347 (തിരുവനന്തപുരം സെൻട്രൽ – മംഗളൂരു സെൻട്രൽ എക്സ്പ്രസ്): കോഴിക്കോട് മുതൽ മംഗളൂരു സെൻട്രൽ വരെ എസ് 8 കോച്ച്

22640 (ആലപ്പുഴ – ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ്): ആലപ്പുഴ മുതൽ പാലക്കാട് ജംഗ്ഷൻ വരെ എസ് 7 കോച്ച്

12601 (ചെന്നൈ സെൻട്രൽ – മംഗളൂരു സെൻട്രൽ സൂപ്പർഫാസ്റ്റ് ): കോഴിക്കോട് മുതൽ മംഗളൂരു സെൻട്രൽ വരെ എസ് 8, എസ് 9 കോച്ചുകൾ.

12602 (മംഗളൂരു സെൻട്രൽ – ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ്): മംഗളൂരു സെൻട്രൽ മുതൽ കോഴിക്കോട് വരെ എസ് 8, എസ് 9 കോച്ചുകൾ

16630 (മംഗളൂരു സെൻട്രൽ – ട്രിവാൻഡ്രം സെൻട്രൽ എക്സ്പ്രസ്): കോട്ടയം മുതൽ തിരുവനന്തപുരം സെൻട്രൽ വരെ എസ് 6 കോച്ച്

16348 (മംഗളൂരു സെൻട്രൽ – ട്രിവാൻഡ്രം സെൻട്രൽ എക്സ്പ്രസ്): മംഗളൂരു സെൻട്രൽ മുതൽ കോഴിക്കോട് വരെ എസ് 8 കോച്ച്

22638 (മംഗളൂരു സെൻട്രൽ – ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ്): ഈ റോഡ് മുതൽ ചെന്നൈ സെൻട്രൽ വരെ എസ് 9 കോച്ച്

20635 (ചെന്നൈ എഗ്മോർ – കൊല്ലം സൂപ്പർഫാസ്റ്റ്): തിരുനെൽവേലി ജംഗ്ഷൻ മുതൽ കൊല്ലം ജംഗ്ഷൻ വരെ എസ് 10, എസ് 11 കോച്ചുകൾ

20636 (കൊല്ലം – ചെന്നൈ എഗ്മോർ സൂപ്പർഫാസ്റ്റ്): കൊല്ലം ജംഗ്ഷൻ മുതൽ തിരുനെൽവേലി ജംഗ്ഷൻ വരെ എസ് 11 കോച്ച്

22637 (ചെന്നൈ സെൻട്രൽ – മംഗളൂരു സെൻട്രൽ സൂപ്പർഫാസ്റ്റ്): ചെന്നൈ സെൻട്രൽ മുതൽ സേലം ജംഗ്ഷൻ വരെ എസ് 4 കോച്ച്