Train Traffic Kerala: കനത്ത മഴയിൽ ട്രാക്കിൽ മണ്ണിടിഞ്ഞുവീണു, ഷൊർണൂർ- തൃശൂർ റൂട്ടിലുള്ള ട്രെയിൻ ഗതാഗതത്തിന്റെ താളം തെറ്റി
Train Services Delayed between Shornur - Thrissur routes: കഴിഞ്ഞ പ്രളയകാലത്ത് ഈ മേഖലയിൽ വലിയ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന്, റെയിൽവേ സംരക്ഷണ ഭിത്തി നിർമ്മിച്ച് മണ്ണിടിച്ചിൽ തടയാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയായിരുന്നു. ഈ ഭാഗത്താണ് വീണ്ടും മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടത്.
ട്രെയിന്‍Image Credit source: TV9 Network
പാലക്കാട്: തൃശൂർ- ഷൊർണൂർ റെയിൽവേ റൂട്ടിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനും മുള്ളൂർക്കര റെയിൽവേ സ്റ്റേഷനും ഇടയിലുള്ള അകമല റെയിൽവേ ഓവർബ്രിഡ്ജിന് സമീപം ട്രാക്കിലേക്ക് മണ്ണിടിഞ്ഞത്.
കഴിഞ്ഞ പ്രളയകാലത്ത് ഈ മേഖലയിൽ വലിയ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന്, റെയിൽവേ സംരക്ഷണ ഭിത്തി നിർമ്മിച്ച് മണ്ണിടിച്ചിൽ തടയാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയായിരുന്നു. ഈ ഭാഗത്താണ് വീണ്ടും മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടത്.
നിലവിൽ തൃശൂർ ഭാഗത്തേക്കുള്ള ട്രാക്കിൽ മാത്രമാണ് ഗതാഗതം തടസ്സപ്പെട്ടിട്ടുള്ളത്. ഷൊർണൂർ ഭാഗത്തേക്ക് പോകുന്ന ട്രെയിനുകൾക്ക് തടസ്സമില്ല. റെയിൽവേ ജീവനക്കാർ സംഭവസ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
വൈകിയോടുന്ന ട്രെയിനുകൾ
- ലോകമാന്യതിലക്- കൊച്ചുവേളി എക്സ്പ്രസ് (12201)
- നിലമ്പൂർ റോഡ്- കോട്ടയം എക്സ്പ്രസ് (16325)
- മംഗളൂരു- തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസ് (20633)
- പാലക്കാട്- പുനലൂർ പാലരുവി എക്സ്പ്രസ് (16792)
പുനഃക്രമീകരിച്ച ട്രെയിനുകൾ
- തൃശൂരിൽ നിന്ന് വൈകീട്ട് 5.35ന് പുറപ്പെടേണ്ട തൃശൂർ- ഷൊർണൂർ ട്രെയിൻ (56623) വൈകീട്ട് 7.30നാണ് യാത്ര തുടങ്ങുക.
- രാത്രി 10.10ന് പുറപ്പെടേണ്ട ഷൊർണൂർ- തൃശൂർ ട്രെയിൻ (56605) പുലർച്ചെ 1.10നാണ് പുറപ്പെടുക.
- ട്രെയിൻ യാത്രാക്കാർക്ക് ഇതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ഏറ്റവും പുതിയ വിവരങ്ങൾക്കായി റെയിൽവേയുടെ അറിയിപ്പുകൾ ശ്രദ്ധിക്കാൻ നിർദ്ദേശിക്കുന്നു.