Cleanest Villages In India: ദാ ഇതാണ്… ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമങ്ങൾ!; അറിഞ്ഞിരിക്കാം ഈ സ്ഥലത്തെക്കുറിച്ച്

Best Cleanest Villages In India: വിനോദ സഞ്ചാരികൾ കൂടിയാൽ ഏത് മനോഹര സ്ഥലവും മോശമാകാറുണ്ട്. പ്ലാസ്റ്റിക്കുകളും, ആഹാര അവിശിഷ്ടങ്ങും എന്നിങ്ങനെ വലിച്ചുവാരി വൃത്തികേടാക്കാൻ ആളുകൾക്ക് പ്രത്യേക കഴിവാണ്. എന്നാൽ ഇത്തരകാർക്കിടയിലും സ്വന്തം ​ഗ്രാമത്തെ മനോഹരമായി നിലനിർത്തുന്ന ചിലർ നമ്മുടെ ഇന്ത്യയിലുണ്ട്.

Cleanest Villages In India: ദാ ഇതാണ്... ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമങ്ങൾ!; അറിഞ്ഞിരിക്കാം ഈ സ്ഥലത്തെക്കുറിച്ച്

Cleanest Villages In India

Published: 

28 Jun 2025 | 01:53 PM

എവിടെ നോക്കിയാലും അഴുക്ക് ചാലും വൃത്തകെട്ട ദുർ​ഗന്ധവും…. ഇതാണ് പൊതുവെ ഇന്ത്യയിലുള്ള പല സ്ഥലങ്ങളുടെയും ഇപ്പോഴത്തെ അവസ്ഥ. മനുഷ്യവാസം കൂടുന്നതിന് അനുസരിച്ച്, സ്ഥലങ്ങളുടെ ഭം​ഗിയും കുറയും. എന്തിനേറെ പറയുന്നു, വിനോദ സഞ്ചാരികൾ കൂടിയാൽ ഏത് മനോഹര സ്ഥലവും മോശമാകാറുണ്ട്. പ്ലാസ്റ്റിക്കുകളും, ആഹാര അവിശിഷ്ടങ്ങും എന്നിങ്ങനെ വലിച്ചുവാരി വൃത്തികേടാക്കാൻ ആളുകൾക്ക് പ്രത്യേക കഴിവാണ്. എന്നാൽ ഇത്തരകാർക്കിടയിലും സ്വന്തം ​ഗ്രാമത്തെ മനോഹരമായി നിലനിർത്തുന്ന ചിലർ നമ്മുടെ ഇന്ത്യയിലുണ്ട്. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമങ്ങൾ ഏതെല്ലാമെന്ന് നോക്കാം.

മേഘാലയയിലെ മാവ്‌ലിനോങ്

ബംഗ്ലാദേശ് അതിർത്തിക്കടുത്തായി സ്ഥിതി ചെയ്യുന്ന മാവ്‌ലിനോങ് 2003 മുതൽ ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം എന്ന ബഹുമതി സ്വന്തമാക്കുന്ന ​ഗ്രാമമാണ്. അവിടെയുള്ള നിവാസികൾ പ്ലാസ്റ്റിക്കുകളുടെ ഉപയോ​ഗം കുറച്ചിരിക്കുകയാണ്. മുള കൊണ്ടുള്ള ചൂലുകൾ ഉപയോഗിച്ചാണ് വൃത്തിയാക്കുന്നത്. അവരുടെ ജൈവ മാലിന്യങ്ങൾ കമ്പോസ്റ്റ് ചെയ്യുന്നു. പ്രാദേശികമായി ലഭിക്കുന്ന വസ്തുക്കൾ കൊണ്ടാണ് വീടുകൾ നിർമ്മിക്കുന്നത്. മഴവെള്ള സംഭരണയും തുടങ്ങഇ നിരവധി കാര്യങ്ങളിൽ അവർ വ്യത്യസ്തരാണ്.

മജുലി, അസം

പ്ലാസ്റ്റിക് രഹിതവും മുളയും ചെളിയും കൊണ്ട് നിർമ്മിച്ച വീടുകളും മാജുലിയെ മറ്റ് ​ഗ്രാമങ്ങളിൽ നിന്ന് വേറിട്ട് നിർത്തുന്നു. ​ഗ്രാമീണർ തന്നെയാണ് തെരുവുകൾ വൃത്തിയാക്കുന്നത്. ഇടയ്ക്കിടെ മണ്ണിടിച്ചിലും മറ്റ് പ്രകൃതി ദുരന്തങ്ങളും ബാധിക്കുമെങ്കിലും വൃത്തിയുടെ കാര്യത്തിൽ ഈ ​ഗ്രാം എന്നും എല്ലാവർക്കും മാതൃകയാണ്.

യാന, കർണാടക

തീർഥാടകർക്കും ട്രക്കർമാർക്കും പ്രകൃതിസ്‌നേഹികൾക്കും ഒരുപോലെ അനുയോജ്യമായ സ്ഥലമാണ് യാന. കാടിനു നടുവിൽ എത്തിപ്പെടാൻ അല്പം ബുദ്ധിമുട്ടുള്ള ഇടത്ത് സ്ഥിതി ചെയ്യുന്ന ഈ കന്നഡ ഗ്രാമം വളരെ വിചിത്രമായ കല്ലുകളുടെ രൂപപ്പെടലുകൊണ്ടും വളരെ പ്രശസ്തമാണ്. കൂടാതെ കർണാടകയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം എന്ന നിലയിലും പ്രശസ്തമാണ്. വൻതോതിലുള്ള ടൂറിസം ഉണ്ടായിരുന്നിട്ടും, വനംവകുപ്പ് നയിക്കുന്ന പതിവ് ശുചീകരണങ്ങൾ, നിയന്ത്രണം, ട്രെക്കിംഗ് പാതകളിലെ ഖരമാലിന്യ സംസ്കരണം എന്നിവയാൽ ഈ ​ഗ്രാമം ഇന്നും അതിൻ്റെ ഭം​ഗി കാത്തുസൂക്ഷിക്കുന്നു.

നാക്കോ, ഹിമാചൽ പ്രദേശ്

അതിശയിപ്പിക്കുന്ന ഹിമാലയൻ കാഴ്ചകൾക്കിടയിൽ ഇന്തോ-ടിബറ്റൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന നാക്കോ, ശുദ്ധവായു ലഭിക്കാൻ ഏറ്റവും ഉചിതമായ സ്ഥലമാണ്. ബുദ്ധ ലാമകൾ നടത്തുന്ന നാല് പഴയ ക്ഷേത്രങ്ങളും പുരാതന ആശ്രമസമുച്ചയവും അടങ്ങിയതാണ് ശാന്തമായ ഈ കൊച്ചു ഗ്രാമം. സുന്ദരമായ ചിത്രങ്ങൾ കൊണ്ട് നിറഞ്ഞതാണ് ക്ഷേത്രങ്ങളുടെ ഓരോ ചുവരും. ശുചിത്വത്തിന്റെ കാര്യത്തിലും നാക്കോ വാലി വളരെ പ്രശസ്തമാണ്.

 

 

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്