AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Cheapest Market In India: യാത്രയിൽ ഈ സ്ഥലങ്ങൾ മറക്കല്ലേ…; ഇതാണ് രാജ്യത്തെ ഏറ്റവും വിലക്കുറഞ്ഞ മാർക്കറ്റുകൾ

Cheapest Market In India Must Visit: ട്രെൻഡി വസ്ത്രങ്ങൾ മുതൽ പരമ്പരാഗത കരകൗശല വസ്തുക്കൾ വരെ ബജറ്റിന് ലഭിക്കുന്ന ചില സ്ഥലങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. സരോജിനി നഗർ, ജോഹാരി ബസാർ തുടങ്ങി നിരവധി സ്ഥലങ്ങളാണ് നമ്മുടെ രാജ്യത്തുള്ളത്.

Cheapest Market In India: യാത്രയിൽ ഈ സ്ഥലങ്ങൾ മറക്കല്ലേ…; ഇതാണ് രാജ്യത്തെ ഏറ്റവും വിലക്കുറഞ്ഞ മാർക്കറ്റുകൾ
Sarojini NagarImage Credit source: social Media
neethu-vijayan
Neethu Vijayan | Published: 30 Aug 2025 21:49 PM

ഷോപ്പിംഗ് ഇഷ്ടമല്ലാത്തവരായി ആരാണുള്ളത്. അതിന് എത്ര രൂപ വേണമെങ്കിലും മുടക്കാൻ നമ്മൾ തയ്യാറാണ്. ചിലർക്ക് വസ്ത്രങ്ങൾ, ഫോണുകൾ, ഷൂസുകൾ, സൗന്ദര്യ വർദ്ധക വസ്തുകൾ എന്നിങ്ങനെ ഷോപ്പിം​ഗ് ചെയ്യാൻ താല്പര്യം പലർക്കും പലതിനോടാണ്. എന്നാൽ കേട്ടോളൂ, ട്രെൻഡി വസ്ത്രങ്ങൾ മുതൽ പരമ്പരാഗത കരകൗശല വസ്തുക്കൾ വരെ ബജറ്റിന് ലഭിക്കുന്ന ചില സ്ഥലങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. നിങ്ങൾ പല സ്ഥലങ്ങളിൽ യാത്ര ചെയ്യുന്നവരാകാം. എങ്കിൽ ഒരിക്കലെങ്കിലും ഈ വഴി പോകുമ്പോൾ ഈ മാർക്കറ്റുകളിൽ ഒന്ന് കയറാതെ പോകരുത്.

സരോജിനി നഗർ, ജോഹാരി ബസാർ തുടങ്ങി നിരവധി സ്ഥലങ്ങളാണ് നമ്മുടെ രാജ്യത്തുള്ളത്. ഇത്തരത്തിൽ വിലകുറവിൽ സാധനങ്ങൾ ലഭ്യമാകുന്ന ഇന്ത്യയിലെ ചില മാർക്കറ്റുകൾ പരിചയപ്പെടാം.

സരോജിനി നഗർ മാർക്കറ്റ്, ഡൽഹി

ദക്ഷിണ ഡൽഹിയിൽ (സരോജിനി നഗർ മെട്രോ സ്റ്റേഷൻ) സ്ഥിതി ചെയ്യുന്ന ഈ മാർക്കറ്റിൽ നിങ്ങൾ വിചാരിക്കുന്നതിലും അധികം വിലക്കറവിലാണ് സാധനങ്ങൾ ലഭിക്കുന്നത്. വസ്ത്രങ്ങൾ, ആക്‌സസറികൾ, ചെരുപ്പുകൾ, വീട്ടുപകരണങ്ങൾ എന്നിങ്ങനെ ഉപ്പ് തൊട്ട് കർപ്പൂരം വരെ നിങ്ങളുടെ ബജറ്റിൽ ലഭ്യമാണ്. വിലക്കുറവിൻ്റെ കാര്യത്തിൽ വളരെ പ്രശസ്തമാണ് ഈ മാർക്കറ്റ്. സരോജിനി നഗർ കൂടുതലും സ്ത്രീകൾക്ക് വേണ്ടിയുള്ളതാണെന്ന് പൊതുവേ ഒരു പ്രചാരണമുണ്ട്. എന്നാൽ ഇവിടെ പുരുഷന്മാർക്ക ആവശ്യമായതും ലഭ്യമാണ്. 50-100 രൂപയിൽ തുടങ്ങുന്ന വസ്ത്ര വ്യാപാരമാണ് ഇവിടെ നടക്കുന്നത്.

