Delhi Expenses: ഡല്‍ഹിയില്‍ പോകുന്നവര്‍ സൂക്ഷിച്ചോ; എട്ടിന്റെ പണി കാത്തിരിപ്പുണ്ട്

Delhi Living Costs 2026: ഒരു നഗരത്തിലെത്തിക്കഴിഞ്ഞാല്‍ താമസം, ഭക്ഷണം തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി വലിയ തുക തന്നെ പലപ്പോഴും ചെലവഴിക്കേണ്ടതായി വരും. അങ്ങനെയെങ്കില്‍ ഡല്‍ഹി പോലൊരു നഗരത്തില്‍ ചുരുങ്ങിയത് ഒരുദിവസമെങ്കിലും...

Delhi Expenses: ഡല്‍ഹിയില്‍ പോകുന്നവര്‍ സൂക്ഷിച്ചോ; എട്ടിന്റെ പണി കാത്തിരിപ്പുണ്ട്

ഡല്‍ഹി

Published: 

06 Mar 2026 | 01:31 PM

ഡല്‍ഹി യാത്ര ഏവരുടെയും ഒരു സ്വപ്‌നമാണ്. ജീവിതത്തില്‍ ഒരിക്കലെങ്കിലും തലസ്ഥാന നഗരി നേരില്‍ കാണണമെന്ന് ആഗ്രഹിക്കാത്തവര്‍ വിരളം. കേരളത്തില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ധാരാളം ആളുകള്‍ ഡല്‍ഹിയില്‍ ജോലി ചെയ്യുന്നുണ്ട്. ജോലി, വിദ്യാഭ്യാസം എന്നിവയ്ക്ക് പുറമെ വിനോദത്തിനും ബിസിനസ് ആവശ്യങ്ങള്‍ക്കും ഡല്‍ഹിയിലെത്തുന്നവര്‍ ധാരാളം.

ഒരു നഗരത്തിലെത്തിക്കഴിഞ്ഞാല്‍ താമസം, ഭക്ഷണം തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി വലിയ തുക തന്നെ പലപ്പോഴും ചെലവഴിക്കേണ്ടതായി വരും. അങ്ങനെയെങ്കില്‍ ഡല്‍ഹി പോലൊരു നഗരത്തില്‍ ചുരുങ്ങിയത് ഒരുദിവസമെങ്കിലും കഴിയണമെങ്കില്‍ എത്ര രൂപ വേണ്ടിവരുമെന്ന് പരിശോധിച്ചാലോ?

താമസ ചെലവ്

ഡല്‍ഹിയില്‍ പല തരത്തിലുള്ള താമസ സകൗര്യങ്ങള്‍ ലഭ്യമാണ്. 800 രൂപ മുതല്‍ 1,500 വരെ മുടക്കി ബജറ്റ് ഹോട്ടലുകള്‍ അല്ലെങ്കില്‍ ഗസ്റ്റ് ഹൗസുകളില്‍ നിങ്ങള്‍ക്ക് താമസിക്കാവുന്നതാണ്. ഇനി കുറച്ചുകൂടി അതായത് 5,000 രൂപ വരെ ചെലവാക്കാന്‍ തയാറാണെങ്കില്‍ മിഡ് റേഞ്ച് ഹോട്ടലുകളില്‍ തങ്ങാം. ലക്ഷ്വറി ഹോട്ടലുകള്‍ വേണമെങ്കില്‍ 7,000 മുതല്‍ തുക നല്‍കേണ്ടി വരും.

ഒരു മാസം നിങ്ങള്‍ ഇത്തരത്തില്‍ ഹോട്ടലുകളിലും മറ്റും താമസിക്കുകയാണെങ്കില്‍ 24,000 രൂപ മുതല്‍ 4,50,000 രൂപ വരെ താമസത്തിനായി മാത്രം ചെലവഴിക്കേണ്ടി വരും.

Also Read: Delhi Street Shopping: വന്‍ വിലക്കുറവ്, കിടുക്കാച്ചി സാധനങ്ങള്‍; ഡല്‍ഹിയിലെ ഷോപ്പിങ് സ്‌പോട്ടുകളിതാ

ഭക്ഷണം

ഡല്‍ഹിയില്‍ നിന്ന് സ്ട്രീറ്റ് ഫുഡ് കഴിക്കുകയാണെങ്കില്‍ 200 രൂപ മുതല്‍ 500 വരെയേ വേണ്ടിവരികയുള്ളൂ. മിഡ് റസ്റ്റോറന്റുകളിലാണെങ്കില്‍ 1,500 രൂപ വരെ വന്നേക്കാം. ലക്ഷ്വറിയിലാണെങ്കില്‍ 5,000 ത്തിനടുത്തും വരും. അങ്ങനെയെങ്കില്‍ ഏകദേശം 6,000 രൂപ മുതല്‍ 15,000 രൂപ വരെ ഭക്ഷണത്തിനായി മാത്രം ചെലവഴിക്കണം.

ഗതാഗതം

ഡല്‍ഹി മെട്രോ, ടാക്‌സി, ഓട്ടോ, ബസ് എന്നിവയിലെല്ലാം യാത്ര ചെയ്യുകയാണെങ്കില്‍ ഏകദേശം 30,000 രൂപയോളം ചെലവ് പ്രതീക്ഷിക്കാം.

Loading...
Unable to load recommendations.
Follow Us
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