Devikulam: സീതാ ദേവി നീരാടിയ കുളം; ഇടുക്കിയിലെ ആ രഹസ്യ സങ്കേതം നിങ്ങൾ കണ്ടിട്ടുണ്ടോ
Devikulam Travel Guide 2026: ആരും കേൾക്കാത്ത ചരിത്രവും ഐതിഹ്യവും ഇഴചേർന്നു നിൽക്കുന്ന ഒട്ടനവധി സ്ഥലങ്ങൾ ഇടുക്കിയിലുണ്ട്. അത്തരത്തിലൊരു സ്ഥലമാണ് ഇടുക്കിയെ ദേവികുളം. മൂന്നാറിൽ നിന്ന് ഏകദേശം 7 കിലോമീറ്റർ മാത്രം അകലെയാണ് ദേവികുളം സ്ഥിതി ചെയ്യുന്നത്.
ഇടുക്കിയും മൂന്നാറും നമ്മൾ എത്ര കണ്ടാലും മടുക്കാത്ത ഇടങ്ങളാണ്. എന്നാൽ നമ്മൾ കടന്നുപോകുന്ന വഴികളിൽ ആർക്കും അറിയാത്ത ചില സ്ഥലങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ടാകും. ആരും കേൾക്കാത്ത ചരിത്രവും ഐതിഹ്യവും ഇഴചേർന്നു നിൽക്കുന്ന ഒട്ടനവധി സ്ഥലങ്ങൾ ഇടുക്കിയിലുണ്ട്. അത്തരത്തിലൊരു സ്ഥലമാണ് ഇടുക്കിയെ ദേവികുളം. മൂന്നാറിൽ നിന്ന് ഏകദേശം 7 കിലോമീറ്റർ മാത്രം അകലെയാണ് ദേവികുളം സ്ഥിതി ചെയ്യുന്നത്. ഈ സ്ഥലത്തിന് ‘ദേവികുളം’ എന്ന പേര് ലഭിച്ചതിന് പിന്നിൽ മനോഹരമായൊരു കഥയുണ്ട്. നിങ്ങൾക്ക് അറിയാമോ ആ കഥ…
വനവാസകാലത്ത് ശ്രീരാമനോടൊപ്പം ലക്ഷ്മണനും സീതാദേവിയും ഈ മലനിരകളിൽ എത്തിയിരുന്നതായാണ് വിശ്വാസിക്കപ്പെടുന്നത്. ആ കാലത്ത് ഇവിടെയുള്ള തടാകത്തിൽ സീതാദേവി മുങ്ങിക്കുളിച്ചു എന്നും അതിനാലാണ് ഈ സ്ഥലത്തെ പിന്നീട് ‘ദേവിയുടെ കുളം’ അഥവാ ദേവികുളം എന്ന് വിളിച്ചതെന്നുമാണ് പറയപ്പെടുന്നത്. ഇന്നും ഈ തടാകത്തിലെ ജലം പവിത്രമായിട്ടാണ് പ്രദേശവാസികൾ വിശ്വസിക്കുന്നത്. മൂന്നാറിലേക്ക് പോകുമ്പോൾ പലരും ഈ കൊച്ചുഗ്രാമത്തെ ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം.
ALSO READ: വെറും മലനിരയല്ല, ഇത് കാറ്റുകൾ കുടികൊള്ളുന്ന നഗരം! ; എന്താണ് രാമക്കൽമേടിന് പിന്നിലെ രഹസ്യം?
ദേവികുളം തടാകത്തിലെ വെള്ളത്തിന് ഔഷധഗുണമുണ്ടെന്നും ചില വിശ്വസങ്ങൾ നിലനിൽക്കുന്നുണ്ട്. നിങ്ങൾ അടുത്ത തവണ മൂന്നാറിലേക്ക് പോകുന്നുണ്ടെങ്കിൽ, ഉറപ്പായും മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളോടൊപ്പം തന്നെ സന്ദർശിക്കേണ്ട സ്ഥലമാണിത്. മനോഹരമായ തേയില തോട്ടങ്ങളും മഞ്ഞുമൂടിയ മലനിരകളുമുള്ള ഇവിടം മറ്റ് സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമായൊരു അനുഭൂതി നിങ്ങൾക്ക് നൽക്കുന്നു.
ദേവികുളത്തെ മറ്റ് കാഴ്ച്ചകൾ
സീതാദേവി തടാകം: ദേവികുളത്തെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണമാണ് ഈ തടാകം. വനവാസകാലത്ത് സീതാദേവി നീരാട്ടിനായി എത്തിയ പുണ്യസ്ഥലമാണിതെന്ന് വിശ്വസിക്കപ്പെടുന്ന ഇവിടം ഇപ്പോൾ റീലുകളിലും സോഷ്യ മീഡിയകളിലും വൈറലാണ്. പച്ചപ്പാൽ ചുറ്റപ്പെട്ട ഈ തടാകത്തിലെ വെള്ളത്തിന് ഔഷധഗുണമുള്ളതിനാൽ മുങ്ങികുളിക്കാനാണ് മിക്കവരും എത്തുന്നത്.
ലോക്ഹാർട്ട് ഗാപ് വ്യൂ: മനോഹരമായ തേയിലത്തോട്ടങ്ങളുടെയും താഴ്‌വരകളുടെയും വിസ്തൃതമായ കാഴ്ച ഇവിടെ നിന്ന് നിങ്ങൾക്ക് ആസ്വദിക്കാനാകും. കോടമഞ്ഞ് മൂടിയ മലനിരകൾക്കിടയിലൂടെയുള്ള യാത്ര ഏതൊരാൾക്കും ഇഷ്ടമാകും. ജീവിതത്തിൽ ഒരിക്കലെങ്കിലും ഇതിൻ്റെ അനുഭൂതി അറിഞ്ഞിരിക്കുന്നത് പ്രകൃതിയോട് നമ്മെ കൂടുതൽ അടുപ്പിക്കുന്നു.
മലയിൽ കള്ളൻ ഗുഹ: ഗ്യാപ്പ് റോഡിന് സമീപം സ്ഥിതി ചെയ്യുന്ന ഈ ഗുഹ സഞ്ചാരികൾക്ക് അന്നും ഇന്നും ഒരുപൊലെ കൗതുകമുണർത്തുന്ന കാഴ്ച്ചകളാണ് സമ്മാനിക്കുന്നത്. പഴയകാലത്ത് ഒരു കള്ളൻ ഒളിച്ചു താമസിച്ചിരുന്ന ഇടമാണിതെന്ന കഥയും ഗുഹയെ ചുറ്റിപ്പറ്റിയുണ്ട്.
ചൊക്രമുടി പീക്ക്: ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവർക്ക് ഇവിടം ഏറെ പ്രിയപ്പെട്ടതാണ്. പശ്ചിമഘട്ടത്തിൻ്റെ അത്ഭുതകരമായ കാഴ്ചകൾ ഈ കൊടുമുടിയിൽ നിന്നാൽ കാണാനാകും. അതൊടൊപ്പം തന്നെ പ്രകൃതിയുടെ ഏറ്റവും മനോഹരമായ വശ്യതയാണ് ഈ സ്ഥലത്തിൻ്റെ പ്രത്യേകത.