ചാന്ദ്‌നി ചൗക്ക്, ഡൽഹി

ഡൽഹിയുടെ പാരമ്പര്യം വിളിച്ചോതുന്ന ഒരിടമാണ് ചാന്ദ്‌നി ചൗക്ക്. പഴയ ഡൽഹിയുടെ സൗന്ദര്യം ആസ്വദിക്കാൻ നേരെ ഇങ്ങോട്ടേക്ക് പോകാം. അതോടൊപ്പം ചാന്ദ്‌നി ചൗക്കിലെ ഷോപ്പിംഗ് അതിമനോഹരമാണ്. വളരെ തിരക്കേറിയ ഒരു മാർക്കറ്റാണിത്. കാരണം മറ്റൊന്നുമല്ല, ഇവിടുത്തെ വിലക്കുറവ് തന്നെയാണ്. വസ്ത്രങ്ങൾ, ആഭരണങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, ഇലക്ട്രോണിക്സ്, സാരികൾ, ലെഹങ്കകൾ തുടങ്ങിയ എല്ലാം ഇവിടെ വിലക്കുറവിൽ ലഭ്യമാണ്. ഇവിടുത്തെ ചില ഭക്ഷണങ്ങളും വളരെ പ്രശസ്തമാണ്.

കൊൽക്കത്തയിലെ ന്യൂ മാർക്കറ്റ്

എസ്പ്ലനേഡ് മെട്രോ സ്റ്റേഷന് സമീപമുള്ള ലിൻഡ്സെ സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന മാർക്കറ്റാണ് ന്യൂ മാർക്കറ്റ്. പരമ്പരാഗത ബംഗാളി സാരികൾ, വസ്ത്രങ്ങൾ, ആഭരണങ്ങൾ, മധുരപലഹാരങ്ങൾ എന്നിങ്ങനെ പുതുതായി ആസ്വദിക്കാൻ നിരവധി ഐറ്റങ്ങളുണ്ട് ഇവിടെ. ന്യൂ മാർക്കറ്റ് എന്നാണ് ഇതിന്റെ പേര്, പക്ഷേ 1874ലാണ് ഇത് സ്ഥാപിതമായത്. 2,000-ത്തിലധികം സ്റ്റാളുകളാണ് ഇവിടെയുള്ളത്. വളരെ തിരക്കേറിയ ഒരു മാർക്കറ്റാണിത്. താങ്ങാനാവുന്ന വിലയിൽ ബംഗാളി കോട്ടൺ, സിൽക്ക് സാരികൾ, സ്വർണ്ണാഭരണങ്ങൾ, സന്ദേശ് പോലുള്ള മധുരപലഹാരങ്ങൾ എന്നിവ വാങ്ങാൻ പറ്റിയ ഇടകൂടിയാണിത്.

ജയ്പൂരിലെ ജോഹാരി ബസാർ

ജയ്പൂരിലെ ഹവാ മഹലിന് സമീപം സ്ഥിതി ചെയ്യുന്ന ജോഹാരി ബസാർ ജീവിതത്തിൽ ഒരിക്കലെങ്കിലും കാണേണ്ട സ്ഥലമാണ്. രാജസ്ഥാനി ആഭരണങ്ങൾ, രത്നക്കല്ലുകൾ, പരമ്പരാഗത തുണിത്തരങ്ങൾ എന്നിവയുടെ വിപുലമായ ശേഖരമാണ് ഇവിടെയുള്ളത്. മീനാകാരി, പോൾക്കി തുടങ്ങിയ ആഭരണങ്ങൾക്ക് പ്രശസ്തമാണ് ഇവിടം.